Tax
Services & Questions
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​വേ​ണ്ടി ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ പോ​യി. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പാ​യ​തു​കൊ​ണ്ട് ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്കി വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. എ​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ള പ്ര​കാ​രം സെ​ക്ക​ൻ​ഡ് എ​സി​യി​ൽ യാ​ത്ര ചെ​യ്യാ​നേ സാ​ധി​ക്കൂ. എ​ന്നാ​ൽ വി​മാ​ന​യാ​ത്ര ചെ​യ്ത് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം സെ​ക്ക​ൻ​ഡ് എ​സി ക​ംപാ​ർ​ട്ട്മെ​ന്‍റി​ൽ തി​രി​കെ എ​ത്തി. എ​ന്‍റെ യാ​ത്ര​പ്പ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ വി​മാ​ന​യാ​ത്ര പ​രി​ഗ​ണി​ക്കു​മോ? അ​തോ വി​മാ​ന​ത്തി​ൽ പോ​യ​തു​കൊ​ണ്ട് ആ ​തു​ക ന​ഷ്‌ടപ്പെ​ടു​മോ? അ​തോ ര​ണ്ടു യാ​ത്ര​യും ട്രെ​യി​ൻ യാ​ത്ര​യാ​യി പ​രി​ഗ​ണി​ച്ചാ​ണോ യാ​ത്ര​പ്പ​ടി ത​യാ​റാ​ക്കേ​ണ്ട​ത്?
സാ​ജ​ൻ ജോ​ണ്‍,
തൊ​ടു​പു​ഴ

അ​ടി​യ​ന്ത​ര യാ​ത്രയ്​ക്ക് സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ യാ​ത്ര ചെ​യ്താ​ൽ മാ​ത്ര​മേ വി​മാ​ന​ക്കൂ​ലി ല​ഭി​ക്കു​ക​യു​ള്ളൂ.

എ​ന്നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട ക്ലാ​സി​ൽ യാ​ത്ര ചെ​യ്ത​താ​യി പ​രി​ഗ​ണി​ച്ച് യാ​ത്ര​പ്പ​ടി ത​യാ​റാ​ക്കാവുന്നതാണ്. സെ​ക്ക​ൻ​ഡ് എ​സി​യി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ള്ള ആ​ളി​ന് ആ ​ക്ലാ​സി​ൽ യാ​ത്ര ചെ​യ്താ​ൽ കി​ട്ടു​ന്ന നി​ര​ക്കി​ൽ യാ​ത്ര​പ്പ​ടി ത​യാ​റാ​ക്കി ന​ൽ​കാ​ം.