വി​ശ​പ്പ്
വി​ശ​പ്പ്
വി​ത​യും വി​ള​വെ​ടു​പ്പു​മി​ല്ലാ​ത്ത വാ​നി​ലെ പ​തം​ഗ​ങ്ങ​ളു​ടെ വ​യ​റു​നി​റ​യ്ക്കു​ന്ന​വ​നും, ക​ല്ലു​ക​ളെ അ​പ്പ​മാ​ക്കാ​ൻ ക​ഴി​വു​ള്ള​വ​നു​മാ​യ​വ​ന്‍റെ പോ​ലും കു​ട​ലു ക​രി​ഞ്ഞു. ന​മ്മെ​പ്പോ​ലെ അ​വ​നും കു​റെ​ക്കാ​ലം മ​ണ്ണി​ലെ മ​നു​ഷ്യ​നാ​യി​രു​ന്നു. ഒ​രു വ്യ​ത്യാ​സം മാ​ത്രം. അ​വ​ന്‍റെ വി​ശ​പ്പ് മ​നു​ഷ്യ​ന​റി​യി​ല്ലാ​ത്ത, ചി​ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു; ദൈ​വ​ത്തി​ന്‍റെ രാ​ജ്യ​ത്തി​നും, അ​വി​ടു​ത്തെ നീ​തി​ക്കും വേ​ണ്ടി. അ​തു​കൊ​ണ്ട​ല്ലേ ഒ​രു മ​ര​ത്തി​ന്‍റെ​യും ക​നി അ​വ​ൻ ക​ടി​ച്ചു​തി​ന്നാ​തി​രു​ന്ന​ത്?

വ​യ​റി​ന്‍റെ വ​ര​ന്പും ക​ട​ന്നു​പോ​യി അ​വ​ന്‍റെ വി​ശ​പ്പ്. ന​മു​ക്കു​മി​ല്ലേ വി​ശ​പ്പ്? എ​ന്തി​നു​വേ​ണ്ടി​യു​ള്ള​താ​ണ​ത്? കേ​വ​ലം ഭ​ക്ഷ​ണം​കൊ​ണ്ടു തീ​രു​ന്ന​താ​ണെ​ങ്കി​ൽ നാ​മി​ന്നും വെ​റും ഭൗ​മി​ക​ർ മാ​ത്രം. അ​തി​നേ​ക്കാ​ൾ ശ്രേ​ഷ്ഠമാ​യ​വ​യ്ക്കു​വേ​ണ്ടി, സ്വ​ർ​ഗീ​യ​മാ​യ​വ​യ്ക്കു​വേ​ണ്ടി നാം ​വി​ശ​ക്കാ​റു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം നാം ​ആ​ത്മീ​യ​രാ​ണ്, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.

ആ​ഹാ​രം, ആ​ട, ആ​ല​യം മു​ത​ലാ​യ ലൗ​കി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള​തു മാ​ത്ര​മാ​ണോ ന​മ്മു​ടെ വി​ശ​പ്പ്? ഉ​ദ​ര​ത്തി​നു​മ​പ്പു​റം നീ​ളു​ന്ന ഒ​രു വി​ശ​പ്പാ​ണ് വി​ശ്വാ​സി​ക​ളാ​യ​വ​ർ​ക്കു വേ​ണ്ട​ത്.

വ​യ​റി​ന്‍റെ വി​ശ​പ്പ് എ​ല്ലാ ഉ​ദ​ര​ജീ​വി​ക​ൾ​ക്കു​മു​ള്ള​താ​ണ്. എ​ന്നാ​ൽ, ആ​ത്മാ​വി​ന്‍റെ വി​ശ​പ്പ് ആ​ത്മീ​യ​ത​യോ​ടു അ​ല്പ​മെ​ങ്കി​ലും ആ​ഭി​മു​ഖ്യം ഉ​ള്ള​വ​രു​ടേ​തു മാ​ത്ര​മാ​ണ്. ഓ​ർ​ക്ക​ണം, ഭൗ​മി​ക​ര​ല്ല, ആ​ത്മീ​ക​രാ​കാ​നു​ള്ള നി​യോ​ഗ​മാ​ണ് ക്രി​സ്ത്യാ​നി​ക​ളാ​യ ന​മ്മു​ടേ​ത്. ദൈ​വ​ത്തി​നും, വ​ച​ന​ത്തി​നും കൂ​ദാ​ശ​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള വി​ശ​പ്പ് ന​മു​ക്കു​ണ്ടാ​ക​ണം.

ഉ​ദ​ര​പൂ​ര​ണ​മ​ല്ല, ഹൃ​ദ​യ​പൂ​ര​ണ​മാ​ണ് ന​മ്മു​ടെ നി​ത്യ​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യു​ള്ള​ത്. അ​തി​ല്ലാ​തെ വ​രു​ന്പോ​ൾ മ​റ്റു​വി​ശ​പ്പു​ക​ൾ പെ​രു​കും. ഒ​ന്നി​ലും തൃ​പ്തി​യി​ല്ലാ​ത്ത​വ​രാ​യി ക​ഴി​യേ​ണ്ടി​വ​രും. ഓ​ർ​ക്ക​ണം, വ​യ​റും ക​ട​ന്നു പോ​കു​ന്ന വി​ശ​പ്പ് നാം ​വ​ന്നി​ട​ത്തേ​ക്കു മ​ട​ങ്ങാ​നും, ന​മ്മു​ടെ ഉ​ട​യ​വ​നോ​ടു ചേ​രാ​നു​മു​ള്ള അ​ദ​മ്യ​മാ​യ ഒ​രു തൃ​ഷ്ണ​യാ​ണ്. പ​രം​പൊ​രു​ളാ​യ​വ​നെ പ്രാ​പി​ക്കു​ന്പോ​ൾ മാ​ത്ര​മേ അ​ത് അ​ട​ങ്ങു​ക​യു​ള്ളൂ.


ന​മ്മി​ലെ ചി​ല വി​ശ​പ്പു​ക​ളെ​യും അ​വ​നു നാം ​ന​ല്കി​യ പ്രാ​ധാ​ന്യ​ത്തെ​യും അ​വ​യെ കെ​ടു​ത്താ​ൻ നാം ​അ​വ​ലം​ബി​ച്ച മാ​ർ​ഗ​ങ്ങ​ളെ​യും വി​ല​യി​രു​ത്താം. വേ​ണ്ടാ​ത്ത ചി​ല വി​ശ​പ്പു​ക​ളെ നാം ​ന​മ്മി​ൽ വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​വാം. അ​രു​താ​ത്ത ചി​ല വ​ഴി​ക​ളി​ലൂ​ടെ അ​വ​യെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ അ​റി​ഞ്ഞോ അ​ല്ലാ​തെ​യോ തു​നി​ഞ്ഞി​ട്ടു​ണ്ടാ​വാം.

നോ​ന്പി​ന്‍റെ നാ​ളു​ക​ളി​ൽ ന​മ്മു​ടെ വി​ശ​പ്പു​ക​ളെ വി​ശു​ദ്ധീ​ക​രി​ക്ക​ണ​മേ​യെ​ന്നും, ആ​ത്മീ​യ​വി​ശ​പ്പി​നെ വ​ർ​ധി​പ്പി​ക​ണ​മേ​യ​ന്നും പ്രാ​ർ​ഥി​ക്കാം. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള ആ​ർ​ത്തി​യും അ​തി​ലു​ള്ള ആ​ർ​ഭാ​ട​വും ന​മു​ക്ക് യോ​ജി​ച്ച​ത​ല്ല. വി​ശു​ദ്ധ​മാ​യ​വ​യ്ക്കു​വേ​ണ്ടി വി​ശ​ക്കു​ന്ന​വ​രാ​കാം. ആ​ത്മീ​യ​ഭോ​ജ്യ​മാ​യ ദി​വ്യ​കാ​രു​ണ്യ​ത്തെ ശ​ര​ണ​പ്പെ​ടാം.

ഏ​തൊ​രു സു​ഭി​ക്ഷ​ത​യു​ടെ​യും, സ​മൃ​ദ്ധി​യു​ടെ​യും സൗ​ഭാ​ഗ്യ​ത്തി​ന്‍റെ​യും ന​ടു​വി​ലും ആ​ത്മാ​വി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യു​ള്ള വി​ശ​പ്പ് ന​മ്മി​ൽ ഒ​ടു​ങ്ങാ​തി​രി​ക്ക​ട്ടെ. ഒ​പ്പം, മ​റ്റു​ള്ള​വ​രു​ടെ ആ​ത്മീ​യ​വി​ശ​പ്പ് നാ​മാ​യി​ട്ട് ശ​മി​പ്പി​ക്കാ​തി​രി​ക്കാം. ന​മ്മു​ടെ സാ​ന്നി​ധ്യ​വും സ​ന്പ​ർ​ക്ക​വും ഏ​വ​രേ​യും ആ​ത്മീ​യ​ത​ത്പ​ര​രാ​ക്കി മാ​റ്റാ​ൻ ഉ​പ​ക​രി​ക്ക​ട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.