ന​ല്ല ഭാ​ഷ ന​ല്ല മ​ന​സി​ന്‍റെ ല​ക്ഷ​ണം
ന​ല്ല ഭാ​ഷ ന​ല്ല മ​ന​സി​ന്‍റെ ല​ക്ഷ​ണം
"പ​ശ്യ​സ​ഖേ വ​ടു​രൂ​പി​ണം ല​ക്ഷ്മ​ണാ
നി​ശേ​ഷ ശ​ബ്ദ​ശാ​സ്ത്ര​മ​നേ​ന ശ്രു​തം
ഇ​ല്ലൊ​ര​പ​ശ​ബ്ദ​മെ​ങ്ങു​മേ വാ​ക്കി​ങ്ക​ൽ
ന​ല്ല വൈ​യാ​ക​ര​ണ​ൻ വ​ടു നി​ർ​ണ​യം'


വേ​ഷം മാ​റി രാ​മ​ല​ക്ഷ്മ​ണ​ൻ​മാ​രു​ടെ അ​രി​കി​ലെ​ത്തി​യ ഹ​നു​മാ​നെ കു​റി​ച്ചു​ള്ള ശ്രീ​രാ​മ​ന്‍റെ വാ​ക്കു​ക​ളാ​ണി​വ. അ​ല്ല​യോ ല​ക്ഷ്മ​ണാ, ഈ ​ബ്ര​ഹ്മ​ചാ​രി​യെ നോ​ക്കൂ, ശ​ബ്ദ​ശാ​സ്ത്രം മു​ഴു​വ​ൻ പ​ഠി​ച്ച​വ​നാ​ണി​വ​ൻ. സം​സാ​ര​ത്തി​ൽ ഒ​ര​പ​ശ​ബ്ദ​വു​മി​ല്ല. ന​ല്ല വൈ​യാ​ക​ര​ണ​ൻ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.
വാ​ക്കു​ക​ൾ കൊ​ണ്ടു​ത​ന്നെ ഒ​രു വ്യ​ക്തി​യെ മ​ന​സി​ലാ​ക്കാം. ന​ല്ല ഭാ​ഷ ന​ല്ല മ​ന​സി​ന്‍റെ ല​ക്ഷ​ണം ത​ന്നെ. ശ്രീ​രാ​മ​ൻ ഹ​നു​മാ​നെ കാ​ണു​ന്ന മാ​ത്ര​യി​ൽ ത​ന്നെ കാ​ര്യ​ങ്ങ​ൾ ഗ്ര​ഹി​ച്ചു. കൂ​ടെ ആ​രെ​ന്ന ശ്രീ​രാ​മ​ന്‍റെ ചോ​ദ്യ​ത്തി​ന് ഹ​നു​മാ​ന്‍റെ ഉ​ത്ത​ര​വു​മാ​യ​പ്പോ​ൾ-

"ഞാ​ന​വ​ൻ ത​ന്നു​ടെ ഭൃ​ത്യ​നാ​യു​ള്ളോ​രു
വാ​ന​ര​ൻ വാ​യു​ത​ന​യ​ൻ മ​ഹാ​മ​തേ
നാ​മ​ധേ​യം ഹ​നു​മാ​ന​ഞ്ജ​നാ​ത്മ​ജ-
നാമ​യം തീ​ർ​ത്തു ര​ക്ഷി​ച്ചു​കൊ​ള്ളേ​ണ​മേ'


സു​ഗ്രീ​വ​നെ​ന്ന വാ​ന​ര​ശ്രേ​ഷ്ഠ​ന്‍റെ ഭൃ​ത്യ​നും വാ​യു​പു​ത്ര​നു​മാ​യ വാ​ന​ര​നാ​ണ് ഞാ​ൻ. അ​ഞ്ജ​ന‍​യു​ടെ പു​ത്ര​നാ​യ എ​ന്‍റെ പേ​ര് ഹ​നു​മാ​നെ​ന്നാ​ണ്.

എ​ളി​മ​യോ​ടെ എ​ന്നാ​ൽ ഏ​റ്റം ഭ​ക്തി​യോ​ടെ അ​റി​യി​ക്കു​ന്നു ഹ​നു​മാ​ൻ. ഇ​തു​പോ​ലൊ​രു മ​ന്ത്രി​യെ കി​ട്ടി​യ സു​ഗ്രീ​വ​ൻ തീ​ർ​ച്ച​യാ​യും ഭാ​ഗ്യ​വാ​നെ​ന്ന് മ​ന​സി​ൽ ക​രു​തി രാ​മ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ ഹ​നു​മാ​നെ ഒ​പ്പം നി​ർ​ത്തി രാ​മ​ൻ. ഏ​തു ദു​ർ​ഘ​ട​ത്തേ​യും ചാ​ടി​ക്ക​ട​ക്കാ​ൻ ത​യാ​റാ​യി ഹ​നു​മാ​ൻ. സീ​ത​യും ഹ​നു​മാ​ന്‍റെ നി​റ​ഭ​ക്തി​യി​ൽ സം​പ്രീ​ത​യാ​യ​ല്ലൊ.

സ്വാ​മി​ഭ​ക്തി​യും ബു​ദ്ധി​യും കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കാം ന​മ്മു​ടെ മ​ന​സി​ൽ ഇ​ന്നും ഹ​നു​മാ​ൻ ജീ​വി​ക്കു​ന്ന​ത്. ചി​രഞ്ജീവി​യാ​യി ത​ന്നെ.

ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ചെ​റു​താ​ഴം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.