അ​തി​ർ​ത്തി ലം​ഘി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ൺ: വെ​ടി​വ​ച്ചി​ട്ട് വ്യോ​മ​സേ​ന
അ​തി​ർ​ത്തി ലം​ഘി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ൺ: വെ​ടി​വ​ച്ചി​ട്ട് വ്യോ​മ​സേ​ന
ജ​യ്പൂ​ർ: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ നാ​ൽ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നാ​ണ് ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​തി​ർ​ത്തി ലം​ഘ​ന​ത്തി​ന് പാ​ക് ശ്ര​മം ഉ​ണ്ടാ​യ​ത്.

സു​ഖോ​യ് 30എം​കെ​ഐ യു​ദ്ധ​വി​മാ​ന​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം. റ​ഡാ​റി​ല്‍ പാ​കി​സ്ഥാന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പൈ​ല​റ്റി​ല്ലാ വി​മാ​നം വ​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​ത്യാ​ക്ര​മ​ണം. ഇ​ന്ത്യ​ൻ മി​സൈ​ല്‍ ഏ​റ്റ ഡ്രോ​ണ്‍ പാ​ക് അ​തി​ര്‍​ത്തി​ക്കു​ള്ളി​ലെ ഫോ​ർ​ട്ട് അ​ബ്ബാ​സി​ലാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.