സത്യത്തിനു സാ​ക്ഷ്യം ന​ൽ​കുക
സത്യത്തിനു സാ​ക്ഷ്യം ന​ൽ​കുക
പൂ​ർ​വി​ക​രോ​ട് ഇ​ങ്ങ​നെ പ​റ​യ​പ്പെ​ട്ടു: “വ്യാ​ജ​മാ​യി ആ​ണ​യി​ട​രു​ത്, ക​ർ​ത്താ​വി​നോ​ടു ചെ​യ്ത ശ​പ​ഥം നി​റ​വേ​റ്റ​ണം (മ​ത്താ 5:33). സ​ത്യം വ​ദ ധ​ർ​മം ച​ര! സ​ത്യം പ​റ​യു​ക ധ​ർ​മം ചെ​യ്യു​ക എ​ന്ന​ത് അ​ടി​സ്ഥാ​ന​മൂ​ല്യ​മാ​ണ്. പ​ര​മ​സ​ത്യം ദൈ​വ​മാ​ണ്. ആ ​ദൈ​വ​ത്തി​ലാ​ണ് ന​മ്മു​ടെ​യും ഭാ​ഗ​ധേ​യം. ന​മ്മ​ൾ അ​വി​ടു​ത്തെ മ​ക്ക​ളാ​ക​യാ​ൽ സ​ത്യ​ത്തി​ൽ ജീ​വി​ക്കാ​ൻ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

“വ​ഴി​യും സ​ത്യ​വും ജീ​വ​നും’’ ഞാ​നാ​ണെ​ന്നാ​യി​രു​ന്നു ക്രി​സ്തു​വി​ന്‍റെ ആ​ധി​കാ​രി​ക വ​ച​നം. സ​ത്യ​ത്തി​ന്‍റെ ആ​ത്മാ​വി​നാ​ൽ ഇ​ന്നു സ​ഭ​യെ അ​വി​ടു​ന്ന് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​സ​ത്യ​ത്തി​നാ​ണ് നാം ​സാ​ക്ഷ്യം ന​ൽ​കേ​ണ്ട​ത്. സ​ത്യ​ത്തെ സ്ഥാ​പി​ക്കു​ക​യോ അ​റി​യി​ക്കു​ക​യോ ചെ​യ്യു​ന്ന നീ​തി​യു​ടെ പ്ര​വൃ​ത്തി​യാ​ണ് സാ​ക്ഷ്യം. ആ ​സാ​ക്ഷ്യ​ത്തി​നു​വേ​ണ്ടി ര​ക്തം ചി​ന്തി​യ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചു​ടു​നി​ണ​ത്തി​ലാ​ണ് ക്രി​സ്തു അ​നു​യാ​യി​ക​ൾ ജീ​വ​നും മാ​ർ​ഗ​വും ക​ണ്ടെ​ത്തു​ന്ന​ത്. റാ​ണി മ​രി​യ​യെ​പ്പോ​ലെ സ​ത്യ​ത്തി​നു​വേ​ണ്ടി ര​ക്തം ചി​ന്തി സാ​ക്ഷ്യം വ​ഹി​ച്ച​വ​ർ!

ക്രി​സ്തു​ശി​ഷ്യ​ർ എ​ല്ലാ തി​ന്മ​യും കാ​പ​ട്യ​വും വ​ഞ്ച​ന​യും അ​സൂ​യ​യും ആ​ത്മാ​ർ​ഥ​താ രാ​ഹി​ത്യ​വും വെ​ടി​യ​ണം. ക​ള്ള​സാ​ക്ഷ്യ​വും ക​ള്ള​സ​ത്യ​വും അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​ക​രു​ത്. വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും വ്യ​ക്തി​ക​ളു​ടെ സ​ത്പേ​രി​നോ​ടു​ള്ള ആ​ദ​ര​വ് പാ​ലി​ക്ക​ണം. അ​വ​ർ​ക്കു ക്ഷ​തം വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള മ​നോ​ഭാ​വ​വും ചെ​യ്തി​ക​ളും ഉ​പേ​ക്ഷി​ക്ക​ണം ‘​നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ച് സ​ത്യ​ങ്ങ​ളാ​ക്കു​ന്ന’വ​ല്ലാ​ത്തൊ​രു ലോ​ക​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​സ​ത്യ​ങ്ങ​ളും അ​ർ​ധ സ​ത്യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ-​മ​ത-​മാ​ധ്യ​മ​ലോ​ക​ത്ത് പൊ​തു​വ​ർ​ത്ത​മാ​ന​മാ​കു​ന്ന കാ​ലം.\


ഇ​വി​ടെ സ​ത്യാ​നേ​ഷി​ക​ളു​ണ്ടാ​വ​ണം. സ​ത്യ​സാ​ക്ഷി​ക​ളു​മു​ണ്ടാ​ക​ണം. ക​ഴു​കി ശു​ദ്ധ​മാ​ക്ക​പ്പെ​ട്ട ഹൃ​ദ​യ​വും വെ​ടി​പ്പാ​ക്ക​പ്പെ​ട്ട മ​ന​സ്സാ​ക്ഷി​യു​മാ​ണ് മ​നു​ഷ്യ​സൗ​ന്ദ​ര്യം. സ​ത്യ​മേ​വ ജ​യ​തേ എ​ന്ന​താ​യി​രി​ക്ക​ണം മു​ദ്രാ​വാ​ക്യം. സ​ത്യ​ത്തി​നെ​തി​രാ​യി പ​റ​ഞ്ഞ​തി​നും പ്ര​വ​ർ​ത്തി​ച്ച​തി​നും കൂ​ട്ടു​ചേ​ർ​ന്ന​തി​നും പ​രി​ഹാ​രം ചെ​യ്യാ​ൻ ഈ ​നോ​ന്പു​കാ​ലം ന​മ്മെ ക​ട​പ്പെ​ടു​ത്തു​ന്നു​ണ്ട്. “സ​ത്യ​സൗ​ന്ദ​ര്യ​മേ, നി​ൻ പ്ര​കാ​ശ​ത്തി​നാ​ൽ നി​ത്യം വി​ട​രു​മാ​റാ​വു​കെ​ൻ ജീ​വി​തം’’ (ജി.).

കൃപാവസന്തം - 38/ ഫാ. ​​​​​ജോ​​​​​​യി ചെ​​​​​​ഞ്ചേ​​​​​​രി​​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​​സ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.