Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയും, കൂർത്ത അസ്ഥിച്ചീളുകൾ പതിപ്പിച്ച ചാട്ടവാറുകൊണ്ടു അവർ അവന്റെ ദേഹത്തും, ഞാങ്ങണകൊണ്ടു ശിരസിലും, കരങ്ങൾകൊണ്ടു കരണത്തും ആളുമാറിയടിച്ചു.
വടികൾക്കുപോലും വേദനിക്കുമാറ് അവർ അവനെ തല്ലിച്ചതച്ചു. ചതഞ്ഞ ഞാങ്ങണയെ ചവിട്ടിയൊടിക്കാത്ത ആ നിർമലനെ ആ നരസിംഹങ്ങൾ പറ്റംചേർന്നു പിച്ചിച്ചീന്തി. തൊട്ടുസുഖപ്പെടുത്താൻ എത്തിയവനെ തല്ലി മുറിപ്പെടുത്തി.
അധികാരിയുടെ മുന്പിൽ വച്ച് അവന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ഒരു പരിചാരകന്റെ ശ്രമം. അതിന് ആ ചെകുത്താൻ കണ്ടത് പരിശുദ്ധനായവന്റെ ചെകിട്! കണ്ണുകെട്ടിയിട്ടു അടിക്കുന്നത് കേമമായി അവർ കരുതി. ആ പ്രഹരം അവർക്കൊരു ഹരമായിരുന്നു.
പിന്നീട്, കുരിശുമേന്തിയുള്ള യാത്രയിലും പലപ്രാവശ്യം പടയാളികൾ അവനെ പ്രഹരിച്ചിരിക്കണം. ഒരുവനെ ബന്ധിച്ചിട്ടുമർദിക്കുന്നത് ശൂരത്വമായി അവർ കരുതി. മാനവരാശിയെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കാനുള്ള തന്റെ ദൗത്യനിർവഹണത്തിൽ അടിപ്പിണരുകൾ ഏല്ക്കേണ്ടിവരുമെന്ന് അവൻ അറിഞ്ഞിരുന്നു.
ആർക്കും ആരെയും ഉപദ്രവിക്കാൻ അവകാശമില്ലെന്ന് ഓർക്കാം. മറ്റുള്ളവരുടെ നേർക്കു നാം ഓങ്ങുന്ന ഓരോ കൈക്കും കണക്കു ബോധിപ്പിക്കേണ്ടിവരും. അക്രമവും ആക്രമണവും ആർക്കും അലങ്കാരമേയല്ല. നമ്മുടെ രക്ഷകൻ ആരെയും ഉപദ്രവിച്ചില്ല. ഉറുന്പിനെപോലും നോവിച്ചില്ല.
ആയുധം ഉപയോഗിക്കാനല്ല, ഉറയിലിടാനല്ലേ തന്റെ ശിഷ്യനെ അവൻ ഉപദേശിച്ചതും? അടിക്കാനല്ല, അനുഗ്രഹിക്കാനുള്ളവയാണ് നമ്മുടെ കരങ്ങൾ. തല്ലാനല്ല, തഴുകാനുള്ളവയാണ്. നശിപ്പിക്കാനല്ല, നിർമിക്കാനുള്ളവയാണ്. മുറിപ്പെടുത്താനല്ല, മുറിവുകെട്ടാനുള്ളവയാണ്.
താങ്ങിക്കൊടുക്കാനും കണ്ണീർ തുടയ്ക്കാനുമൊക്കെയാണ് നമ്മുടെ കരങ്ങൾ നീളേണ്ടത്. ദുഷ്ടത നമ്മെ പരിശീലിപ്പിച്ച മർദനമുറകളെ പരീക്ഷിക്കാനുള്ള ഇടമല്ല മറ്റുള്ളവരുടെ മെയ്യും മുഖവുമൊക്കെ.
വൃദ്ധരായ അപ്പനമ്മമാരെ മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ ശാരീരികമായി പീഡിപ്പിച്ചു ദേഹോപദ്രവം വിനോദമാക്കുന്നവരുള്ള ഈ ലോകത്തിൽ വ്യത്യസ്തരായി നിലകൊള്ളാൻ ക്രൈസ്തവരായ നമുക്കു കഴിയണം. ഭാര്യാഭർത്താക്കന്മാർ പരസ്പരം ഭാരമായി തോന്നിത്തുടങ്ങുന്പോഴാണ് അന്യോന്യമുള്ള കൈയേറ്റങ്ങൾ നടക്കുക. അവ ദാന്പത്യജീവിതത്തെ ദയനീയമായ അവസ്ഥയിലേക്ക് നയിക്കും.
പ്രഹരിക്കനല്ല, പ്രണയിക്കാനുള്ളതാണ് ദാന്പത്യബന്ധം. കുടുംബങ്ങളിൽ ആരുടെയും ഉപദ്രവം മൂലം ആർക്കും സമാധാനം നഷ്ടപ്പെടാതിരിക്കട്ടെ. മറ്റുള്ളവരെ പീഡിപ്പിക്കാൻ പ്രേരകങ്ങളായ ലഹരിദ്രവ്യങ്ങളിൽനിന്നും ഇതരദുശീലങ്ങളിൽനിന്നും അകന്നുനില്ക്കാം.
പറ്റിപ്പോയ കൈപ്പിഴകളെ ഓർത്ത് മനസ്തപിക്കാം. കൈവയ്ക്കേണ്ടത് കർത്താവിന്റെ തിരുവിലാവിലാണ്. അതുമൂലം നമ്മുടെ വിശ്വാസം വർധിക്കാൻ. ഉപദ്രവകാരികളല്ല, ഉപകാരികളായി ജീവിക്കാൻ ഈ നോന്പാചരണം ഉപകരിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്‍ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്ര
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരം
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top