ഭാരത സഭയ്ക്കിത് ധന്യനിമിഷം; മ​ദ​ർ മ​റി​യം ത്രേ​സ്യ ഇ​നി വി​ശു​ദ്ധ
ഭാരത സഭയ്ക്കിത് ധന്യനിമിഷം; മ​ദ​ർ മ​റി​യം ത്രേ​സ്യ ഇ​നി വി​ശു​ദ്ധ
ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യും കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മ​റി​യം ത്രേ​സ്യ​യു​ൾ​പ്പ​ടെ അ​ഞ്ചു​പേ​രെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചത്. ക​ർ​ദി​നാ​ൾ ഹെ​ന്‍‌​റി ന്യൂ​മാ​ൻ, സി​സ്റ്റ​ർ ജി​യൂ​സി​പ്പി​ന വ​ന്നി​നി, സി​സ്റ്റ​ർ മാ​ർ​ഗി​രി​റ്റ ബേ​യ്സ, സി​സ്റ്റ​ർ ഡ​ൽ​സ് ലോ​പ്പേ​സ് പോ​ന്തേ​സ് എ​ന്നി​വ​രാ​ണു മ​റ്റു നാ​ലു​പേ​ർ.

ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 ന​ട​​ന്ന ശു​ശ്രൂ​ഷ​യി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നാ​മ​ക​ര​ണം നി​ർ​വ​ഹി​ച്ച​ത്.വി​ശു​ദ്ധ​രാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ രൂപ​താ​ധ്യ​ക്ഷ​ന്മാ​ർ സ​ഹ കാ​ർ​മി​ക​രാ​യി. മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​താ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാ​ണ് സ​ഹ​കാർ​മി​ക​നാ​യ​ത്. അ​ഞ്ചു​പേ​രി​ൽ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്.


വി​ശു​ദ്ധ​രു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ജി​യോ​വാ​നി ബെ​ച്ച്യു, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ലഞ്ചേ​രി എ​ന്നി​വ​രും 44 ബി​ഷ​പ്പു​മാ​രും ചടങ്ങിൽ സം​ബ​ന്ധി​ച്ചു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.