നൗ​​ഷാ​​ദി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് കു​​ഞ്ഞു​​മോ​​നും
നൗ​​ഷാ​​ദി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് കു​​ഞ്ഞു​​മോ​​നും
ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്ക് വ​​സ്ത്ര​​ങ്ങ​​ൾ ചോ​​ദി​​ച്ചെ​​ത്തി​​യ​​വ​​ർ​​ക്കു ചാ​​ക്കു​​ക​​ണ​​ക്കി​​നു തു​​ണി​​ക​​ൾ ന​​ൽ​​കി​യ നൗ​​ഷാ​​ദി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്നു കു​​ഞ്ഞു​​മോ​​നും.

എ​​ട​​ത്വ മ​​രി​​യ ലേ​​ഡീ​​സ് ആ​​ൻ​​ഡ് കി​​ഡ്സ് ഉ​​ട​​മ ആ​​ശാ​​രി​​പ​​റ​​ന്പി​​ൽ കു​​ഞ്ഞു​​മോ​​നാ​​ണ് പ്ര​​ള​​യ​​സ​​ഹാ​​യം ചോ​​ദി​​ച്ചെ​​ത്തി​​യ ഒ​​രു പ​​റ്റം ചെ​​റു​​പ്പ​​ക്കാ​​രെ അ​​ന്പ​​ര​​പ്പി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ പ്ര​​ള​​യ​​സ​​ഹാ​​യം ന​​ൽ​​കാ​​നാ​​യി വ​​സ്ത്ര​​ങ്ങ​​ൾ ചോ​​ദി​​ച്ചു ക​​ട​​യി​​ലെ​​ത്തി​​യ​​വ​​ർ​​ക്കു ക​​ട​​യി​​ലെ ഷെ​​ൽ​​ഫി​​ൽ​നി​​ന്നും വ​​സ്ത്ര​​ങ്ങ​​ൾ എ​​ടു​​ത്ത് മൂ​​ന്നു​​കി​​റ്റ് നി​​റ​​യെ ന​​ൽ​​കി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ ത​​രം​​ഗ​​മാ​​യി മാ​​റി​​യ നൗ​​ഷാ​​ദി​​ന്‍റെ പ്ര​​വൃ​​ത്തി കു​​ഞ്ഞു​​മോ​​നു വീ​​ണ്ടും പ്ര​​ചോ​​ദ​​ന​​വു​​മാ​​വു​​ക​​യും എ​​ട​​ത്വ​​യി​​ൽ​നി​​ന്ന് മ​​ല​​ബാ​​റി​​ലേ​​ക്കു പ്ര​​ള​​യ​​സ​​ഹാ​​യ​​വു​​മാ​​യി പോ​​വു​​ന്ന സി​​ജോ സെ​​ബാ​​സ്റ്റ്യ​​ൻ മൂ​​ന്നു​​പ​​റ​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തെ വൈ​​കു​​ന്നേ​​രം വീ​​ണ്ടും ക​​ട​​യി​​ലേ​​ക്കു വി​​ളി​​ച്ചു വ​​രു​​ത്തി ഓ​​ണ​​ക്ക​​ച്ച​​വ​​ട​​ത്തി​​നാ​​യി ക​​ട​​യി​​ലെ​​ത്തി​​ച്ച തു​​ണി​​ക​​ളി​​ൽ​നി​​ന്ന് 19 ഓ​​ളം വ​​ലി​​യ കി​​റ്റു നി​​റ​​യെ ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ഈ ​​പ്ര​​വൃ​​ത്തി ക​​ണ്ട് അ​​ന്പ​​ര​​ന്ന സു​​ഹൃ​​ത്തു​​ക​​ൾ​ത​​ന്നെ വീ​​ഡി​​യോ എ​​ടു​​ത്ത് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ഇ​​ട്ട​​തോ​​ടെ കു​​ഞ്ഞു​​മോ​​ന് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളു​​മാ​​യി നി​​ര​​വ​​ധി പേ​​രാ​​ണ് ക​​ട​​യി​​ലെ​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.