പ്രധാനമന്ത്രിക്ക് ആശംസ കൈമാറി മാർപാപ്പ
പ്രധാനമന്ത്രിക്ക് ആശംസ കൈമാറി മാർപാപ്പ
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ചു വ​ത്തി​ക്കാ​നി​ലെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ ആ​യി​രു​ന്നി​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ത​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ മാ​ർ​പാ​പ്പ മു​ര​ളീ​ധ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തോ​ടു​കൂ​ടി​യ ഭ​ഗ​വ​ദ് ഗീ​ത​യും കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ എ​ഴു​ന്നെ​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന തി​ട​ന്പേ ന്തി ​നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ന​യു​ടെ രൂ​പ​വും കൂ​ടി​ക്കാ​ഴ്ച​യ്ക്കൊ​ടു​വി​ൽ മു​ര​ളീ​ധ​ര​ൻ മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ചു.


വ​ത്തി​ക്കാ​നി​ലെ അം​ബാ​സ​ഡ​റു​ടെ കൂ​ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന, ഇ​ന്ത്യ​യു​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റി​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ദ​വി വ​ഹി​ക്കു​ന്ന ക​ർ​ദി​നാ​ൾ പോ​ൾ ഗ​ല്ലാ​ഗ​റു​മാ​യും വി. ​മു​ര​ളീ​ധ​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.