റം​സാ​ന്‍റെ ദാ​ർ​ശനി​ക സൗ​ന്ദ​ര്യം
റം​സാ​ന്‍റെ ദാ​ർ​ശനി​ക സൗ​ന്ദ​ര്യം
മ​നു​ഷ്യ​ന്‍റെ ശീ​ല​ങ്ങ​ളേ​യും വി​ചാ​ര​ങ്ങ​ളേ​യും സം​സ്ക​രി​ക്കാ​ൻ ദൈ​വം നി​ശ്ച​യി​ച്ച നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​മാ​ണ് റംസാ​ൻ മാ​സ​ത്തി​ലെ വ്ര​തം. ആ​ശ​യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. പ്രാ​യോ​ഗി​കവ​ത്​ക്ക​രി​ക്കാ​ൻ പ്ര​യാ​സ​വും. ക്ഷ​മ, പ​രസ്പ​ര സ്നേ​ഹം, കാ​രു​ണ്യം, ദ​യ, അ​ലി​വ്, സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​വ സ​ദ്ഗു​ണ​ങ്ങ​ളാ​ണെ​ന്ന​് അറി​യാ​ത്ത​വ​രി​ല്ല. പ​ക്ഷെ അ​ത് ജീ​വി​ത​ത്തി​ൽ കാ​ണി​ക്കാ​ൻ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. റംസാൻ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം ക​രി​ച്ചു​ക​ള​യു​ക എ​ന്നാ​ണ്. ദേ​ഹേഛ​യെ അ​ല്ലാ​ഹുവി​ന്‍റെ പ്രീ​തി​ക്കാ​യി വെ​ടി​യു​ന്പോ​ഴാ​ണ് നോ​ന്പ് അ​ർ​ഥവ​ത്താ​കു​ന്ന​ത്.

ദൈ​വ​ത്തി​ന്‍റെ ക​ൽ​പ്പന​ക​ൾ അ​നു​സ​രി​ക്കു​ന്ന​വ​നാ​ണ​ല്ലോ മു​സ്‌ലിം. അ​ഞ്ചു​നേ​ര​ത്തെ നി​സ്കാ​രം നി​ർ​വഹി​ക്കു​ന്ന​വ​ർ​ക്ക് അ​ന്യ​ന്‍റെ പ​ട്ടി​ണി​യു​ടെ ആ​ഴം അ​റി​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല. ഉ​ള്ള​വ​ൻ ഇ​ല്ലാ​ത്ത​വ​ന്‍റെ വി​ഷ​മ​ങ്ങ​ൾ വാ​യി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​വും. അ​തി​ൽ അ​നു​ഭ​വ​മി​ല്ല. ഒ​രു മാ​സ​ക്കാ​ല​ത്തെ വ്ര​ത​ത്തി​ലൂ​ടെ വി​ശ്വാ​സി അ​ടു​ത്ത​റി​യു​ന്ന​ത് ലോ​ക​ത്തി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ വി​ളി​യാ​ണ്. അ​രച്ചാണ്‍​ വ​യ​റി​ന്‍റെ വി​ശ​പ്പ​ക​റ്റാ​ൻ അ​വ​ർ തെ​രു​വി​ൽ കൈ​നീ​ട്ടു​ന്ന​തി​ന്‍റേ​യും എ​ല്ലുമു​റി​യെ പ​ണി​യെ​ടു​ക്കു​ന്ന​തിന്‍റേയും പ്രാ​ധാ​ന്യം മു​ത​ലാ​ളി​മാ​ർ അ​നു​ഭ​വി​ച്ച​റി​യ​ണം. പ​ര​സ്പ​രം പ​ങ്കു​വയ്പുക​ളും വാ​ങ്ങ​ൽ കൊ​ടു​ക്ക​ലു​ക​ളും ന​ട​ക്കു​ന്പൊ​ഴേ മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ അ​ക​ല​ങ്ങ​ൾ ഇ​ല്ലാ​താ​വൂ. ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും മു​ത​ലാ​ളി​യും തൊ​ഴി​ലാ​ളി​യും ഭ​രി​ക്കു​ന്ന​വ​രും ഭ​ര​ണീ​യ​രും മു​ന​ഷ്യ​രാ​ണ്. എ​ല്ലാ​വ​രു​ടേ​യും വി​കാ​ര​ങ്ങ​ൾ ഒ​ന്നാ​ണ്. ഇ​തി​ൽ ഏ​റ്റ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത് അ​നു​ഭ​വ​ങ്ങ​ളു​ടെ പ​രി​സ​ര​ത്തു​നി​ന്നു​കൂ​ടി​യാ​ണ്. വി​ശ​പ്പ് അ​നു​ഭ​വ​മാ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് റം​സാ​ൻ.


അ​ന്നപാ​നീ​യ​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് വ​ർ​ജിക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ചി​ട്ട​ക​ളും നി​ർദേ​ശി​ക്കു​ന്നു​ണ്ട് ഇ​സ്‌‌ലാമി​ലെ വ്ര​ത​ത്തി​ൽ. നോ​ന്പ് കാ​ര​നാ​യി​രി​ക്കെ ഇ​ണ​ചേ​ര​ൽ നി​ഷി​ദ്ധ​മാ​ണ്. വി​വാ​ഹപ്രാ​യം ക​ഴി​ഞ്ഞി​ട്ടും മം​ഗ​ല്യ സൗ​ഭാ​ഗ്യം ല​ഭി​ക്കാ​ത്ത അ​നേ​കം പ​ച്ച മ​നു​ഷ്യ​രു​ടെ വൈ​കാ​രി​ക അ​നു​ഭ​വം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് റം​സാ​നി​ലെ വ്ര​ത​ക്കാ​ലം.

സി​ദ്ധീ​ഖ് പ​ന​ക്ക​ൽ, കൊ​ടി​ഞ്ഞി (മതപണ്ഡിതൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.