ആ​ഹ്ലാ​ദ​നി​മി​ഷ​ത്തി​ൽ ആ​വേ​ശം, ഹ​ർ​ഷാ​ര​വം
ആ​ഹ്ലാ​ദ​നി​മി​ഷ​ത്തി​ൽ ആ​വേ​ശം, ഹ​ർ​ഷാ​ര​വം
ആ ​​​നി​​​മി​​​ഷം. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ചി​​​റ​​​മ്മ​​​ൽ മ​​​ങ്കി​​​ടി​​​യാ​​​ൻ മ​​​റി​​​യം ത്രേ​​​സ്യ​​​യെ, അ​​​ങ്ങ് വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച നി​​​മി​​​ഷം, ഹാ​​​ൾ നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞ വി​​​ശ്വാ​​​സി​​​ക​​​ൾ ആ​​​ഹ്ലാ​​​ദ​​​പൂ​​​ർ​​​വം കൈ​​​യ​​​ടി​​​ച്ചു. അ​​​പൂ​​​ർ​​​വ​​​നി​​​മി​​​ഷം വി​​​ളം​​​ബ​​​രം ചെ​​​യ്തു പ​​​ള്ളി​​​മ​​​ണി​​​ക​​​ൾ മു​​​ഴ​​​ങ്ങി. ക​​​തി​​​നാ​​​വെ​​​ടി​​​ക​​​ൾ ദി​​​ക്കു​​​ക​​​ൾ ഭേ​​​ദി​​​ച്ചു. പി​​​റ​​​കേ അ​​​നു​​​ഗ്ര​​​ഹ​​​പ്പൂ​​​മ​​​ഴ​​​യും. പു​​​ത്ത​​​ൻ​​​ചി​​​റ​​​യു​​​ടെ പു​​​ണ്യ​​​വ​​​തി, കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യു​​​ടെ സൗ​​​ഭാ​​​ഗ്യം - ഇ​​​നി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ.

മ​​​റി​​​യം ത്രേ​​​സ്യ ക​​​ബ​​​റി​​​ട ദേ​​​വാ​​​ല​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ലെ വ​​​ലി​​​യ എ​​​ൽ​​​ഇ​​​ഡി സ്ക്രീ​​​നി​​​ൽ നാ​​​മ​​​ക​​​ര​​​ണ​​​ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം കാ​​​ണാ​​​ൻ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ ജ​​​ന​​​ക്കൂ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ക​​​ർ​​​ദി​​​നാ​​​ൾ ജി​​​യോ​​​വാ​​​നി ആ​​​ഞ്ച​​​ലോ ബേ​​​ച്ചു പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ​​​മാ​​​രോ​​​ടൊ​​​പ്പം (ഇ​​​തി​​​ൽ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ നാ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ റ​​​വ. ഡോ. ​​​ബെ​​​ന​​​ഡി​​​ക്ട് വ​​​ട​​​ക്കേ​​​ക്ക​​​ര​​​യും ഉ​​​ൾ​​​പ്പെ​​​ടും) വ​​​ന്ന് മാ​​​ർ​​​പാ​​​പ്പ​​​യോ​​​ട് ഈ ​​​അ​​​ഞ്ചു​​​പേ​​​രെ വി​​​ശു​​​ദ്ധ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.