വീ​ണ്ടും പാ​ക് പ്ര​കോ​പ​നം; ഉ​റി സെ​ക്ട​റി​ൽ വെ​ടി​വ​യ്പ്പ്
വീ​ണ്ടും പാ​ക് പ്ര​കോ​പ​നം; ഉ​റി സെ​ക്ട​റി​ൽ വെ​ടി​വ​യ്പ്പ്
ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഉ​റി മേ​ഖ​ല​യി​ലെ പാ​ക് സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു ആ​ക്ര​മ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​ദേ​ശ​വാ​സി​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ​വാ​ഹ​ല​ൻ, ചോ​ക്കാ​സ്, കി​ക്കെ​ർ, ക​ത്തി പോ​സ്റ്റു​ക​ൾ​ക്കു​നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ പ്ര​ദേ​ശ​വാ​സി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


കു​പ്‌​വാ​ര​യി​ലെ ഹ​ൻ​ദ്‌​വാ​ര​യിൽ​ വ്യാ​ഴാ​ഴ്ച രാ​ത്രി തീ​വ്ര​വാ​ദി​ക​ളു​മാ​യി സൈ​ന്യം ഏ​റ്റു​മു​ട്ടി​യി​രു​ന്നു. മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ള​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ സൈ​ന്യ​ത്തെ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.