സ്നേഹം കൊണ്ട് ലോകം കീഴടക്കാം
സ്നേഹം കൊണ്ട് ലോകം കീഴടക്കാം
"മ​ദ് ബാ​ണ​മേ​റ്റു ര​ണാ​ന്തേ മ​രി​ച്ചൊ​രു
കു​ർ​ബ്ബു​രാ​ധീ​ശ്വ​നി​ത​റ്റി​തു​പാ​പ​ങ്ങ​ൾ
വൈ​ര​വു​മാ മ​ര​ണാ​ന്ത​മെ​ന്നാ​കു​ന്നി-
തേ​റി​യ സ​ദ്ഗ​തി​യു​ണ്ടാ​വ​തി​ന്നു നീ'


​ഈ ലോ​ക​ത്തി​ൽ ഇ​വ​നെപോ​ലെ പാ​പം ചെ​യ്ത​വ​ർ ഈ ​ഭൂ​മി​യി​ൽ വേ​റെ​യി​ല്ല. ഇ​വ​നെ സം​സ്ക​രി​ക്കാ​ൻ ഞാ​നി​ല്ല എ​ന്ന് വി​ഭീ​ഷ​ണ​ൻ പ​റ​ഞ്ഞ​തി​ന് ശ്രീ​രാ​മ​ന്‍റെ ഉ​ത്ത​ര​മാ​ണി​ത്. എ​ന്‍റെ ശ​ര​മേ​റ്റ് പ​ട​ക്ക​ള​ത്തി​ൽ മ​രി​ച്ചുവീ​ണ രാ​ക്ഷ​സ​രാ​ജാ​വാ​യ രാ​വ​ണ​ന്‍റെ പാ​പ​ങ്ങ​ളെ​ല്ലാം ന​ശി​ച്ചി​രി​ക്കു​ന്നു. ഏ​ത് ത​ര​ത്തി​ലു​ള്ള വി​രോ​ധ​മാ​യാ​ലും അ​ത് മ​ര​ണം​വ​രെ മാ​ത്ര​മേ കാ​ണു​ക​യു​ള്ളു.

നാം ​ഓ​ർ​ത്തു​വ​യ്ക്കേ​ണ്ട വാ​ക്കു​ക​ൾ. ത​നി​ക്ക് ഇ​ത്ര​യ​ധി​കം ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും ന​ൽ​കി​യ രാ​വ​ണ​ന് ശ്രീ​രാ​മ​ൻ ന​ൽ​കി​യ ബ​ഹു​മാ​നം എ​ത്ര​യെ​ന്ന് ഈ ​വാ​ക്കു​ക​ളി​ൽ കൂ​ടി കാ​ണാം. സ്നേ​ഹ​ത്തി​ന്‍റെ, ധ​ർ​മ​ത്തി​ന്‍റെ, മ​ര്യാ​ദ​യു​ടെ മൂ​ർ​ത്തീ​ഭാ​വ​മാ​ണ് ശ്രീ​രാ​മ​ച​ന്ദ്ര​ൻ. അ​തു​കൊ​ണ്ടു ത​ന്നെ സ്നേ​ഹം കൊ​ണ്ട് മ​നു​ഷ്യമ​ന​സി​നെ സ്വാ​ധീ​നി​ച്ച മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ കാ​ണു​ക പ്ര​യാ​സം ത​ന്നെ. ലോ​കം കീ​ഴ​ട​ക്കാ​ൻ സ്നേ​ഹം മ​തി എ​ന്ന മ​ഹ​ത് വാ​ക്യം ന​മു​ക്ക് മ​ന​സി​ലേ​റ്റാം. ത​നി​ക്കും ലോ​ക​ത്തി​നും ന​ൻ​മ​യ്ക്കാ​യി, സ​ന്തോ​ഷ​ത്തി​നാ​യി, ഒ​രു​വി​ൽ പു​രു​ഷാ​ർ​ഥം കൈ​വ​രി​ക്കാ​നാ​യ്.


സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.