മഴയിൽ തകർന്നടിഞ്ഞ് മലപ്പുറം
മഴയിൽ തകർന്നടിഞ്ഞ് മലപ്പുറം
മ​​​ഴ​​​യു​​​ടെ താ​​​ണ്ഡ​​​വ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ക​​​ന​​​ത്ത നാ​​​ശം. ജി​​​ല്ല​​​യു​​​ടെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. നി​​​ല​​​മ്പൂ​​​ർ, ഏ​​​റ​​​നാ​​​ട്, താ​​​ലൂ​​​ക്ക് പ​​​രി​​​ധി​​​യി​​​ൽ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി. മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ബ​​​ന്ധം പൂ​​​ർ​​​ണ​​​മാ​​​യി നി​​​ല​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മേ​​​ഖ​​​ല​​​യി​​​ലാ​​​കെ വ​​​ൻ​​​തോ​​​തി​​​ലാ​​​ണ് കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മ്പൂ​​​രി​​​പ്പൊ​​​ട്ടി കാ​​​ലി​​​ക്ക​​​ട​​​വ് പാ​​​ലം വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു നി​​​ല​​​മ്പൂ​​​രി​​​ന​​​ടു​​​ത്തു​​​ള്ള മ​​മ്പാ​​​ട് പു​​​ള്ളി​​​പ്പാ​​​ടം തൂ​​​ക്കു​​​പാ​​​ലം ഒ​​​ഴു​​​കി പ്പോയി. ചാ​​​ലി​​​യാ​​​ർ പ​​​ന​​​ങ്ക​​​യം​​​പാ​​​ലം തൊ​​​ട്ടു​​​രു​​​മ്മി വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്നു. നി​​​ല​​​ന്പൂ​​​ർ ടൗ​​​ണി​​​ൽ പ​​​ല​​​യി​​​ട​​​ത്തും വെ​​​ള്ള​​​ക്കെ​​​ട്ടാ​​​ണ്.


വെ​​​ള്ളം നി​​​റ​​​ഞ്ഞ ഇ​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ല്ലാം അ​​​ധി​​​കൃ​​​ത​​​ർ ആ​​​ളു​​​ക​​​ളെ ദു​​​രി​​​താ​​​ശ്വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു​​​ണ്ട്. നി​​​ല​​മ്പൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​ട്ടു​​​മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ര​​​ങ്ങ​​​ൾ വീ​​​ണും വെ​​​ള്ളം ക​​​യ​​​റി​​​യും ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ടി​​​ലും ക​​​രു​​​ളാ​​​യി മു​​​ണ്ട​​​ക്ക​​​ട​​​വി​​​ലും പോ​​​ത്തു​​​ക​​​ൽ പാ​​​താ​​​ർ മു​​​ട്ടി​​​പ്പാ​​​ല​​​ത്തും പ​​​ന​​​ങ്ക​​​യം തു​​​ടി​​​മു​​​ട്ടി​​​യി​​​ലും ആ​​​ഢ്യ​​​ൻ​​​പാ​​​റ​​​യ്ക്കു സ​​​മീ​​​പം പ​​​ന്തീ​​​രാ​​​യി​​​രം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ടി. എ​​​വി​​​ടെ​​​യും ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.