മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 130 അടി
മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 130 അടി
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ 130 അ​ടി​യി​ലെ​ത്തി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​യ​ർ​ന്ന​ത് ഏ​ഴ​ടി വെ​ള്ളം.​വ്യാ​ഴാ​ഴ്ച രാ​വി​ലെ 123.2 അ​ടി​യാ​യി​രു​ന്നു. ഈ​നി​ല തു​ട​ർ​ന്നാ​ൽ ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തും. 139.5 അ​ടി​യാ​ണ് സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ജ​ല​സം​ഭ​ര​ണ പ​രി​ധി.

ഇ​ന്ന​ലെ സെ​ക്ക​ൻ​ഡി​ൽ 17746.23 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. വ്യാ​ഴാ​ഴ്ച ഇ​ത് 6955.83 ഘ​ന​യ​ടി​യാ​യി​രു​ന്നു. സെ​ക്ക​ൻ​ഡി​ൽ 1650 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്.


വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ്. ഇ​ന്ന​ലെ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 198.4 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 157.2 മി​ല്ലീ​മീ​റ്റ​റും മ​ഴ പെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.