ഉ​ദാ​ര​നാ​കു​ക, മു​ക്തി​നേ​ടു​ക
ഉ​ദാ​ര​നാ​കു​ക, മു​ക്തി​നേ​ടു​ക
ആ​യി​രം മാ​സ​ത്തെ പ്ര​തി​ഫ​ലാ​ര്‍​ഹ​മാ​യ ലൈ​ല​ത്തുല്‍ ഖ​ദ​്‌‌ർ‍ കൊ​ണ്ടും കാ​രു​ണ്യ​ത്തി​ന്‍റെ​യും പാ​പ​മോ​ച​ന​ത്തി​ന്‍റെ​യും ന​ര​ക​മോ​ച​ന​ത്തി​ന്‍റെ​യും പ​വി​ത്ര​ത​കൊ​ണ്ടും പ​രി​ശു​ദ്ധ​മാ​യ അ​വ​സാ​ന​നാ​ളു​ക​ളി​ലാ​ണ് വി​ശ്വാ​സി​ക​ള്‍. ക​ഴി​ഞ്ഞു​പോ​യ ദി​ന​രാ​ത്ര​ങ്ങ​ളി​ല്‍ എ​ത്ര​ക​ര്‍​മ​നി​ര​ത​രാ​യെ​ന്ന് ആ​ത്മ​വി​ചി​ന്ത​നം ചെ​യ്യു​വാ​നും അ​ത് ജീ​വി​ത​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നും വി​ശ്വാ​സി ശ്ര​മി​ക്കേ​ണ്ട​താ​ണ്.

റ​ംസാനി​ല്‍ പ്ര​ത്യേ​ക പ​വി​ത്ര​ത​യു​ള്ള ഒ​ട്ടേ​റെ സു​കൃ​ത​ങ്ങ​ളു​ണ്ട്. നോ​മ്പി​ന്‍റെ ത്യാ​ഗ​വും ആ​ന​ന്ദ​വും മ​ന​സിലാ​ക്കു​ന്ന നോ​മ്പു​കാ​ര​ന് മ​റ്റു​ള​ള​വ​രെ നോ​മ്പ് തു​റ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ്ര​തി​ഫ​ല​മു​ണ്ട്. ന​ബി(​സ) പ​റ​യു​ന്നു: നോ​മ്പു​കാ​ര​നാ​യ ഒ​രാ​ളെ നോ​മ്പു​തു​റ​പ്പി​ച്ചാ​ല്‍ നോ​മ്പു​കാ​ര​നു​ള്ള അ​തേ പ്ര​തി​ഫ​ലം നോ​മ്പു​തു​റ​പ്പി​ച്ച​യാ​ള്‍​ക്കു​മു​ണ്ട്. നോ​മ്പു​കാ​​ര​ന്‍റെ പ്ര​തി​ഫ​ല​ത്തി​ല്‍ ഒ​ട്ടും കു​റ​വു​വ​രാ​തെ ത​ന്നെ.


ഉ​ദാ​ര​മാ​യ ദാ​ന​മാ​ണ് റ​ംസാനി​ലെ പ്ര​ത്യേ​ക ശീ​ല​മാ​യി ന​ബി(​സ)​യു​ടെ ജീ​വി​തം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ബ്‌​നു അ​ബ്ബാ​സ്(റ) ​പ​റ​യു​ന്നു: പ്ര​വാ​ച​ക​ന്‍ തി​രു​മേ​നി(സ) ​ജ​ന​ങ്ങ​ളി​ല്‍ വ​ച്ച് ഏ​റ്റ​വു​മ​ധി​കം ഉ​ദാ​ര​നാ​യി​രു​ന്നു.

അ​വി​ടു​ന്ന് ഏ​റ്റ​വു​മ​ധി​കം ദാ​ന​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​ത് ജി​ബ്രീ​ല്‍ മാ​ലാ​ഖ​യു​മാ​യി സ​ന്ധി​ക്കാ​റു​ള്ള റ​ംസാനി​ലാ​യി​രു​ന്നു. റ​ംസാനി​ലെ ഓ​രോ രാ​ത്രി​യും പ്ര​വാ​ച​ക​ന്‍ (സ) ​ജി​ബ്രീ​ലു​മാ​യി സ​ന്ധി​ക്കാ​റു​ണ്ട്. അ​പ്പോ​ള്‍ ജി​ബ്രീ​ല്‍ (അ) ​ഖു​ര്‍​ആ​ന്‍ പ​ഠി​പ്പി​ക്കും. അ​ടി​ച്ചു​വീ​ശു​ന്ന കാ​റ്റി​നേ​ക്കാ​ള്‍ ഉ​ദാ​ര​നാ​യി​രു​ന്നു ന​ബി(​സ) – ബു​ഖാ​രി, മു​സ്‌​ലിം.

കെ.​പി.​സി. ത​ങ്ങ​ള്‍ വ​ല്ല​പ്പു​ഴ
(സ​മ​സ്ത പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.