റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തി​രി​ച്ച​ടി ശ​ക്ത​മാ​കു​മാ​യി​രു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തി​രി​ച്ച​ടി ശ​ക്ത​മാ​കു​മാ​യി​രു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
റ​ഫാ​ല്‍ വി​ഷ​യ​ത്തി​ലെ രാ​ഷ്ട്രീ​യം രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ​യു​ടെ കൈ​വ​ശം റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ സം​ഭ​വി​ച്ച​തി​ന്‍റെ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ ടു​ഡേ കോ​ണ്‍​ക്ലേ​വി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ അ​ഭാ​വം രാ​ജ്യം ഇ​പ്പോ​ൾ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. മു​ൻ സ​ർ​ക്കാ​ർ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​തി​രു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് രാ​ജ്യം ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം വ​ള​രെ​യ​ധി​കം ക​ഷ്ട​ത​ക​ളാ​ണ് രാ​ജ്യം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ കൈ​വ​ശം റ​ഫാ​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ തി​രി​ച്ച​ടി കൂ​ടു​ത​ല്‍ ശ​ക്ത​മാ​യേ​നെ​യെ​ന്നും മോ​ദി പ​റ​ഞ്ഞു.


റ​ഫേ​ൽ ഇ​ട​പാ​ടി​ന് മു​ക​ളി​ലു​ള്ള രാ​ഷ്ട്രീ​യ​വ​ൽ​ക്ക​ര​ണം മൂ​ലം ന​മ്മ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​വും രാ​ഷ്ട്ര​ത്തി​ന്‍റെ താ​ൽ​പ​ര്യ​ത്തി​ന് വ​ലി​യ ദോ​ഷം വ​രു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​സു​ര​ക്ഷ​യി​ല്‍ ആ​രും രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. മോ​ദി​യെ എ​തി​ർ​ത്തോ​ളൂ. ഒ​രി​ക്ക​ലും രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ളെ എ​തി​ർ​ക്ക​രു​ത്. മോ​ദി വി​രു​ദ്ധ​ത മ​സൂ​ദ് അ​സ​റി​നെ പോ​ലു​ള്ള സ​ഹാ​യി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.