Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പ്രാർഥന പ്രകടനമാകരുത്
ഫാ. മൈക്കിൾ കാരിമറ്റം
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലുംനിന്നു പ്രാർഥിക്കാനാണ് ഇഷ്ടപ്പെടുന്നത്’ (മത്താ 6,5-8).
മതാത്മക ജീവിതത്തെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റാനുള്ള പ്രകടനമാക്കുന്നതിനെതിരേ യേശു ശക്തമായ താക്കീതുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാണ് പ്രാർഥനയെ സംബന്ധിക്കുന്ന താക്കീതും നിർദേശവും. ഇതിനും ഒരു ചരിത്രപശ്ചാത്തലമുണ്ട്.
യേശുവിന്റെ കാലത്ത് യഹൂദർ പൊതുവേ ദിവസം മൂന്നുതവണ പ്രാർഥിച്ചിരുന്നു. ഔദ്യോഗികമായ ഈ പ്രാർഥന ഇന്നും അവർ തുടരുന്നു. നിശ്ചിത പ്രാർഥനകൾ ഉരുവിടുകയാണ് ചെയ്യുന്നത്.
പ്രഭാതപ്രാർഥന ‘ഷഹാരി’ എന്നും സായാഹ്നപ്രാർഥന ‘മിൻഹാ’ എന്നും രാത്രിപ്രാർഥന ‘മാറിവ്’ അഥവാ ‘അർവിത്’ എന്നും അറിയപ്പെടുന്നു. പൗരസ്ത്യ സഭകളിൽ പൊതുവേ സപ്ര, റംശ, ലെലിയ എന്നീ പേരിൽ അറിയപ്പെടുന്ന പ്രാർഥനകൾ ഈ യഹൂദ പ്രാർഥനാക്രമത്തെ അനുസ്മരിപ്പിക്കുന്നു.
പ്രാർഥനാസമയം വിളിച്ചറിയിക്കാനായി ദേവാലയത്തിൽനിന്നു കാഹളം മുഴക്കും. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽനിന്നു മണിയടിയും ക്ഷേത്രങ്ങളിൽനിന്ന് ശംഖുവിളിയും മോസ്കുകളിൽനിന്ന് വാങ്ക് വിളിയും ഉയരുന്നതുപോലെ.
പ്രാർഥനയ്ക്കുള്ള കാഹളം കേൾക്കുന്പോൾ ആയിരിക്കുന്ന ഇടത്തിൽനിന്നു പരസ്യമായി, ഉച്ചത്തിൽ പ്രാർഥിക്കുക യഹൂദർക്കു പതിവായിരുന്നു. അതു സിനഗോഗിലോ വഴിക്കവലയിലോ എവിടെയായാലും അവർ പ്രാർഥിക്കും. ഈ ആചാരമാണ് യേശുവിന്റെ താക്കീതിന്റെയും നിർദേശങ്ങളുടെയും ചരിത്രപശ്ചാത്തലം.
അതുകൊണ്ട്, പരസ്യപ്രാർഥന അരുതെന്നോ അതിന് അർഥമില്ലെന്നോ ഒന്നും ഈ ഗുരുമൊഴികൾ പറയുന്നില്ല. മറിച്ച് എന്തായിരിക്കണം പ്രാർഥനയുടെ ശൈലി, മനോഭാവം എന്നു പഠിപ്പിക്കുക മാത്രമാണ്. മറ്റുള്ളവരെ കാണിക്കാൻവേണ്ടി നടത്തുന്ന ഒരു പ്രകടനമല്ല പ്രാർഥന. മറിച്ച് ദൈവത്തോടു നടത്തുന്ന സംഭാഷണമാണ്. അതിനു ശാന്തതയും നിശബ്ദതയും ഏകാഗ്രതയും ആവശ്യമാണ്. മുറിയിൽ കടന്ന് കതകടച്ച് രഹസ്യത്തിൽ പിതാവിനോടു പ്രാർഥിക്കണം എന്നതുകൊണ്ട് ഇതാണർഥമാക്കുക.
പ്രാർഥനയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ‘വാചാലത’ വേണ്ട എന്നതത്രേ. എല്ലാം അറിയുന്ന ദൈവത്തിനു മുന്പിൽ അധികമൊന്നും പറയണമെന്നില്ല. ഒരു മകനുവേണ്ടി യാചിച്ച ഹന്നായുടെചിത്രം ഇവിടെ മാതൃകയാകുന്നു: ‘അവൾ ഹൃദയത്തിൽ സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ’ (1 സാമു 1,13).
ഇവിടെയും തെറ്റിദ്ധാരണയരുത്. വാചികപ്രാർഥന വേണ്ടെന്നല്ല, വാതോരാതെ ഒരുപാടു കാര്യങ്ങൾ പറഞ്ഞുകൂട്ടുന്നതിലല്ല, എന്നെ പൂർണമായി അറിയുന്ന പിതാവിനോടാണ് ഞാൻ പ്രാർഥിക്കുന്നത് എന്ന ബോധ്യത്തോടെ ഹൃദയം തുറക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
ഈ രണ്ടു കാര്യങ്ങളും മുഖ്യമായും വ്യക്തിപരമായ പ്രാർഥനകളെയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കിലും സമൂഹപ്രാർഥനയിലും ഈ മനോഭാവം കാത്തുസൂക്ഷിക്കണം. ഇതിനെല്ലാം മാതൃകയാണ് യേശു പഠിപ്പിച്ച പ്രാർഥന. ദൈവത്തെ ‘ഞങ്ങളുടെ പിതാവേ’ എന്നു വിളിച്ച്, എല്ലാ യാചനകളിലൂടെയും ഹൃദയം തുറക്കാൻ പഠിപ്പിക്കുന്ന പ്രാർഥന. നോന്പുകാലത്തു മാത്രമല്ല, എല്ലാക്കാലത്തും പ്രസക്തവും അനിവാര്യവുമായ പ്രാർഥനയാണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്‍പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
എനിക്കു ദാഹിക്കുന്നു
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്‍പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top