Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്-​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​നം ജി​എ​സ്ടി കൗ​ണ്‍സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​സാ​ക്കി. ട്രേ​ഡേ​ഴ്സി​ന് ഒ​രു ശ​ത​മാ​നം, ഉ​ത്പാ​ദ​ക​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം, റ​സ്റ്റ​റ​ന്‍റ് സ​ർ​വീ​സു​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ൽ നി​കു​തി​നി​ര​ക്കു​ക​ൾ. ഹോ​ട്ട​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ട്. അ​വ​യെ​പ്പ​റ്റി താ​ഴെ വി​വ​രി​ക്കു​ന്നു.

1) ഒ​രു കോ​ടി രൂ​പ​യു​ടെ പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള വി​റ്റു​വ​ര​വി​ന്‍റെ​യും ക​യ​റ്റു​മ​തി​യു​ടെ​യും ടേ​ണോ​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ്. ഒ​രു പാ​നിന്‍റെ (​പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ ടേ​ണോ​വ​റും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

2) സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ ഈ ​സ്കീ​മി​ൽ ഐ​ജി​എ​സ്ടി വ​രി​ല്ല. സി​ജി​എ​സ്ടി​യും എ​സ്‌​സി​ജി​എ​സ്ടി​യും യു​ടി​ജി​എ​സ്ടി​യും മാ​ത്ര​മാ​ണ് ഇ​വ​യ്ക്കു ബാ​ധ​ക​മാ​കു​ന്ന​ത്.

3) ച​ര​ക്ക് സ​പ്ലൈ ചെ​യ്യു​ന്ന വി​ത​ര​ണ​ക്കാ​ര​നും വാ​ങ്ങു​ന്ന സ്വീ​ക​ർ​ത്താ​വി​നും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മ​ല്ല.

4) നി​കു​തി ഒ​ഴി​വു​ള്ള വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു വി​ല​ക്കു​ണ്ട്.

5) കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക് കൊ​മേ​ഴ്സ് ഓ​പ്പ​റേ​റ്റ​ർ മു​ഖാ​ന്ത​രം ച​ര​ക്കുവി​ല്പ​ന സാ​ധ്യ​മ​ല്ല.

6) റ​സ്റ്റ​റ​ന്‍റ് സ​ർ​വീ​സി​ൽ ആ​ൽ​ക്ക​ഹോ​ൾ വി​ത​ര​ണം പാ​ടി​ല്ല.

7) ഐ​സ്ക്രീം, ഭ​ക്ഷ​ണോ​പ​യോ​ഗ​ത്തി​നു​ള്ള ഐ​സ്, പാ​ൻ​മ​സാ​ല, പു​ക​യി​ല, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

8) കാ​ഷ്വ​ൽ ട്രേ​ഡേ​ഴ്സി​നും നോ​ണ്‍ റെ​സി​ഡ​ന്‍റാ​യി​ട്ടു​ള്ള വി​ത​ര​ണ​ക്കാ​ർ​ക്കും ഈ ​സ്കീം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

9) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് 2017 ജൂ​ൺ 30ൽ ​ക്ലോ​സിം​ഗ് സ്റ്റോ​ക്ക് ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണെ​ങ്കി​ൽ അ​വ​യു​ടെ ജി​എ​സ്ടി റി​വേ​ഴ്സ് ടാ​ക്സ് മെ​ക്കാ​നി​സം മു​ഖാ​ന്ത​രം അ​ട​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ കോ​ന്പോ​സി​ഷ​ന് അ​യോ​ഗ്യ​ത ഉ​ണ്ടാ​കും.

10) ആ​കെ ടേ​ണോ​വ​ർ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ലി​മി​റ്റി​നു മു​ക​ളി​ലാ​യിക്ക​ഴി​ഞ്ഞാ​ൽ കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ൽ​നി​ന്നു പു​റ​ത്താ​കും. ആ ​സ​മ​യം മു​ത​ൽ മു​ഴു​വ​ൻ നി​ര​ക്കി​ൽ നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യിവ​രും.

11) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ വി​ത​ര​ണ​ത്തി​ന് ടാ​ക്സ് ഇ​ൻ​വോ​യ്സ് ന​ല്കാ​ൻ പാ​ടി​ല്ല. പ​ക​രം, ബി​ൽ ഓ​ഫ് സ​പ്ലൈ ആ​ണു ന​ല്കേ​ണ്ട​ത്.

12) ഈ ​സ്കീം സ്വീ​ക​രി​ച്ച​വ​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല. പ​ക​രം, അ​ട​യ്ക്കു​ന്ന നി​കു​തി ബി​സി​ന​സി​ന്‍റെ ലാ​ഭ​ത്തി​ൽ​നി​ന്നു വ​ഹി​ക്ക​ണം. (ഇ​താ​ണ് ഹോ​ട്ട​ലു​ക​ൾ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ണ്ടാ​യ ഒ​രു കാ​ര​ണം.)

13) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ അ​വ​ർ ന​ല്കു​ന്ന ബി​ൽ ഓ​ഫ് സ​പ്ലൈ​ക​ളി​ൽ കോ​ന്പോ​സി​ഷ​ൻ സ്കീം- ​നി​കു​തി പി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല എ​ന്ന വി​വ​രം കാ​ണി​ച്ചി​രി​ക്ക​ണം.

14) ഒ​രു പാ​നി​ന്‍റെ കീ​ഴി​ൽ വി​വി​ധ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഒ​ന്നി​നു മാ​ത്ര​മാ​യി കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ല. ഒ​രേ പാ​നി​ന്‍റെ കീ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും ഈ ​സ്കീ​മി​ൽ ചേ​രേ​ണ്ട​താ​യി വ​രും.

15) ഈ ​സ്കീം സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ വ​ശം 2017 ജൂ​ലൈ ഒ​ന്നി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത​തോ സം​സ്ഥാ​ന​ത്തി​ന് വെ​ളി​യി​ൽ​നി​ന്നു വാ​ങ്ങി​യ​തോ ആ​യ ച​ര​ക്ക് ഓ​പ്പ​ണിം​ഗ് സ്റ്റോ​ക്കി​ൽ ഉ​ണ്ടാ​ക​രു​ത്.

16) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ പ്ര​സ്തു​ത കാ​ല​യ​ള​വ് ക​ഴി​ഞ്ഞു​ വ​രു​ന്ന 18-ാം തീ​യ​തി​ക്ക​കം ജി​എ​സ്ടി​ആ​ർ-4​ൽ ന​ല്കേ​ണ്ട​തു​ണ്ട്.

17) ഈ ​സ്കീം സ്വീ​ക​രി​ച്ച​വ​ർ വ​ർ​ഷം ക​ഴി​ഞ്ഞു​വ​രു​ന്ന ഡി​സം​ബ​ർ 31നു ​മു​ന്പാ​യി ആ​ന്വ​ൽ റി​ട്ടേ​ണ്‍, ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ-9 എ​യി​ൽ ന​ല്ക​ണം.

18) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ ജി​എ​സ്ടി സി​എം​പി-01 എ​ന്ന ഫോ​മി​ൽ ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

19) 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ത​ന്നെ ജി​എ​സ്ടി സി​എം​പി-02 (ഈ ​സ്കീം സ്വീ​ക​രി​ക്കു​ന്ന​വ​ർ) ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

20) ഇ​വ​ർ വ​ർ​ഷാ​വ​ർ​ഷം ര​ജി​സ്ട്രേ​ഷ​ൻ റി​ന്യൂ​വ​ൽ ന​ട​ത്തേ​ണ്ട​തി​ല്ല. നി​ശ്ചി​ത ടേ​ണോ​വ​ർ എ​ത്തു​ന്ന സ​മ​യം വ​രെ ര​ജി​സ്ട്രേ​ഷ​ൻ ഈ ​സ്കീ​മി​ൽ ത​ന്നെ തു​ട​രും.

21) ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ടു​ത്ത വ്യാ​പാ​രി​ക​ൾ പി​ന്നീ​ട് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ചാ​ൽ ല​ഭി​ച്ച ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റി​നു തു​ല്യ​മാ​യ തു​ക ഇ​ല​ക്‌​ട്രോ​ണി​ക് ലെ​ഡ്ജ​റി​ൽ അ​ട​ച്ചി​രി​ക്ക​ണം.

22) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ ആ ​സ്കീ​മി​ൽ​നി​ന്നു വെ​ളി​യി​ലാ​യാൽ ആ ​ദി​വ​സ​ത്തെ സ്റ്റോ​ക്കി​ന്‍റെ​യും വ​ർ​ക്ക് ഇ​ൻ പ്രോ​ഗ്ര​സി​ന്‍റെ​യും ക്യാപ്പി​റ്റ​ൽ ഗു​ഡ്സി​ന്‍റെ​യും (അ​ർ​ഹ​ത​യു​ള്ള​തി​നു മാ​ത്രം) ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ടു​ക്കാ​വു​ന്ന​താ​ണ്. ക്യാ​പ്പി​റ്റ​ൽ ഗു​ഡ്സി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ക്വാ​ർ​ട്ട​റി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ വാ​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​ൻ​പു​ട്ട് ടാ​ക്സി​ൽ​നി​ന്നു കു​റ​ച്ചു കി​ട്ടു​ന്ന തു​ക​യ്ക്കു മാ​ത്ര​മേ ക്രെ​ഡി​റ്റ് എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ.

23) പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന വി​ത​ര​ണ​ക്കാ​ർ ജി​എ​സ്ടി ആ​ർ​ഇ​ജി-01 പാ​ർ​ട്ട് ബി​യി​ൽ കോ​ന്പോ​സി​ഷ​ൻ ഓ​പ്ഷ​ൻ പൂ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

24) ഈ ​സ്കീ​മി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്ന സ​മ​യ​ത്ത് ജി​എ​സ്ടി സി​എം​പി-04​ഉം ജി​എ​സ്ടി ഐ​ടി​സി-01​ഉം (സ്റ്റോ​ക്കി​ലെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന് വേ​ണ്ടി) ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്
.
25) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.

26) ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ച​ര​ക്കു വാ​ങ്ങു​ക​യോ സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ലം നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യി വ​രും.

27) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ പ്ര​സ്തു​ത വി​വ​രം നെ​യിം​ബോ​ർ​ഡു​ക​ളി​ൽ സൂ​ചി​പ്പി​ക്ക​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.


രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 80 ജി​​ജി​​ബി, 80 ജി​​ജി​​സി എ​​ന്നീ വ​​കു​​പ്പു​​ക​​ള​​നു​​സ​​രി​​ച്ച് ക​​ന്പ​​നി​​ക​​ളും വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം വ​​കു​​പ്പ് 2(14) അ​​നു​​സ​​രി​​ച്ച് കൃ​​ഷി​​ഭൂ​​മി​​യെ കാ​​പ്പി​​റ്റ​​ൽ അ​​സറ്റ് എ​​ന്ന നി​​ർ​​വ​ച​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ന​​ഗ​​ര​​പ​​രി​​ധി​
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക
ഭവനവായ്പയ്ക്കു നികുതി ആനുകൂല്യങ്ങൾ
ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 24, 80 സി, 80 ​ഇ​ഇ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​യി ഭ​വ​ന​വാ​യ്പ​യ്ക്കു വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്. ഭ​വ​ന​വാ​യ്പ എ​ടു​ക്കു​ന്പോ​ൾ ത​ന്നെ അ​തു​മൂ​ലം ഉ​ണ്ടാ
വി​ദ്യാ​ഭ്യാ​സവാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു വ​രു​മാ​ന​ത്തി​ൽനി​ന്നു പ​രി​ധി​യി​ല്ലാ​ത്ത കി​ഴി​വ്
ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി വ്യ​​ക്തി​​ക​​ൾ എ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി​​ നി​​യ​​മ​​ത്തി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നും പ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
ശന്പളക്കുടിശികയ്ക്ക് ആദായനികുതിയിൽ ആനുകൂല്യം
സാ​ധാ​ര​ണ​യാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത് ജോ​ലി ചെ​യ്ത മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ശ​ന്പ​ളം പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പ്ര​സ്തു​ത മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​തെ
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
സ്രോ​ത​സി​ൽ​നി​ന്നു പി​ടി​ച്ച നി​കു​തി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​ക
കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യ
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്കു​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ണെ​​ങ്കി​​ൽ അ​​വ​​യും പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 92 ഇ ​​അ​​
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന ആ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ

1) സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു​മു​ന്പുത​ന്നെ ടാ​ക്സ് ഡി​ഡ​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​ന്പ​ർ / ടാ​ക്സ് ക​ള​ക്‌​ഷ​
അനുമാനനികുതിയും വ്യാപാരികളും
ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സു​ക​ളും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക​വി​റ്റു​വ​ര​വ് 2
ആ​ദ്യ​ഗ​ഡു 15നു മു​ന്പ്
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 208-ാം വ​കുപ്പ​നു​സ​രി​ച്ച് 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന എ​ല്ലാ നി​കു​തി​ദാ​യ​ക​രും മു​ൻ​കൂ​റാ​യി ത​ന്നാ​ണ്ടി​ലെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണം. എ
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
ശന്പളം ഫിക്സ് ചെയ്യും
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
കാറ്റഗറി മാറാൻ അപേക്ഷിക്കാം
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കുമോ ?
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.