പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജിന്‍റെ ര​ജ​ത ജൂ​ബി​ലി 2020 മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ൾ
പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജിന്‍റെ ര​ജ​ത ജൂ​ബി​ലി 2020 മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ൾ
""പ്ര​ജ്യോ​തി നി​കേ​ത​ൻ’’ (പ്ര = ​മു​ഖ്യം, ജ്യോ​തി = പ്ര​കാ​ശം, നി​കേ​ത​ൻ = ആ​സ്ഥാ​നം) മു​ഖ്യ പ്ര​കാ​ശ​ത്തി​ന്‍റെ, ദൈ​വ​ത്തി​ന്‍റെ, ആ​സ്ഥാ​ന​മാ​ണ്. ക​പ്പൂ​ച്ചി​ൻ സ​ഭ വി​വേ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ക​യാ​ൽ അ​ത് ദൈ​വ​സ്ഥാ​പി​ത​വു​മാ​ണ്. ഫാ. ​ഹ​ർ​ഷ​ജ​ൻ പ​റ​യു​ന്നു.

""എ​ന്‍റെ ക​ഴി​വോ ക​ഴി​വു​കേ​ടോ അ​തി​ന്‍റെ വ​ള​ർ​ച്ച​ക്കും ത​ള​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ക​യി​ല്ല. നി​സ്വാ​ർ​ഥ സേ​വ​നം ചെ​യ്ത നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടേ​യും ക​ഴി​വാ​ണ് പ്ര​ജ്യോ​തി​യു​ടെ ര​ജ​ത​ജൂ​ബി​ലി അ​വ​സ​ര​ത്തി​ൽ തി​ള​ങ്ങു​ന്ന​ത്. അ​തി​നാ​ൽ ന​മ​സ്തേ: (ന : ​അ​ല്ല, മ: ​ഞാ​ൻ, തേ : ​നീ/​നി​ങ്ങ​ൾ) ഞാ​ന​ല്ല നി​ങ്ങ​ളാ​ണ് പ്ര​ജ്യോ​തി​യി​ൽ ദൈ​വ​സ്നേ​ഹ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ന​ന്ദി! ന​മ​സ്തേ’’.

പ്ര​ജ്യോ​തി​യു​ടെ പൊ​രു​ൾ: ഈ ​ലോ​ക​ത്ത് പ​ല മ​ത​ങ്ങ​ളും, ത​ത്വ​ങ്ങ​ളും, ചി​ന്ത​ക​ളും ഉ​ണ്ട്. മ​നു​ഷ്യ​ർ ആ​ദ​രി​ക്കു​ന്ന അ​വ​യെ​ല്ലാം ഞ​ങ്ങ​ളും ആ​ദ​രി​ക്കു​ന്നു. എ​ല്ലാ ന​ല്ല ഉ​ൾ​ക്കാ​ഴ്ചക​ളും, പ്ര​കാ​ശ​ങ്ങ​ളും ദൈ​വ​ത്തി​ൽ നി​ന്നാ​ണ​ല്ലോ. എ​ന്നാ​ൽ ഈ ​സ്ഥാ​പ​നം അ​ത്ത​രം ഏ​തെ​ങ്കി​ലും ഒ​രു ജ്യോ​തി​യു​ടെ മാ​ത്രം അ​ല്ല; പ്ര​ജ്യോ​തി​യു​ടെ​യാ​ണ്. കാ​ര​ണം ദൈ​വം അ​വ​ക്കെ​ല്ലാം അ​തീ​ത​മാ​ണ്.

യേ​ശു വെ​ളി​പ്പെ​ടു​ത്തി​യ ദൈ​വം ത​നി​മ​യാ​ർ​ന്ന സ്നേ​ഹ​ത്തി​ന്‍റെ, സ​ത്യ​ത്തി​ന്‍റെ, അ​തി​നാ​ൽ പ​ര​മ പ്ര​കാ​ശ​ത്തി​ന്‍റെ ദൈ​വ​മാ​ണ് (Jn.8.12). ​എ​ല്ലാ ന​ല്ല മ​ത​സ്ത​രും ദൈ​വ​ത്തെ തേ​ടു​ന്ന സ​ത്യാ​ന്വേ​ഷി​ക​ളാ​ക​യാ​ൽ അ​വ​ർ മ​ത​ത്തി​ന് അ​തീ​ത​മാ​യി വ​ള​ർ​ന്ന് "അ​രൂ​പി​യി​ലും സ​ത്യ​ത്തി​ലും’ (Jn.4.2324) ​ദൈ​വ​ത്തെ ആ​രാ​ധി​ക്കു​ന്ന​വ​രും സ്നേ​ഹ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ ഒ​രു ജ​ന​ത (വ​സു​ധൈ​വ​കു​ടും​ബ​കം) ആ​യി വ​ള​രു​ന്ന​വ​രും സ​മ​ഗ്ര​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​വ​രും ആ​യി​രി​ക്കും.

കൂ​ടാ​തെ സ്വ​ന്തം ജീ​വ​നെ സ്നേ​ഹ​ത്തെ പ്ര​തി ബ​ലി ക​ഴി​ച്ച ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ന​മ്മെ എ​ല്ലാ​വ​രേ​യും സ്നേ​ഹ​ത്തി​ന്റെ ഒ​ന്നി​പ്പി​ലേ​ക്ക് ന​യി​ക്കു​ന്ന (ഖി.1721) ​മു​ഖ്യ പ്ര​കാ​ശ​മാ​യി യേ​ശു കു​ടി​കൊ​ള്ളു​ന്നി​ടം എ​ന്നും പ്ര​ജ്യോ​തി​ക്ക് അ​ർ​ഥ​മു​ണ്ട്.

1987 ൽ ​കോ​ട്ട​യ​ത്ത് ന​ട​ന്ന ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ത​ല യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് പ്ര​ജ്യോ​തി നി​കേ​ത​ൻ തു​ട​ങ്ങി​യ​ത്. 1991 ൽ ​ഒ​രു ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​യി പ്ര​ജ്യോ​തി ര​ജി​സ്റ്റ​ർ ചെ​യ്തു. 1993 ൽ ​അ​ന്ന​ത്തെ തൃ​ശൂ​ർ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പു​തു​ക്കാ​ട് അ​തി​നു​ള്ള സ്ഥ​ലം ക​ണ്ടു​പി​ടി​ച്ചു. പ്ര​ജ്യോ​തി​യു​ടെ പു​രോ​ഗ​തി​ക്ക് ത​ടസ​മാ​യി നി​ൽ​ക്കാ​വു​ന്ന പ​ള്ളി വ​ക ച​ന്ത വി​ട്ടു​ത​രാ​മെ​ന്ന് പു​തു​ക്കാ​ട്ടു​കാ​രും സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​നു​യോ​ജ്യ നീ​ക്ക​മാ​യി.

ഫാ. ​ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ ദൈ​വ​പ​രി​പാ​ല​ന​യി​ൽ അ​തി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി. 1994 ൽ ​ജൂ​ൺ ഒന്നിന് ​ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഡോ. ​കെ. ആ​ർ. നാ​രാ​യ​ണ​ൻ ത​റ​ക്ക​ല്ലി​ട്ടു. അ​ന്ന് മ​ന്ത്രി​മാ​രാ​യി​രു​ന്ന പി. പി. ​ജോ​ർ​ജ്, കെ. പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി കെ. ക​രു​ണാ​ക​ര​ൻ 1994 ൽ ​പ്ര​ജ്യോ​തി നി​കേ​ത​ൻ എ​യ്ഡ​ഡ് കോ​ളേ​ജി​ന് അം​ഗീ​കാ​രം ത​ന്നു.

1995 ൽ ​കോ​ളജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 1996 ൽ ​അ​ന്ന​ത്തെ ഇ​ന്ത്യ​ൻ രാഷ്ട്രപതി ഡോ. ​ശ​ങ്ക​ർ ദ​യാ​ൽ ശ​ർ​മ ആ​രോ​ഗ്യ​സേ​വ​ന വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ന​ട​ത്തിക്കൊണ്ട് പ്ര​ജ്യോ​തി നി​കേ​ത​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ഭ​വം പ്ര​വ​ചി​ച്ചു..

പ്ര​ജ്യോ​തി​യു​ടെ ല​ക്ഷ്യം

പ്ര​ജ്യോ​തി നി​കേ​ത​ൻ ഒ​രു ക്രി​സ്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ്. എ​ങ്കി​ലും ജാ​തി മ​ത​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രു​ടേ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് (മെ​മ്മോ​റാ​ണ്ടം പേ​ജ് 1819). അ​ങ്ങ​നെ പ്ര​ജ്യോ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് വ്യ​ക്തി​യി​ലും, കു​ടും​ബ​ത്തും, സ​മൂ​ഹ​ത്തി​ലും, രാ​ജ്യ​ത്തും, ലോ​ക​ത്തും ’’സ​മ​ഗ്ര​വ​ള​ർ​ച്ച’’​യാ​ണ്. സ​മൃ​ദ്ധി ഇ​ല്ലാ​ത്ത​വ​ന് സ​മ​ഗ്ര​ത​യി​ലേ​ക്കു​ള്ള ഒ​രു ക​പ്പൂ​ച്ചി​ൻ പ​രി​ഗ​ണ​ന​യാ​ണ് അ​ത്.

സ​മ​ഗ്ര​സ​മീ​പ​നം

"സ​മ​ഗ്ര​സ​മീ​പ​ന'ത്തിന്‍റെ (Holsitic Approach) ജ​ന​യി​താ​വ് ഡോ. ​റോ​ളോ മേ​യ് (USA) യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ പ​ഠി​ച്ച് ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ ഏ​ഷ്യ​യി​ലെ ഏ​ക വ്യ​ക്തി ഡോ. ​ഫാ. ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ ആ​ണ്. ഇ​തി​ന​കം ഇ​ന്ത്യ​യും ബ​ഹു​ഭൂ​രി​പ​ക്ഷം ലോ​ക രാ​ഷ്ട്ര​ങ്ങ​ളും സ​മ​ഗ്ര​സ​മീ​പ​നം അം​ഗീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു.

"സ​മ​ഗ്ര​സ​മീ​പ​നം’: 1. ചി​കി​ത്സ​യി​ലും ആ​രോ​ഗ്യ​ത്തി​ലും (Holsitic Health care, Physicians for 2st1 Cetnury, AAMC Reptor, 1987); 2. വി​ദ്യാ​ഭ്യാ​സ​ത്തി​ലും (Education sa Formation of the Whole Pseron, UN Ntework, 1995; Edu., India, 2002); 3. സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലും (Holsitic Social Medicine, Academic Medicine, 1991, p.262); 4. സ​മ​ഗ്ര​പു​രോ​ഗ​തി​യി​ലും വ​ള​ർ​ച്ച​യി​ലും (Holsitic and Ssutainable DÃlopmetn, UN Network, 1996); 5. സ​മ​ഗ്ര​സ​മീ​പ​നം ഗ​വേ​ഷ​ണ​ത്തി​ലും (Create and Holsitic Research) ശാ​സ്ത്ര​ലോ​കം അം​ഗീ​ക​രി​ച്ച് ക​ഴി​ഞ്ഞു.

ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ’യെ​സ്’ പ​റ​ഞ്ഞ് കീ​ഴ​ട​ങ്ങു​ന്ന ഏ​കീ​ക​ര​ണ​മ​ല്ല "സ​മ​ഗ്ര​ത’. "സ​മ​ഗ്ര​ത’ (Wholeness)യ്ക്ക് ​ഏ​കീ​ക​ര​ണം (Integration) എ​ന്നും ആകെ​ത്തു​ക എ​ന്നും അ​ർ​ത്ഥ​മു​ണ്ട്. എ​ല്ലാ വ​ശ​ങ്ങ​ളെ​യും അ​ർ​ഹി​ക്കും വി​ധം ഏ​കീ​ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത​മാ​ക്കു​ക എ​ന്നും അ​ർ​ത്ഥ​മു​ണ്ട്.

ഉ​ദാ: ചു​ക്ക്, കു​രു​മു​ള​ക്, തി​പ്പ​ല്ലി എ​ന്നി​വ രോ​ഗശാ​ന്തി​ക്കു​ള്ള ക​ഷാ​യ​മാ​ക്കു​മ്പോ​ൾ മൂ​ന്നി​ന്‍റേ​യും സ​മ​ഗ്ര മൂ​ല്യം അ​വ​യു​ടെ ആ​ക​ത്തു​ക​യെ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും. H2O ​ദാ​ഹ​ജ​ല​മാ​കു​മ്പോ​ൾ അ​വ​യ്ക്ക് മൂ​ല്യ​വ​ർ​ധി​ത "സ​മ​ഗ്ര​ത’ വ​ന്നു.

ഏ​കീ​ക​ര​ണ​വും ആെ​ക​ത്തു​ക​യും മൂ​ല്യ​വ​ർ​ധി​ത വ​ള​ർ​ച്ച​യും മാ​ത്ര​മ​ല്ല ഇ​വി​ടെ വി​വ​ക്ഷി​ക്കു​ന്ന "സ​മ​ഗ്ര​ത’; മ​നു​ഷ്യ​ന്‍റെ വ​ലി​പ്പം ദി​വ്യ​ത​യി​ലു​ള്ള വ​ലി​പ്പ​മാ​ണ്. ദി​വ്യ​ത​യി​ൽ "വ​ള​രാ​നു​ള്ള’​ഒ​രു വി​ളി​യാ​ണ്. (tM.5.48) ​അ​തി​നാ​ൽ സ​മ​ഗ്ര വ​ള​ർ​ച്ച ആകെ​ത്തു​ക​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

"സ​മ​ഗ്ര​ത’: Wholeness is more than these umt otal of all the pastr ptut ogether. (Jn.10.10) ​ഉ​ദാ: മ​ഹാ​ത്മാ​ഗാ​ന്ധി, മ​ദ​ർ തെ​രേ​സ, വി. ​ഫ്രാ​ൻ​സി​സ് അ​സീ​സി. ദി​വ്യ​മാ​യ ഒ​രു അ​ത്ഭു​ത മ​നോ​ഭാ​വ വ​ള​ർ​ച്ച​യു​ടെ അ​ല്ലെ​ങ്കി​ൽ ത​നി​മ​യാ​ർ​ന്ന നി​സ്വാ​ർ​ത്ഥ സ്നേ​ഹ​ത്തി​ന്‍റെ മ​ഹാ മ​നു​ഷ്യ​നാ​ണ് ഗാ​ന്ധി എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​സ്വാ​ർ​ത്ഥ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധത​യി​ലു​ള്ള വ​ലി​പ്പം ക​ണ്ട് ആ​ദ​ര​ണീ​യ​നാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​ണ് എം.കെ. ഗാ​ന്ധി "മ​ഹാ​ത്മാ​ഗാ​ന്ധി’ എ​ന്ന​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് സ്വ​ത​ന്ത്ര​മാ​ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ വി​ല്ലേ​ജു​ക​ളി​ലെ ദ​രി​ദ്ര​ർ വ​ള​ര​ണം, സ​മ​ഗ്ര​മാ​യി വ​ള​ര​ണം. ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ അ​ന്യോ​ന്യം സ​ഹോ​ദ​ര​തു​ല്യം സ്നേ​ഹി​ച്ച് സ​ഹ​ക​രി​ച്ച് വ​ള​ര​ണം (Jn.15.1213) ​ഈ ഗാ​ന്ധി​യ​ൻ "സ​മ​ഗ്ര​ത’ ശ്ര​ദ്ധേ​യ​മാ​ണ്. മ​നു​ഷ്യ​ന്‍റെ വ​ലി​പ്പം തന്‍റെ സ്നേ​ഹ മ​നോ​ഭാ​വ​ത്തിന്‍റെ വ​ലി​പ്പ​മാ​ണ്. (Jn.8.28) ​അ​തി​നാ​ൽ വ്യ​ക്തി​ത്വ​വി​ക​സ​നം ത​ന്‍റെ നി​സ്വാ​ർ​ത്ഥ സ്നേ​ഹ​ത്തി​ലു​ള്ള വി​ക​സ​ന​മാ​ണ്..

അ​നു​ദി​ന ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ​പെ​ട്ട് ഉ​ഴ​ലു​ന്ന മ​നു​ഷ്യ​ൻ ഉ​ദ്ധ​രി​ക്കു​ന്ന ഉ​ൾ​ക്കാ​ഴ്ചയി​ലൂ​ടെ (ഉ​ദാ: കു​രി​ശോ​ളം ഉ​യ​ർ​ത്ത​പ്പെ​ട്ട ത​നി​മ​യാ​ർ​ന്ന സ്നേ​ഹ​ത്തിന്‍റെ ഉ​ൾ​ക്കാ​ഴ്ച​യി​ലൂ​ടെ) അ​തേ പ്ര​ശ്ന​ത്തി​ൽ​ക്കൂ​ടി ത​ന്നെ, അ​ത് വ​ള​രാ​നു​ള്ള ദൈ​വ​ദ​ത്ത അ​വ​സ​ര​മാ​യി ക​ണ്ട് ഉ​ൾ​ബോ​ധ പ​രി​വ​ർ​ത്ത​ന​ത്തി​ന് സ്വ​യം വി​ധേ​യ​മാ​ക്കി, ബോ​ധോ​ദ​യ​ത്തി​ലേ​ക്കും ദി​വ്യ​ത​യി​ലേ​ക്കും വ​ള​രാ​ൻ സ​ഹാ​യി​ക്കു​ന്ന മ​നഃ​ശാ​സ്ത്ര സ​മീ​പ​ന​ത്തി​ന് "സ​മ​ഗ്ര​സ​മീ​പ​നം’ എ​ന്നും പ​റ​യും.

ഇ​ത്ത​രം സ​മ​ഗ്ര​വ​ള​ർ​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ടേ​യും, ആ​രോ​ഗ്യ​ശാ​സ്ത്ര​ത്തി​ലു​ടേ​യും, സു​സ്ഥി​ര​മാ​യ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ലു​ടേ​യും, സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​ലൂ​ടേ​യും അ​നി​വാ​ര്യ​മാ​ണ്. ഈ ​സ​മ​ഗ്ര​സ​മീ​പ​ന​വും വ​ള​ർ​ച്ച​യും ആ​രം​ഭം മു​ത​ൽ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ക്കി​യ ഇ​ന്ത്യ​യി​ലെ ഏ​ക സ്ഥാ​പ​നം പ്ര​ജ്യോ​തി നി​കേ​ത​നാ​ണ്.

ഫാ. ​ഹ​ർ​ഷ​ജ​ൻ പ​റ​യു​ന്നു.: ’’പ്ര​ജ്യോ​തി നി​കേ​ത​ന്‍റെ ച​രി​ത്രം എ​ന്‍റെ അ​മ്മ റോ​സ​മ്മ​യും പി​താ​വ് പൗ​ലോ​സ് പ​ഴ​യാ​റ്റി​ലും ജീ​വി​ച്ച സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്നു. എ​ൺ​പ​ത്തി​യാ​റാ​മ​ത്തെ വ​യ​സിലും എ​ന്‍റെ ഹൃദ​യ​ത്തി​ൽ തൊ​ട്ട ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളി​ൽ ചി​ല​താ​ണ് താ​ഴെ:

എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ സ്ഥി​രം ജോ​ലി​ക്കാ​രോ​ട് കാ​ണി​ച്ച സ്നേ​ഹ​മാ​ണ് അ​തി​ലൊ​ന്ന്. അ​ക്കാ​ല​ത്ത് ഭൂ​വു​ട​മ​ക​ൾ അ​വ​രോ​ട് വ​ള​രെ ക്രൂ​ര​മാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. 1950ക​ളി​ൽ അ​വ​രി​ൽ ഒ​രു വി​ഭാ​ഗം മാ​ർ​ക്സി​സ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഭൂ​വു​ട​മ​ക​ൾ​ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി. എ​ന്നാ​ൽ, അ​വ​ർ​ക്ക് ഭൂ​പ്ര​ഭു​ക്ക​ൻ​മാ​രു​ടെ മു​ന്നി​ൽ മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്‍റെ പി​താ​വ് അ​വ​രെ സം​ര​ക്ഷി​ച്ചു. അ​വ​ർ​ക്ക് അ​ദ്ദേ​ഹം മാ​ന്യ​മാ​യി കൂ​ലി ന​ൽ​കു​ക​യും പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്തു. യേ​ശു ക്രി​സ്തു​വി​ൽ വി​ശ്വ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹം അ​ടി​മ​യും ഉ​ട​മ​യും, ധ​നി​ക​നും ദ​രി​ദ്ര​നും സ്വ​ർ​ഗീ​യ പി​താ​വിന്‍റെ മ​ക്ക​ളാ​ണെ​ന്ന് ക​രു​തി. അ​വ​രു​ടെ മേ​ൽ​ഗ​തി വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണെ​ന്ന് ക​ണ്ടു.

മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ ജോ​ലി​ക്കാ​രു​ടെ മ​ക്ക​ളേ​യും അ​പ്പ​ൻ പ​ഠി​പ്പി​ച്ചു. അ​തി​ൽ ഒ​രാ​ൾ പി​ൽ​ക്കാ​ല​ത്ത് ഒ​രു മ​ന്ത്രി​യാ​യി. 1954ൽ ​ഞാ​ൻ ക​പ്പൂ​ച്ചി​ൻ സ​ഭ​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ എ​ന്‍റെ അ​പ്പ​ൻ പ​റ​ഞ്ഞു: ""അ​ടി​മ​യെ​പ്പോ​ലു​ള്ള പാ​വ​ങ്ങ​ളെ പ​ഠി​പ്പി​ച്ച് മ​ന്ത്രി​യാ​ക്കാ​മെ​ങ്കി​ൽ പോ​കാം’’.

പ​ഠി​ക്കാ​ൻ ക​ഴി​വു​ള്ള പാ​വ​ങ്ങ​ൾ​ക്ക് വേ​ണ്ടി പി​ൽ​ക്കാ​ല​ത്ത് പ്ര​ജ്യോ​തി തു​ട​ങ്ങാ​നു​ള്ള പ്രേ​ര​ക​ശ​ക്തി എന്‍റെ മാ​താ​പി​താ​ക്ക​ളാ​യി​രു​ന്നു. എന്‍റെ അ​മ്മ​യും വ​ള​രെ മാ​ന്യ​മാ​യാ​ണ് ജോ​ലി​ക്കാ​രോ​ട് പെ​രു​മാ​റി​യി​രു​ന്ന​ത്, വൈ​കി​യെ​ത്തു​ന്ന ഭി​ക്ഷ​ക്കാ​ർ​ക്ക് അ​മ്മ, ത​നി​ക്കായി ക​രു​തി​വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം പോ​ലും ന​ൽ​കു​മാ​യി​രു​ന്നു.. ഇ​തു ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​മ്മ പ​റ​യു​മാ​യി​രു​ന്നു: "തി​ന്ന​തു പോ​യി, കൊ​ടു​ത്ത​തേ കാ​ണൂ’ പാ​വ​ങ്ങ​ൾ​ക്കു സ​ഹോ​ദ​ര തു​ല്യം കൊ​ടു​ത്ത​തേ അ​വ​സാ​നം കാ​ണൂ (മ​ത്താ​യി 25.35).


എന്‍റെ ഏ​റ്റ​വും മൂ​ത്ത സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ൽ പ​ഴ​യാ​റ്റി​ൽ എ​നി​ക്ക് ഒ​രു മാ​തൃ​ക​യാ​യി​രു​ന്നു. 1953 മു​ത​ൽ അ​ദ്ദേ​ഹം നി​രാ​ലം​ബ​ർ​ക്കാ​യി കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും അ​ഗ​തി ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു. അ​വ​യി​ൽ ആ​ദ്യ​ത്തേ​താ​ണ് ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ലു​ള്ള "ദൈ​വ​പ​രി​പാ​ല​നാ​ല​യം’.

മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം MMB സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ആ​യി. ദൈ​വ​കൃ​പ​യാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മി​ത​നാ​യ അ​വ​രു​ടെ ആ​ദ്യ ജ​ന​റ​ൽ സൂ​പ്പീ​രി​യ​റും ബ്ര​ദ​ർ ഗ​ബ്രി​യേ​ൽ​ത​ന്നെ; പി​ന്നീ​ട് ര​ണ്ടു ത​വ​ണ MMB സ​ന്യാ​സ​സ​ഭ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 96ാം വ​യ​സിലും ഊ​ർ​ജ്ജ​സ്വ​ല​നാ​ണ് അ​ദ്ദേ​ഹം. ദി​വ്യ​കാ​രു​ണ്യ നാ​ഥ​ന്‍റെ മു​ന്നി​ൽ കെ​ടാ​വി​ള​ക്കാ​കാ​നാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്.

1949 മു​ത​ൽ എന്‍റെ ആ​ത്മീ​യ ഗു​രു​വും ഇ​ന്ത്യ​ൻ ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷാ​ളു​മാ​യ ഫാ. ​ബെ​ർ​ക്ക്മാ​ൻ​സ് പു​തു​പ്പ​റ​മ്പി​ലു​മാ​യി എ​നി​ക്ക് ആ​ത്മ​ബ​ന്ധ​വും കു​ടും​ബ​ബ​ന്ധ​വും ഉ​ണ്ട്. 34 വ​ർ​ഷം മു​മ്പ് അ​ദ്ദേ​ഹം മ​രി​ച്ചു, എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഴു​കാ​ത്ത ശ​രീ​രം ഇ​ന്നും ഭ​ര​ണ​ങ്ങാ​ന​ത്തെ അ​സീ​സി ആ​ശ്ര​മ​ത്തി​ലെ സെ​മി​ത്തേ​രി​യി​ലു​ണ്ട്. പ്ര​ജ്യോ​തി​യു​ടെ ദ​ർ​ശ​ന​വും ദൗ​ത്യ​വും രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു. ഈ ​സി​ൽ​വ​ർ ജൂ​ബി​ലി വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​ര​വോ​ടെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു.

ഈ ​ജൂ​ബി​ലി അ​വ​സ​ര​ത്തി​ൽ ഞ​ങ്ങ​ളു​ടെ ഉ​പ​കാ​രി​ക​ൾ പ്ര​ത്യേ​കി​ച്ച് ​എ​ൻ. വി. ​ജോ​ർ​ജ് നേ​രേ​പ്പ​റ​മ്പി​ൽ, ​ടി. എ​ൽ. ഔ​സേ​പ്പ്, ഡോ. ​മോ​ഹ​ൻ തോ​മ​സ് പ​ക​ലോ​മ​റ്റം, പ്ര​ജ്യോ​തി സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ, അധ്യാപ​ക​ർ, അ​നധ്യാപക​ർ, വി​ദ്യാ​ർഥി​ക​ൾ, ഇ​ന്ന​ത്തെ നി​ല​യി​ൽ പ്ര​ജ്യോ​തി ഉ​യ​ർ​ന്നു നി​ൽ​ക്കാ​ൻ ചെ​റു​തും വ​ലു​തു​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ, എ​ല്ലാ​വ​രോ​ടും എ​നി​ക്ക് അ​തി​യാ​യ ന​ന്ദി​യു​ണ്ട്.

പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​ന്‍റെ എ​ണ്ണ​പ്പെ​ട്ട സ​വി​ശേ​ഷ​ത​ക​ൾ:

• കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ളേ​ജ്.
• പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഒ​ന്നാം റാ​ങ്ക് നേ​ടി​യ കേ​ര​ള​ത്തി​ലെ ഏ​ക കോ​ളേ​ജ്
• വ​ള​രെ​യ​ധി​കം പേ​റ്റന്‍റുക​ൾ നേ​ടി​യ ആ​ദ്യ​ത്തെ സം​രം​ഭ​ക കോ​ളേ​ജ്. ഇ​വി​ട​ത്തെ വി​ദ്യാ​​ർഥിക​ൾ ജോ​ലി തേ​ടിപ്പോകാ​തെ, ജോ​ലി തേ​ടി ന​ട​ക്കു​ന്ന പ​ത്തു​പേ​ർ​ക്ക് എ​ങ്കി​ലും ജോ​ലി കൊ​ടു​ക്ക​ണം. അ​വ​രി​ൽ പാ​വ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ഒ​രു ക​പ്പൂ​ച്ചി​ൻ കീ​ഴ്വ​ഴ​ക്ക​മാ​ണ് ;
• പാ​വ​ങ്ങ​ളോ​ട് പ​ക്ഷം ചേ​ർ​ന്ന് കോ​ളേ​ജി​ൽ എ​യ്ഡ​ഡ് കോ​ഴ്സു​ക​ൾ മാ​ത്രം പ​ഠി​പ്പി​ക്കു​ന്നു. മാ​നേ​ജ്മെ​ന്‍റ് ഫീ​സ് വാ​ങ്ങു​ന്നി​ല്ല, എ​ടു​ക്കു​ന്ന ഫീ​സ് ഗ​വ​ൺ​മെന്‍റിനു​ള്ള​താ​ണ്
• എ​ല്ലാ​വ​ർ​ഷ​വും യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ യോ​ഗാ​പ​രി​ശീ​ല​നം തു​ട​ങ്ങി​യ ആ​ദ്യ കോ​ളേ​ജ്
• ദേ​ശീ​യോ​ദ്ഗ്ര​ഥ​നം ഉ​ന്നം വെ​ച്ച് 1995 മു​ത​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ സാം​സ്കാരി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്ത ഏ​ക കോ​ളേ​ജ്
• എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ യോ​ഗ​ബോ​ധോ​ദ​യം സി​ല​ബ​സാ​ക്കി​യ ആ​ദ്യ കോ​ള​ജ്
• സ​മ​ഗ്ര​സ​മീ​പ​ന​ത്തി​ന് (Holsitic Approach) മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ആ​ദ്യ കോ​ള​ജ്. ഒ​രു വ്യ​ക്തി​യു​ടെ സ​മ​ഗ്ര​മാ​യ രൂ​പീ​ക​ര​ണ​വും അ​തു​വ​ഴി സ​മ​ഗ്ര വി​ക​സ​ന​വു​മാ​ണ് ഇ​വി​ടു​ത്തെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്
• ആ​ൽ​ക്ക​ഹോ​ളി​ക്ക് ഡ്ര​ഗ് അ​ഡി​ക്ഷ​ൻ, ഫാ​മി​ലി & ക്രൈ​സി​സ് കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി കോ​ഴ്സ് കേ​ര​ള​ത്തി​ൽ ആ​ദ്യം തു​ട​ങ്ങി​യ​ത് പ്ര​ജ്യോ​തി​യി​ൽ
• സ്വ​യം ജോ​ലി​ക്കും സേ​വ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നും സ​മ​ഗ്ര​സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും കു​ടും​ബ​ഭ​ദ്ര​ത​യ്ക്കും മു​ൻ​ഗ​ണ​ന യാ​ഥാ​ർഥ്യ​മാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​ള​ജ്
• ഡി​ജി​റ്റ​ൽ ടെ​ക് (കം​പ്യൂ​ട്ട​ർ & ഇ​ല​ക്ട്രോ​ണി​ക്സ്) ജോ​ലി അ​ധി​ഷ്ഠി​ത ഡി​ഗ്രി കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​ള​ജ്
• പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ പ്ര​ജ്യോ​തി പ​രി​സ്ഥി​തി പ​ഠ​ന മി​ക​വി​നും ഉ​ൾ​ക്കാ​ഴ്ചയ്ക്കും ശാ​ന്ത​ത​യ്ക്കും ദി​വ്യ​ത​യി​ലു​ള്ള സ​മ​ഗ്ര​വ​ള​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു. ഈ ​കു​ന്നി​ൻ​മു​ക​ളി​ലെ പ​രി​സ്ഥി​തി പ്ര​ജ്യോ​തി​യെ വേ​റി​ട്ടൊ​രു കോ​ള​ജാ​ക്കു​ന്നു
• ഞ​ങ്ങ​ളു​ടെ മൂ​ന്ന് അ​ധ്യാ​പ​ക​ർ യൂ​ണി​വേ​ഴ്സി​റ്റി/​സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ്. അ​വ​രു​ടെ ഔ​ന്നി​ത്യ​മേ​റി​യ മ​നസും മാ​ന​സി​ക ഐ​ക്യ​വും കു​ടും​ബാ​രൂ​പി​യും പ്ര​കൃ​തി​യു​ടെ സ​മ​ഗ്ര​ത​യും വി​ദ്യാ​ർഥിക​ളെ രൂ​പീ​ക​രി​ക്കു​ന്നു
• ഈ ​അധ്യാപ​ക വി​ദ്യാ​ർഥി ബ്രെ​യി​ൻ ട്ര​സ്റ്റും സ​മ​ഗ്ര​സ​മീ​പ​ന​വും ദൈ​വാ​നു​ഗ്ര​ഹ​വും കാ​ര​ണം റാ​ഗിം​ഗ്, സ​മ​രം, രാ​ഷ്ട്രീ​യം എ​ന്നി​വ ഇ​ല്ലാ​ത്ത ഏ​ക കോ​ളേ​ജാ​ണ് പ്ര​ജ്യോ​തി
• ക​മ്പ്യൂ​ട്ട​റൈ​സ്ഡ് കോ​ള​ജും യോ​ഗ​ബോ​ധോ​ദ​യ പ​രി​ശീ​ല​ന​വും, മി​ക​ച്ച ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പ്ര​ജ്യോ​തി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഫാ. ​ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ

1. "സ​മ​ഗ്ര സ​മീ​പ​നം’ (ഹോ​ളി​സ്റ്റി​ക്) ത്തി​ന്‍റെ സ്ഥാ​പ​ക​ൻ റോ​ളോ മേ​യു​ടെ കീ​ഴി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഏ​ഷ്യ​യി​ലെ ഏ​ക വ്യ​ക്തി​യാ​ണ് ഫാ. ​ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ
2. ഇ​ന്ന് മ​നഃ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള പാ​ശ്ചാ​ത്യ ചി​കി​ത്സാ സ​മീ​പ​ന​ങ്ങ​ളേ​യും പൗ​ര​സ്ത്യ (ഇ​ന്ത്യ​ൻ യോ​ഗ​ബോ​ധോ​ദ​യ) സ​മീ​പ​ന​ത്തേ​യും ത​ന്‍റെ ഡോ​ക്ട​ർ ലെ​വ​ൽ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ഏ​കീ​ക​രി​ച്ച് ഏ​റ്റ​വും മി​ക​ച്ച ആ​ധു​നി​ക ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ന് 1985 ൽ ​രൂ​പം കൊ​ടു​ത്ത ലോ​ക​ത്തെ ആ​ദ്യ ഗ​വേ​ഷ​ക​നാ​ണ് ഫാ. ​ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ.

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ന് സ​മ്മാ​ന​ർ​ഹ​മാ​യ ഈ ​പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ൺ സ​ർ​വകലാ​ശാ​ല​യാ​ണ്. ഒ​പ്പം ല​ണ്ട​നി​ൽ നി​ന്നും ടോ​ക്കി​യോ​യി​ൽ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്;
3. ഉ​ന്ന​ത​പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​യി 25 വ​ർ​ഷം യു​എ​സ്എ യി​ൽ ചെ​ല​വ​ഴി​ച്ചു. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​യി 22 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
4. 1991 മു​ത​ൽ പ്ര​ജ്യോ​തി നി​കേ​ത​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റും 1995 മു​ത​ൽ പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​ന്‍റെ സ്ഥാ​പ​ക​മാ​നേ​ജ​രും ആ​ണ്
5. 2013 മു​ത​ൽ 2017 വ​രെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​ന​റ്റ് മെ​മ്പ​ർ ആ​യി​രു​ന്നു
6. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 1995 മു​ത​ൽ 2000 വ​രെ സൈ​ക്കോ​ള​ജി ബി​രു​ദ ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു. അ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2001 മു​ത​ൽ 2021 വ​രെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ബോ​ർ​ഡി​ൽ മെ​മ്പ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു
7. പ്ര​ജ്യോ​തി സ്ഥാ​പ​ക​ന് 2008 ൽ ​മി​ക​ച്ച കോ​ള​ജി​നു​ള്ള ജെ​സി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​വും, 2012 ൽ ​ശി​ക്ഷാ​ഭാ​ര​തി പു​ര​സ്കാ​ര​വും ല​ഭി​ച്ചു
8. കേ​ര​ള​ത്തി​ലെ കു​ടും​ബ​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​യി 1965 മു​ത​ൽ പ്രീ​മാ​രേ​ജ് കോ​ഴ്സും ഫാ​മി​ലി കൗ​ൺ​സി​ലിം​ഗും ആ​രം​ഭി​ച്ചു.
9. നൈ​പു​ണ്യ​വും സ്വ​ഭാ​വ​ഗു​ണ​വു​മു​ള്ള യു​വാ​ക്ക​ളാ​ണ് ന​മ്മു​ടെ ഭാ​വി. അ​തി​നാ​ൽ 1995 മു​ത​ൽ പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​ൽ ’’സ​മ​ഗ്ര​സ​മീ​പ​ന​വും’’, ’’യോ​ഗ ബോേ​ധാ​ദ​യ’’ പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു
10. ഫാ. ​ഹ​ർ​ഷ​ജന്‍റെ പാ​ശ്ചാ​ത്യ പൗ​ര​സ്ത്യ ചി​കി​ത്സാ സ​മീ​പ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഏ​ഷ്യ​ൻ തെ​റാ​പ്യൂ​ട്ടി​ക്ക് അ​സോസി​യേ​ഷ​ൻ ജ​ക്കാ​ർ​ത്ത SMW സ​ർ​വക​ലാ​ശാ​ല​യി​ൽ വ​ച്ച് പു​ര​സ്ക്കാ​രം സ​മ്മാ​നി​ച്ചു. ഫാ. ​ഹ​ർ​ഷ​ജന്‍റെ പാ​ശ്ചാ​ത്യ പൗ​ര​സ്ത്യ ചി​കി​ത്സാ സ​മ്പ്രാ​ദാ​യ​ത്തി​ന്‍റെ പാ​റ്റ​ന്‍റ് 2014 ൽ ​ഖ​ത്ത​ർ ഗ​വ​ൺ​മെന്‍റ് വി​ല ത​ന്ന് വാ​ങ്ങാ​ൻ സ​മീ​പി​ച്ചു.
11. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് 2015 ൽ ​പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​നെ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഏ​റ്റ​വും ന​ല്ല കോ​ളേ​ജാ​യി വി​ല​യി​രു​ത്തി ഫാ ​ഹ​ർ​ഷ​ജ​ന് ഒ​രു പൊ​തു​വേ​ദി​യി​ൽ വ​ച്ച് അ​ദ്ദേ​ഹം പു​ര​സ്കാരം സ​മ്മാ​നി​ച്ചു. പാ​വ​ങ്ങ​ൾ​ക്ക് ഈ ​കോ​ളേ​ജ് കൊ​ടു​ക്കു​ന്ന മു​ൻ​ഗ​ണ​ന അ​തി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്;
12. 2016 ൽ ​ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ലി​ലെ അ​നു​ഗ്ര​ഹ കോ​ളേ​ജി​ൽ ന​ട​ന്ന അ​ഖി​ല​ലോ​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് കൗ​ൺ​സി​ലിം​ഗ്, സൈ​ക്കോ​തെ​റാ​പ്പി, എ​ന്നീ രം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​ഴി​കാ​ട്ടി​യാ​യി (Pioneer) അ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ച്ച് ആ​ദ​രി​ച്ച് സ്മാ​ര​കോ​പ​ഹാ​രം സ​മ്മാ​നി​ച്ചു
13. 1965 മു​ത​ൽ ആ​ശു​പ​ത്രി​ക​ൾ, ജ​യി​ൽ, സൈ​ന്യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആധ്യാത്മി​ക​വും മ​നഃ​ശാ​സ്ത്ര​പ​ര​വു​മാ​യ കൗ​ൺ​സി​ലിംഗിന്‍റെ ആ​വ​ശ്യ​ക​ത കാ​ണു​ക​യും 1973 ൽ ​അ​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ടെ​ക്സ്റ്റ് ബു​ക്ക് അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ത് 1974ൽ ​ഇന്‍റർ​നാ​ഷ​ണ​ൽ ടെ​ക്സ്റ്റ് ബു​ക്കാ​യി അ​മേ​രി​ക്ക​ൻ ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ആ ​വ​ർ​ഷം ത​ന്നെ അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ഹെ​രാ​ൾ​ഡ് പ്ര​സ്‌​ അ​ത് പ്ര​സി​ദ്ധീ​ക​രി​ച്ചു.
14. യോ​ഗ, യോ​ഗ​ബോ​ധം, ഇ​ന്ത്യ​ൻ സാം​സ്കാരി​ക മൂ​ല്യ​ങ്ങ​ൾ എ​ന്നീ രം​ഗ​ത്ത് 57 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം മാ​ർ​ഗ​ദ​ർ​ശി​യാ​ണ്. 1964 മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ പേ​ര്: ഹ​ർ​ഷ​ജ​ൻ എ​ന്നാ​ക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്യാ​സ വ​സ്ത്ര​വും, സ്ഥാ​പി​ച്ച കോ​ള​ജി​ന്‍റെ പേ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ മു​ൻ​ഗ​ണ​ന വ്യ​ക്ത​മാ​ക്കു​ന്നു

അ​ടു​ത്ത​പ​ടി, ദൈ​വ​നി​ശ്ച​യ​മെ​ങ്കി​ൽ, ഒ​രു സ​ർ​വക​ലാ​ശാ​ല​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.