നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ത​ന​തു​വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബെ​ന്നി കു​റ്റി​ക്ക​ണ്ടം
നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ത​ന​തു​വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബെ​ന്നി കു​റ്റി​ക്ക​ണ്ടം
നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ച​ങ്ങ​നാ​ശേ​രി കു​റ്റി​ക്ക​ണ്ടം ബി​ൽ​ഡേ​ഴ്സ് ഉ​ട​മ ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്ന ബെ​ന്നി കു​റ്റി​ക്ക​ണ്ടം. പി​താ​വ് കു​റ്റി​ക്ക​ണ്ട​ത്തി​ൽ ഔ​ത​ക്കു​ട്ടി​യു​ടെ ത​ടി​മി​ല്ലി​ൽ നി​ന്നാ​ണ് ആ​ന്‍റ​ണി ബി​സി​ന​സി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു മേ​ൽ​വി​ലാ​സം നേ​ടാ​ൻ പു​തി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന തോ​ന്ന​ലി​ലാ​ണ് ക​ൺ​സ്ട്ര​ക്ഷ​ൻ, ബി​ൽ​ഡിം​ഗ് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് ആ​ന്‍റ​ണി തി​രി​ഞ്ഞ​ത്.

ശ്രീ​ശ​ങ്ക​ര ഹോ​സ്പി​റ്റ​ൽ, എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ദേ​വാ​ല​യ​ങ്ങ​ളാ​യ അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി, പ​ട​ഹാ​രം, വേ​രൂ​ർ പ​ള്ളി​ക​ൾ, രാ​ജ​മ​റ്റം സേ​ക്ര​ഡ് ഹാ​ർ​ട്ട്, ചാ​മം​പ​താ​ൽ ഫാ​ത്തി​മാ മാ​താ പ​ള്ളി, ആ​ന​പ്രം​പാ​ൽ മാ​ർ​ത്തോ​മ പ​ള്ളി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം കു​റ്റി​ക്ക​ണ്ടം ബി​ൽ​ഡേ​ഴ്സി​ന്‍റെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സു​വ​ർ​ണ മു​ദ്ര​ക​ളാ​ണ്.

നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു പു​റ​മേ റോ​ഡ് ടാ​റിം​ഗ്, കോ​ൺ​ക്രീ​റ്റിം​ഗ് രം​ഗ​ത്തും ഇ​പ്പോ​ൾ കു​റ്റി​ക്ക​ണ്ടം ക​ൺ​സ്ട്ര​ക്ഷ​ൻ​സ് സ​ജീ​വ​മാ​ണ്. ന​ന്നാ​യി ജോ​ലി ചെ​യ്യു​ക, ന്യാ​യ​മാ​യ പ്ര​തി​ഫ​ലം വാ​ങ്ങു​ക എ​ന്ന​താ​ണ് ആ​ന്‍റ​ണി​യു​ടെ ബി​സി​ന​സി​ലെ ആ​പ്ത​വാ​ക്യം. ന​മ്മ​ളെ വി​ശ്വ​സി​ച്ചാ​ണ് ജോ​ലി ഏ​ൽ​പ്പി​ക്കു​ന്ന​ത്. അ​ത് ന്യാ​യ​മാ​യ തു​ക​യി​ൽ അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ ചെ​യ്തു അ​വ​ർ​ക്ക് സം​തൃ​പ്തി ന​ൽ​ക​ണ​മെ​ന്ന​ത് ത​നി​ക്ക് നി​ർ​ബ​ന്ധ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​യു​ന്നു.


നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളും 20ല​ധി​കം ഓ​ഫീ​സ് സ്റ്റാ​ഫും ഇ​ന്ന് കു​റ്റി​ക്ക​ണ്ടം ബി​ൽ​ഡേ​ഴ്സി​ലു​ണ്ട്. ആ​ന്‍റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ന്നെ നെ​ടു​ങ്ങാ​ട​പ്പ​ള്ളി​യി​ൽ ക്ര​ഷ​ർ ഡി​പ്പോ​യും വി​യ​പു​ര​ത്ത് ത​ടി ഡി​പ്പോ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ത​ള​ർ​ന്നു പോ​കാ​തെ ഇ​തി​നെ​യും മ​റി​ക​ട​ക്കാം എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നീ​ങ്ങി​യാ​ൽ എ​ല്ലാ​കാ​ര്യ​ത്തി​ലും വി​ജ​യി​ക്കാ​മെ​ന്ന് ആ​ന്‍റ​ണി പ​റ​യു​ന്നു.



കു​റ്റി​ക്ക​ണ്ടം വി​ല്ല എ​ന്ന പേ​രി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലോ സ​മീ​പ​ത്തോ ഒ​രു വി​ല്ല, ഫ്ളാ​റ്റാ​ണ് ആ​ന്‍റ​ണി​യു​ടെ സ്വ​പ്ന പ​ദ്ധ​തി. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഇ​ദ്ദേ​ഹം തു​ട​ങ്ങി​ക​ഴി​ഞ്ഞു. ഭാ​ര്യ സോ​ണി, മ​ക്ക​ളാ​യ ജോ​സ്ബി, ജി​യാ​ൻ എ​ന്നി​വ​ർ ബി​സി​ന​സ് രം​ഗ​ത്ത് ആ​ന്‍റ​ണി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​വ​രു​ന്നു. എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ജോ​സ്ബി​ക്ക് ആ​ന്‍റ​ണി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ് ആ​ഗ്ര​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.