ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​നം തു​ട​ങ്ങി
ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​നം തു​ട​ങ്ങി
ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. അ​ന്ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​യ്യ​പ്പ​ന്മാ​ര്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ള​മ്പി നി​ര്‍​വ​ഹി​ച്ചു. മൂ​ന്നു നേ​ര​വും ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ല​ഭി​ക്കും.

ബൊ​ഫേ രീ​തി​യി​ലാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ഒ​രേ സ​മ​യം 5000 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ന്ന​ദാ​ന മ​ണ്ഡ​പം. എം​എ​ല്‍​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍, പി.​എം. ത​ങ്ക​പ്പ​ന്‍, മ​നോ​ജ് ച​ര​ളേ​ല്‍, സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ എം. ​മ​നോ​ജ്, കൃ​ഷ്ണ​കു​മാ​ര്‍ വാ​ര്യ​ര്‍, പി.​എ​ന്‍. ഗ​ണേ​ശ​ന്‍ പോ​റ്റി, അ​ജി​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​ണ്യം പൂ​ങ്കാ​വ​നം, അ​യ്യ​പ്പ​സേ​വാ​സം​ഘം പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.