ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം; പാക്കിസ്ഥാനോട് ബ്രിട്ടൻ
ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം; പാക്കിസ്ഥാനോട് ബ്രിട്ടൻ
ല​ണ്ട​ൻ: ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ബ്രി​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ത്മാ​ർ​ത്ഥ തെ​ളി​യി​ക്ക​ണ​മെ​ന്നും തെ​രേ​സ മേ ​പ​റ​ഞ്ഞു.

വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​യെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തു. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും തെ​രേ​സ മേ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഡൗ​ണിം​ഗ് സ്ട്രീ​റ്റ് വ​ക്താ​വ് പ​റ​ഞ്ഞു.


പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നേ​ര​ത്തെ ബ്രി​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.