Tax
Services & Questions
ശാരീരിക ന്യൂനതയുള്ളവർക്ക് മൂന്നു വർഷം സർവീസ് മതിയാകും
ശാരീരിക ന്യൂനതയുള്ളവർക്ക് മൂന്നു വർഷം സർവീസ് മതിയാകും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശാരീരിക ന്യൂനത യുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. നാ​ലു വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം 15 വ​ർ​ഷം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെടു ത്ത് വി​ദേ​ശ​ത്താ​യി​രു​ന്നു. ഇ​പ്പോ​ൾ ഞാ​ൻ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഇ​നി​യും ര​ണ്ടു​വ​ർ​ഷം കൂ​ടി മാ​ത്ര​മേ സ​ർ​വീ​സ് ല​ഭി​ക്കു​ക​യു​ള്ളൂ. ആ​കെ ആ​റു വ​ർ​ഷവും എ​ട്ടു മാ​സവും സ​ർ​വീ​സ് വ​രും. പ​ത്തു​വ​ർ​ഷം മി​നി​മം സ​ർ​വീ​സി​ല്ലാ​ത്ത​തു​കൊ​ണ്ട് എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത ന​ഷ്ട​പ്പെ​ടു​മോ? ശാരീരിക ന്യൂനതയു ള്ളയാളെന്ന പ​രി​ഗ​ണ​ന​യി​ൽ എ​നി​ക്ക് പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
റ​ഹിം, ആ​ലുവ

മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തെ സ​ർ​വീ​സാ​ണ് വേ​ണ്ട​ത്. അ​താ​യ​ത് ഒ​ന്പ​തു വ​ർ​ഷ​വും ഒ​രു ദി​വ​സ​വും വ​ന്നാ​ൽ പ​ത്തു​വ​ർ​ഷ​മാ​യി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള കെഎ​സ്ആ​ർ റൂ​ൾ​പ്ര​കാ​രം മൂ​ന്നു വ​ർ​ഷം സ​ർ​വീ​സു​ള്ള ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് മി​നി​മം പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. താ​ങ്ക​ൾ​ക്ക് മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.