എ​ല്ലാം മ​നോ​ഹ​രം
എ​ല്ലാം മ​നോ​ഹ​രം
താ​ൻ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ല്ലാം വ​ള​രെ ന​ന്നാ​യി​രി​ക്കു​ന്നു എ​ന്ന് ദൈ​വം ക​ണ്ടു’’(​ഉ​ൽ.1:31). പ​ഞ്ച​ഭൂ​ത​ങ്ങ​ളും ച​രാ​ച​ര​ങ്ങ​ളും മ​നു​ഷ്യ​രു​മെ​ല്ലാം ക​വി​ത​യാ​യി വി​ന്യ​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട ദൈ​വ​ത്തി​ന്‍റെ വി​കാ​രം. ജീ​വി​ത​പ​രി​സ​ര​ങ്ങ​ളെ നോ​ക്കി ഇ​ങ്ങ​നെ​യൊ​രു ഭാ​വാ​ത്മ​ക​വി​ചാ​രം നോ​ന്പി​നെ ചേ​തോ​ഹ​ര​മാ​ക്കും. ന​ല്ല വി​ചാ​ര​ങ്ങ​ളു​ടെ​യും വ​ർ​ത്ത​മാ​ന​ങ്ങ​ളു​ടെ​യും ഒ​രു മ​ല​ർ​ത്തോ​പ്പ് ന​മു​ക്ക് സൃ​ഷ്ടി​ക്കാ​നാ​ക​ണം.

സ​ർ​വ​ന​ന്മ​സ്വ​രൂ​പ​നെ അ​നു​ഭ​വി​ക്കാ​ൻ ഹൃ​ദ​യ​ത്തെ സ​ജ്ജ​മാ​ക്കു​ക​യും അ​വ​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​യി സ​ക​ല​തും ദ​ർ​ശി​ക്കാ​ൻ ആ​ത്മാ​വി​നെ വി​മ​ലീ​ക​രി​ക്കു​ക​യും അ​വ​ബോ​ധ​ങ്ങ​ളെ ഉ​ണ​ർ​ത്തു​ക​യും ചെ​യ്യു​ക യാ​ണാ​വ​ശ്യം. ഒ​ഴു​കു​ന്ന പു​ഴ​യും ത​ഴു​കു​ന്ന തെ​ന്ന​ലും പെ​യ്യു​ന്ന മ​ഴ​യും ത​ളി​രി​ടു​ന്ന ചെ​ടി​ക​ളും ശ്വ​സി​ക്കു​ന്ന വാ​യു​വും തെ​ളി​യു​ന്ന വെ​യി​ലും സു​ന്ദ​ര​മാ​യി​രി​ക്കു​ന്നു എ​ന്ന് ഹൃ​ദ​യം​കൊ​ണ്ട് ഏ​റ്റു​പ​റ​യാ​ൻ ഇ​നി എ​ന്നാ​ണാ​വു​ക? ക​ണ്ണീ​രും പു​ഞ്ചി​രി​യും സു​ഖ​വും ദുഃ​ഖ​വും രോ​ഗ​വും ആ​രോ​ഗ്യ​വും താ​ഴ്ച​യും ഉ​യ​ർ​ച്ച​യു​മെ​ല്ലാം ന​ന്നെ​ന്ന് കാ​ണാ​ൻ അ​ക​ക്ക​ണ്ണു​ക​ളെ തു​റ​ക്കേ​ണ്ട​തു​ണ്ട്. ഒ​രു കു​ഞ്ഞി​ല​പോ​ലും ഗോ​ച ര​മ​ല്ലാ​ത്ത ലോ​ക​ത്തു​നി​ന്നു​ള്ള സ്നേ​ഹ​ദൂ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്പോ​ൾ ന​ന്മ​യു​ടെ കാ​ഴ്ച​ക​ളി​ലേ​ക്ക് നാം ​ഉ​ൾ​പ്ര​വേ​ശി​ക്കു​ക​യാ​യി. പി​ന്നെ​ങ്ങ​നെ ന​ന്മ കാ​ണാ​തി​രി​ക്കും? പ​റ​യാ​തി​രി​ക്കും? ന​ല്ല വാ​ക്കു​ക​ളു​ടെ​യും നോ​ക്കു​ക​ളു​ടെ​യും സു​ഗ​ന്ധം ന​മ്മെ ഒ​രു ഉ​ദ്യാ​ന​മാ​ക്കി മാ​റ്റും എ​ന്ന​ത് സു​നി​ശ്ച​യം. ന​ന്മ​ക​ൾ​ക്കു നി​റം കെ​ടു​ന്ന, തി​ന്മ​ക​ൾ​ക്ക് നി​റ​വ​ർ​ണ്ണ​മു​ള്ള’ ഈ ​കാ​ല​ത്ത്, ന​ന്മ നി​റ​ഞ്ഞ മി​ഴി​ക​ളും മൊ​ഴി​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ട്ടെ.


അ​ധ​മാം​ശ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ സാ​മൂ​ഹി​ക​പ​രി​പ്രേ​ക്ഷ്യം ന​മ്മി​ലെ ഉ​ത്ത​മാം​ശ​ത്തെ ത​ല്ലി​ക്കെ​ടു​ത്തു​ന്നു​മു​ണ്ട്. ഉ​യ​ർ​ന്ന ചി​ന്ത​യു​ടെ​യും കു​ലീ​ന​മാ​യ കാ​ഴ്ച​യു​ടെ​യും ക​രു​ണ നി​റ​ഞ്ഞ വാ​ക്കു​ക​ളു​ടെ​യും ഒ​രു സം​സ്കാ​രം ന​മു​ക്ക് വീ​ണ്ടെ​ടു​ക്കാം.

“എ​ന്‍റെ ഉ​യി​രി​ന്‍റെ ഉ​യി​ രേ, അ​ങ്ങ​യു​ടെ ജീ​വ​ന​സ്പ​ർ​ശം എ​ന്‍റെ സ​ർ​വാം​ഗ​ങ്ങ​ളി​ലു​മു​ണ്ടെ​ന്ന​റി​ഞ്ഞ് ഞാ​ന​വ സ​ദാ സം​ശു​ദ്ധ​മാ​ക്കാം”. (ടാ​ഗോ​ർ).

കൃപാവസന്തം / ഫാ. ​​​​​ജോ​​​​​​യി ചെ​​​​​​ഞ്ചേ​​​​​​രി​​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​​സ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.