കാ​ഷ്മീ​രി​ൽ മൂ​ന്നാം ദി​വ​സ​വും ഏ​റ്റു​മു​ട്ട​ൽ; 60 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ച് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
കാ​ഷ്മീ​രി​ൽ മൂ​ന്നാം ദി​വ​സ​വും ഏ​റ്റു​മു​ട്ട​ൽ; 60 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ച് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
ജ​മ്മു കാ​ഷ്മീ​രി​ൽ 60 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ച് ജ​വാന്മാർ​ക്കും ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും വീ​ര​മൃ​ത്യു. കാ​ഷ്മീ​രി​ലെ കു​​പ്‌വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ജ​വാന്മാ​രും പോ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു പ്ര​ദേ​ശ​വാ​സി​യും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​പ്‌വാര​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ലി​ൽ എ​ല്ലാ ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ൽ എ​ത്ര ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

കു​​പ്‌വാ​യി​ലെ ബാ​ബ​ഗൗ​ഡി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൂടുതൽ ഭീ​ക​ര​ർ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സൈ​ന്യം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​യാ​ണ്.


വെ​ള്ളി​യാ​ഴ്ച ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യം അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മൂ​ന്ന് വീ​ടു​ക​ളി​ലാ​യി ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​രാ​ണ് സൈ​ന്യ​ത്തി​നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഭീ​ക​ര വി​രു​ദ്ധ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സൈ​ന്യം ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.