പാ​ക് പി​ടി​യി​ലാ​യ വൈ​മാ​നി​ക​ന്‍റെ വീ​ഡി​യോ നീ​ക്കൂ; യൂ​ട്യൂ​ബി​നോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ
പാ​ക് പി​ടി​യി​ലാ​യ വൈ​മാ​നി​ക​ന്‍റെ വീ​ഡി​യോ നീ​ക്കൂ; യൂ​ട്യൂ​ബി​നോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ നീ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ട്യൂ​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 11 വീ​ഡി​യോ​​ക​ളു​ടെ ലി​ങ്കു​ക​ളാ​ണ് ഐ​ടി മ​ന്ത്രാ​ല​യം കൈ​മാ​റി​യ​ത്.

ത​ക​ർ​ന്നു​വീ​ണ യു​ദ്ധ​വി​മാ​ന​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട അ​ഭി​ന​ന്ദ​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ലി​ങ്കു​ക​ളാ​ണ് യൂ​ട്യൂ​ബി​നു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.


സ​ർ​ക്കാ​രി​ന്‍റെ നി​യ​മാ​നു​സൃ​ത​മാ​യ നി​ർ​ദേ​ശം ല​ഭി​ച്ചെ​ന്നും വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും യൂ​ട്യൂ​ബി​ന്‍റെ നി​യ​ന്ത്ര​ണം കൈ​യാ​ളു​ന്ന ഗൂ​ഗി​ളി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.