തെരഞ്ഞെടുപ്പ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സാൻബോട്ട് എത്തി
തെരഞ്ഞെടുപ്പ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സാൻബോട്ട് എത്തി
ഇടുക്കി ജില്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് (സ്വീ​പ്) യ​ന്ത്ര​മ​നു​ഷ്യ​നെ​ത്തി. സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സാ​ൻ​ബോ​ട്ട് എ​ന്ന പേ​രി​ലു​ള്ള ര​ണ്ട് ഇ​ൻ​ക​ർ റോ​ബോ​ട്ടു​ക​ളെ രം​ഗ​ത്തി​റ​ക്കി​യ​ത്.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ജി​ല്ലാ ക​ള​ക്ട​റേ​റ്റ്, ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ന​ട​ത്തു​ന്ന സ്വീ​പ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​ബോ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ചു.

വോ​ട്ട​ർ​മാ​രു​മാ​യി ഇ​ല​ക്ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് റോ​ബോ​ട്ട് സം​വ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന വോ​ട്ട​ർ​മാ​രു​മാ​യി ഇം​ഗ്ലീ​ഷി​ലാ​ണ് റോ​ബോ​ട്ട് സം​വ​ദി​ക്കു​ക. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, അ​സി. ക​ള​ക്ട​റും സ്വീ​പ് നോ​ഡ​ൽ​ഓ​ഫീ​സ​റു​മാ​യ സൂ​ര​ജ് ഷാ​ജി എ​ന്നി​വ​രു​മാ​യും റോ​ബോ​ട്ട് സം​സാ​രി​ച്ചു.


ജി​ല്ല​യി​ലെ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളെ​യും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി​യും തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ മി​നി കെ. ​ജോ​ണും ഉ​ദ്ഘാ​ട​നം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.