നോമ്പ് വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവും
നോമ്പ്  വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവും
സൂക്ഷ്മ ജീവിതം സാധിപ്പിച്ചെടുക്കാൻ മാനസിക സംസ്കരണവും വിമലീകരണവും ഉറപ്പാക്കുകയാണ് വ്രതത്തിന്‍റെ പരമ ലക്ഷ്യം.സത്യവിശ്വാസികൾക്ക് നോമ്പ് ബാധ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്നവിശുദ്ധ ഖുർആൻ രണ്ടാം അധ്യായത്തിലെ വചനം തന്നെയാണ് അതിന്‍റെ തെളിവ്.

എന്നാൽ, ഈ വിമലീകരണം യാഥാർഥ്യമാക്കാൻ ഈ വ്രതനുഷ്ഠാനത്തെ വിവിധ തലങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇതിലെ ഏറെ കൗതുകകരമായ കാര്യം. കാരണം, നോമ്പനുഷ്ഠാനമെന്നത് തികച്ചും വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവുമാണ്.

‘നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിന് പ്രതിഫലം നൽകുക ' എന്ന അള്ളാഹുവിന്‍റെ വചനത്തിന്‍റെ പൊരുൾ നിവർത്തി നടക്കുന്ന വി ശകലനങ്ങളിലെല്ലാം വ്രതാനുഷ്ഠാനത്തിലെ ഈ പരമ സ്വകാര്യതയും ചർച്ചയ്ക്ക് വിധേയമാകാറുള്ളതാണല്ലോ?


മാത്രമല്ല, നിസ്കാരം, സക്കാത്ത്, ഹജ്ജ് തുടങ്ങിയ കർമങ്ങളിൽ നിന്നെല്ലാം നോമ്പ് വ്യതിരിക്തമാകുന്നതിലെയും സുപ്രധാന തലം ഈ സ്വകാര്യതയാണ്. അതോടൊപ്പം സ്വ കാര്യബോധവും പൊതുബോധവും ഒരർഥത്തിലും പ്രത്യക്ഷത്തിലും വിരുദ്ധാശയങ്ങളുമാണ്. എന്നിരിക്കെ വിശുദ്ധ റംസാനെവ്രതാനുഷ്ഠാനത്തെ സാമൂഹിക - പൊതുബോധവുമായി ബന്ധിപ്പിക്കുന്നതിലെ രസതന്ത്രം ഏറെ ശ്രദ്ധാർഹമാണ്.

നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക എന്ന സുകൃതം സമ്മാനിക്കുന്ന നേട്ടങ്ങളിലൊന്ന് ഇത്തരം സാമൂഹിക ബോധമാണ്.

ഹംസ റഹ്മാനി കൊണ്ടിപറമ്പ്
(സന്തുഷ്ട കുടുംബ മാസിക എഡിറ്റർ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.