രാജ്യം മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന്‍റെ തെളിവ്: വി. മുരളീധരൻ
രാജ്യം മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന്‍റെ തെളിവ്: വി. മുരളീധരൻ
മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽനി​ന്നു മ​റി​യം ത്രേ​സ്യാ പു​ണ്യ​വ​തി​യു​ടെ വി​ശു​ദ്ധ പ​ദ പ്ര​ഖ്യാ​പ​നത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് രാ​ജ്യം മ​തേ​തര​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക സം​ഘ​ത്തെ ന​യി​ച്ചു​കൊ​ണ്ട് പ​ങ്കെ​ടു​ത്ത മു​ര​ളീ​ധ​ര​ൻ ദീ​പി​ക ലേ​ഖ​ക​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ത്തോ​ലി​ക്കാ​സ​മൂ​ഹം ഇ​ന്ത്യ​യി​ലേ​താ​ണ്. അ​ത്ത​രം ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​തും വ​ലി​യ ഒ​രു ഭാ​ഗ്യ മാ​യി ക​രു​തു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സെ​പ്റ്റംബ​ർ 29ന് "​മ​ൻ കി ​ബാ​ത്തി’​ൽ സൂ​ചി​പ്പി​ച്ച​ത് ആ​ഗോ​ള ക്രൈ​സ്ത​വ സ​ഭ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഒ​രു ക​ന്യാ​സ്ത്രീ​യെ അം​ഗീ​ക​രി​ച്ച​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​നി​ക്കാ​വു​ന്ന കാ​ര്യ​മാ​ണെ​ന്നാ​ണ്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ബ്ര​സീ​ൽ, ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ. ബ്രി​ട്ടീ​ഷ് സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി എ​ത്തി​യ ചാ​ൾ​സ് രാ​ജ​കു​മാ​ര​ന​ട​ക്കം ഈ ​അ​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക സം​ഘ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ​ക്ക് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്ന​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.


മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ചു​വോ എ​ന്ന ചോദ്യ ത്തി​ന്, വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​നം ല​ക്ഷ്യ​മാ​ക്കി​യ സ​ന്ദ​ർ​ശ​നം ആ​യ​തുകൊ​ണ്ട് അ​ത്ത​രം കാര്യങ്ങൾ ഇ​ത്ത​വ​ണ വി​ഷ​യം ആ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​യ പെ​ൻ​ഷ​ൻ, ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ എന്നിവ ലേ​ഖ​ക​ൻ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ എ​ക്സ്ക്ലൂ​സീ​വി​നു വേ​ണ്ടി​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ദീ​പി​ക​യ്ക്കും പ്ര​ത്യേ​ക അ​ഭി​മു​ഖം ല​ഭി​ച്ച​ത്. വി. മുരളീധരൻ സാംബിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി രണ്ടു ദിവസത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തും.

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.