മദർ മ​റി​യം ത്രേ​സ്യ ഉൾപ്പെടെ അ​ഞ്ചു പേരുടെ നാ​മ​ക​ര​ണം ഞാ‍യറാഴ്ച
മദർ മ​റി​യം ത്രേ​സ്യ ഉൾപ്പെടെ അ​ഞ്ചു പേരുടെ നാ​മ​ക​ര​ണം ഞാ‍യറാഴ്ച
ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​യു​​​മാ​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ൾ​​​പ്പ​​​ടെ അ​​​ഞ്ചു​​​പേ​​​രെ ഞാ‍യറാഴ്ച ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ക​​​ർ​​​ദി​​​നാ​​​ൾ ഹെ​​​ന്‍‌​​​റി ന്യൂ​​​മാ​​​ൻ, സി​​​സ്റ്റ​​​ർ ജി​​​യൂ​​​സി​​​പ്പി​​​ന വ​​​ന്നി​​നി, ​സി​​​സ്റ്റ​​​ർ മാ​​​ർ​​​ഗി​​​രി​​​റ്റ ബേ​​​യ്സ, സി​​​സ്റ്റ​​​ർ ഡ​​​ൽ​​​സ് ലോ​​​പ്പേ​​​സ് പോ​​​ന്തേ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു നാ​​​ലു​​​പേ​​​ർ.

വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്ന വ​​​ത്തി​​​ക്കാ​​​നി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ഞാ‍യറാഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​ന് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 1.30) ന​​​ട​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നാ​​​മ​​​ക​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും.

വി​​​ശു​​​ദ്ധരാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ സ​​​ഹ കാ​​​ർ​​​മി​​​ക​​​രാ​​​കും. മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. അ​​​ഞ്ചു​​​പേ​​​രി​​​ൽ മൂ​​​ന്നാ​​​മ​​​തായാ​​​ണ് മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ പേ​​​രു​​​ വി​​​ളി​​​ക്കു​​​ക​​​യെ​​​ന്നു പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ഫാ. ​​​ബെ​​​ന​​​ഡി​​​ക്ട് വ​​​ട​​​ക്കേ​​​ക്ക​​​ര പ​​​റ​​​ഞ്ഞു.

റോ​​​മി​​​ൽ വി​​​ശു​​​ദ്ധപദവി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മ​​​രി​​​യ മ​​​ജോ​​​രേ മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ജാ​​​ഗ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. വി​​​ശു​​​ദ്ധ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ച​​​ലോ ജി​​​യോ​​​വാ​​​നി ബെ​​​ച്ച്യു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​രും 44 ബി​​​ഷ​​​പ്പു​​​മാ​​​രും സം​​​ബ​​​ന്ധി​​​ക്കും.​​​ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് സ്വാ​​ഗ​​​ത​​​വും ഹോ​​​ളി ഫാ​​​മി​​​ലി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ ന​​​ന്ദി​​​യും പ​​​റ​​​യും.


തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്ക് റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സി​​​യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം എ​​​ന്നി​​​വ​​​ർ അ​​​ൾ​​​ത്താ​​​ര​​​യി​​​ലും മ​​​റ്റു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും മെ​​​ത്രാ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ദി​​​വ്യ​​​ബ​​​ലിമ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

മ​​​ല​​​യാ​​​ളിസാ​​​ന്നി​​​ധ്യം

ഹോ​​​ളി​​​ഫാ​​​മി​​​ലി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ, മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മാ​​​ധ്യ​​​സ്ഥ​​​്യത്താ​​​ൽ അ​​​ദ്ഭു​​​ത​​​സൗ​​​ഖ്യം നേ​​​ടി​​​യ ക്രി​​​സ്റ്റ​​​ഫ​​​ർ, പി​​​താ​​​വ് പെ​​​രി​​​ഞ്ചേ​​​രി ചൂ​​​ണ്ട​​​ൽ ജോ​​​ഷി, മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ആ​​​ന്‍റോ മ​​​ങ്കി​​​ടി​​​യാ​​​ൻ, സി​​​എ​​​ച്ച്എ​​​ഫ് മു​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ പ്ര​​​സ​​​ന്ന, സി​​​സ്റ്റ​​​ർ ഡോ. ​​​ആ​​​നി കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ശു​​​ദ്ധ​​​പ​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​ച​​​ട​​​ങ്ങി​​​ൽ കാ​​​ഴ്ച​​​സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തു​​​ക.

ഇ​​​ത്ത​​​വ​​​ണ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ കാ​​​റോ​​​സൂ​​​സ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ല്ലെ​​​ങ്കി​​​ലും മ​​​റി​​​യം ത്രേ​​​സ്യ​​​യെ​​​ക്കു​​​റി​​​ച്ചു​ സ്പാ​​​നി​​​ഷ് ഭാ​​​ഷ​​​യി​​​ൽ പ്രാ​​ർ​​ഥി​​ക്കു​​​ന്ന​​​ത് ഇ​​​ക്വ​​​ഡോ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​ല​​​യാ​​​ളി സി​​​സ്റ്റ​​​ർ ധ​​​ന്യ തെ​​​രേ​​​സ് സി​​​എ​​​ച്ച്എ​​​ഫ് ആ​​​ണ്.

ഫാ. ​​​ജോ​​​മി തോ​​​ട്ട്യാ​​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.