പ്ര​ള​യ ദു​രി​താ​ശ്വാ​സം ! ഒരു ദിവസത്തെ സന്പാദ്യം നൽകി അ​യ്യാ​ദു​രൈ
പ്ര​ള​യ ദു​രി​താ​ശ്വാ​സം ! ഒരു ദിവസത്തെ സന്പാദ്യം നൽകി അ​യ്യാ​ദു​രൈ
ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കി ത​മി​ഴ് സ​ഹോ​ദ​ര​ൻ. കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​റ്റ് ജീ​വി​ക്കു​ന്ന ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​യ്യാ​ദു​രൈ​യാ​ണ് ത​ന്‍റെ ഒരു ദിവസ​ത്തെ സ​ന്പാ​ദ്യ​മാ​യ 100 രൂ​പ ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​യ്യാ​ദു​രൈ തു​ക ന​ൽ​കി​യ​ത്. ഇ​നി​യും ത​ന്നാ​ൽ ക​ഴി​യും വി​ധം പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്നും വ​യ​നാ​ടി​നു പോ​കു​മെ​ന്നും അ​യ്യാ​ദു​രൈ പ​റ​ഞ്ഞു.


ഓ​ഫീ​സി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​യ്യാ​ദു​രൈ​യ്ക്കു ന​ൽ​കാ​മെ​ന്ന് സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പ​റ​ഞ്ഞ​പ്പോ​ൾ ‘ന​ന്ദി ഇ​ന്ന് പ​ട്ടി​ണി കി​ട​ക്കേ​ണ്ട​ല്ലോ’ എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.