അ​ര​വ​ണപ്പാ​യസ നി​ര്‍​മാ​ണം: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്
അ​ര​വ​ണപ്പാ​യസ നി​ര്‍​മാ​ണം: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്
ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​സാ​ദ​മാ​യ അ​ര​വ​ണ പാ​യ​സ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ നി​ര്‍​മാ​ണ രീ​തി​യെ​ക്കു​റി​ച്ചും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്.

സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പാ​യ​സം നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഒ​രു മു​സ്ലീ​മി​നാ​ണ് എ​ന്നും ഹ​ലാ​ല്‍ ശ​ര്‍​ക്ക​ര​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ വ്യാ​ജ​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​ണ്. അ​ങ്ങേ​യ​റ്റം ഹീ​ന​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വി​താം കൂ​ര്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.


അ​ര​വ​ണ പ്ര​സാ​ദ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല എ​ക്‌​സി​കു​ട്ടീ​വ് ഓ​ഫീ​സ​ര്‍ സ​ന്നി​ധാ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.