Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​നി​ന്ന് ഒ​രു ശ​ത​മാ​നം നി​കു​തി സ്രോ​ത​സി​ൽ പി​ടി​ച്ച് (ടിസിഎസ്) ഗ​വ​ണ്‍മെ​ന്‍റി​ൽ നി​ശ്ചി​ത​ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ട​യ്ക്ക​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്നു. ജ​ന​സം​ഖ്യാ​നി​ര​ക്ക​നു​സ​രി​ച്ച് ഗ​വ​ണ്‍മെ​ന്‍റ് വി​ജ്ഞാ​പ​നം ചെ​യ്ത ന​ഗ​ര​പ​രി​ധി​യി​ൽ​നി​ന്നു നി​ശ്ചി​ത അ​ക​ല​ത്തി​നു​ള്ളി​ലു​ള്ള കൃ​ഷി​ഭൂ​മി​യു​ടെ വി​ല്പ​ന​യ്ക്കും ഒ​രു ശ​ത​മാ​നം നി​കു​തി ബാ​ധ​ക​മാ​ണ്. ഇ​ത് 2013 ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് ഈ ​നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ഈ ​നി​യ​മ​മ​നു​സ​രി​ച്ച് വ​സ്തു വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ക​ക​ൾ നി​കു​തി ഒ​ഴി​വ് ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ച്ചാ​ലും സ്രോ​ത​സി​ലു​ള്ള ഒ​രു ശ​ത​മാ​നം നി​കു​തി ന​ല്കു​ക ത​ന്നെ വേ​ണം.

പി​ടി​ച്ച നി​കു​തി ഗ​വ​ണ്‍മെ​ന്‍റി​ൽ നി​ക്ഷേ​പി​ക്ക​ണം

സ്രോ​ത​സി​ൽ​നി​ന്നു നി​കു​തി പി​ടി​ക്കു​ന്ന വ്യ​ക്തി ടാ​ൻ എ​ടു​ത്തി​രി​ക്ക​ണം എ​ന്നാ​ണു പൊ​തു​വി​ലു​ള്ള നി​യ​മം. എ​ന്നാ​ൽ, വ​സ്തുവാ​ങ്ങ​ലി​നു​വേ​ണ്ടി മാ​ത്രം ടാ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് 194 ഐ​എ​യി​ലെ മൂ​ന്നാം ഉ​പ​വ​കു​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി അ​ടു​ത്ത​ മാ​സം ഏ​ഴി​നു മു​ന്പ് ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​യ്ക്ക​ണം. ഇ​തി​നു ഫോം ​ന​ന്പ​ർ 26 ക്യു​ബി ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​ട​പാ​ടി​ന്‍റെ​യും ഇ​ട​പാ​ടു​കാ​രു​ടെ​യും എ​ല്ലാ വി​വ​ര​ങ്ങ​ളും ഈ ​ഫോ​മി​ൽ ചേ​ർ​ത്തി​രി​ക്ക​ണം. ഇ​ത് ഓ​ണ്‍ലൈ​നാ​യി വേ​ണം അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ. നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി അ​പ്പോ​ൾത​ന്നെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​ത് നി​കു​തി അ​ട​യ്ക്കു​ന്ന വ്യ​ക്തി​യു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. അ​ത​ല്ല, ഓ​ഫ്‌‌​ലൈ​നാ​യി ബാ​ങ്കി​ൽകൂ​ടി നി​കു​തി അ​ട​യ്ക്കാ​നാ​ണ് വ​സ്തു വാ​ങ്ങു​ന്ന വ്യ​ക്തി​ക്കു താ​ത്പ​ര്യ​മെ​ങ്കി​ൽ ആ ​വി​ധ​ത്തി​ലും അ​ട​യ്ക്കാം. 26 ക്യു​ബി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന സ​മ​യ​ത്ത് നി​ർ​ദി​ഷ്ട മാ​ർ​ഗം നി​ർ​ദേ​ശി​ച്ചാ​ൽ മ​തി. ബാ​ങ്കി​ൽ​കൂ​ടി​യാ​ണ് നി​കു​തി അ​ട​യ്ക്കു​ന്ന​തെ​ങ്കി​ൽ ഫ​യ​ൽ ചെ​യ്ത 26 ക്യു​ബി​യു​ടെ ഒ​രു കോ​പ്പി കൂ​ടി ചെലാ​ന്‍റെ കൂ​ടെ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​ണം അ​ട​ച്ച​തി​നു​ശേ​ഷം വ​സ്തു വാ​ങ്ങു​ന്ന വ്യ​ക്തി, വി​ൽ​ക്കു​ന്ന വ്യ​ക്തി​ക്ക് ഫോം ​ന​ന്പ​ർ 16 ബി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്ക​ണം. ഇ​ത് സി​പി​സി​യി​ൽ​നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

വാ​ങ്ങ​ൽ​വി​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് ന​ല്കു​ന്ന​തെ​ങ്കി​ൽ

സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​ത് പ​ണം ന​ല്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ്. ത​വ​ണ​ക​ളാ​യി​ട്ടാ​ണ് പ​ണം ന​ല്കു​ന്ന​തെ​ങ്കി​ൽ ഓ​രോ ത​വ​ണ​യും അ​തി​ന്‍റെ ഒ​രു ശ​ത​മാ​നം നി​കു​തി പി​ടി​ച്ചി​ട്ടു​ വേ​ണം ബാ​ക്കി തു​ക ന​ല്കാ​ൻ. വി​ല്പ​ന​വി​ല 50 ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ മൊ​ത്തം വി​ല്പ​ന​വി​ല​യു​ടെ ഒ​രു ശ​ത​മാ​ന​മാ​ണ് നി​കു​തി പി​ടി​ക്കേ​ണ്ട​ത്. ഇ​വി​ടെ അ​ടി​സ്ഥാ​ന കി​ഴി​വ് ഒ​ന്നു​മി​ല്ല.

ഉ​ദാ​ഹ​ര​ണം പ​റ​ഞ്ഞാ​ൽ, 75 ല​ക്ഷം രൂ​പ​യാ​ണ് വി​ല്പ​ന​വി​ല​യെ​ങ്കി​ൽ നി​കു​തി​ത്തു​ക 75,000 രൂ​പ​യാ​യി​രി​ക്കും. അ​ല്ലാ​തെ 50 ല​ക്ഷം രൂ​പ കി​ഴി​ച്ച് ബാ​ക്കി വ​രു​ന്ന 25 ല​ക്ഷം രൂ​പ​യു​ടെ ഒ​രു ശ​ത​മാ​ന​മ​ല്ല നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ട​ത്.

ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ചാ​ണ് വ​സ്തു വാ​ങ്ങു​ന്ന​തെ​ങ്കി​ൽ

ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ച് വ​സ്തു വാ​ങ്ങു​ന്പോൾ ഓ​രോ​രു​ത്ത​രു​ടെ​യും പ​ങ്ക് 50 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ ആ​ണെ​ങ്കി​ലും വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യു​ടെ മു​ക​ളി​ൽ ആ​ണെ​ങ്കി​ൽ സ്രോ​ത​സി​ലു​ള്ള നി​കു​തി നി​ർ​ബ​ന്ധ​മാ​ണ്. അ​തു​പോ​ലെ ത​ന്നെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ച് വ​സ്തു വി​ൽ​ക്കു​ന്പോ​ഴും ആ​കെ വി​ല്പ​ന വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ആ​ണെ​ങ്കി​ൽ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ വാ​ങ്ങു​ന്ന ഓ​രോ വ്യ​ക്തി​യും പ്ര​ത്യേ​കം പ്ര​ത്യേ​കം 26 ക്യു​ബി ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.
മൂ​ല​ധ​ന​നേ​ട്ടം ബോ​ണ്ടു​ക​ളി​ലോ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് സ്കീ​മു​ക​ളി​ലോ നി​ക്ഷേ​പി​ച്ചാ​ലും ഒ​രു ശ​ത​മാ​നം നി​കു​തി​യി​ൽ മാ​റ്റ​മി​ല്ല.

പ്ര​വാ​സി​യോ​ടാ​ണ് വ​സ്തു വാ​ങ്ങു​ന്ന​തെ​ങ്കി​ൽ

പ്ര​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മിയാ​ണു വാ​ങ്ങു​ന്ന​തെ​ങ്കി​ൽ നി​കു​തി​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​മ​ല്ല, മ​റി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കൈ​വ​ശം​വ​ച്ച വ​സ്തു ആ​ണെ​ങ്കി​ൽ 20 ശ​ത​മാ​നം നി​കു​തി​യാ​ണ് പി​ടി​ക്കേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ 30 ശ​ത​മാ​നം നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

മ​റ്റു ചി​ല വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന സ​മ​യ​ത്തു​ള്ള നി​കു​തി

സാ​ധാ​ര​ണ പേ​മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്പോ​ഴാ​ണ് നി​കു​തി പി​ടി​ക്കു​ന്ന​ത്. ചി​ല വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന സ​മ​യ​ത്തും നി​കു​തി (ടി​സി​എ​സ്) ബാ​ധ്യ​ത ഉ​ണ്ടാ​വും. ആ ​വ​സ്തു​ക്ക​ൾ ഇ​വ​യാ​ണ്.
1. ആ​ൽ​ക്ക​ഹോ​ൾ (കു​ടി​ക്കു​ന്ന​തി​നു​ള്ള​ത്)
2. ബീ​ഡി​യി​ല
3. ത​ടി (ഫോ​റ​സ്റ്റ് ലീ​സാ​യാ​ലും അ​ല്ലെ​ങ്കി​ലും)
4. ഫോ​റ​സ്റ്റ് പ്രൊ​ഡ്യൂ​സ​സ്
5. സ്ക്രാ​പ്പ്
6. മി​ന​റ​ൽ​സ്
7. ടോ​ൾ പ്ലാ​സ​ക​ൾ, മൈ​നിം​ഗ് സൈ​റ്റു​ക​ൾ, പാ​റ​മ​ട​ക​ൾ
8. സ്വ​ർ​ണം/​ബു​ള്ള്യ​ൻ
എ​ന്നാ​ൽ, വാ​ങ്ങു​ന്ന വ്യ​ക്തി ഈ ​സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് അ​തേ​പ​ടി വി​ല്പ​ന​യ്ക്ക് അ​ല്ലാ​യെ​ങ്കി​ൽ ആ ​വി​വ​രം കാ​ണി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ക​യാ​ണെ​ങ്കി​ൽ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്. അ​താ​യ​ത്, ടി ​വ​സ്തു​ക്ക​ൾ പ്രോ​സ​സ് ചെ​യ്താ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ങ്കി​ലാ​ണ് ഈ ​കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്. നി​കു​തിനി​ര​ക്കു​ക​ൾ താ​ഴെ സൂ​ചി​പ്പി​ക്കു​ന്നു.

= ആ​ൽ​ക്ക​ഹോ​ൾ, സ്ക്രാ​പ്പ്, മി​ന​റ​ൽ​സ്, ബു​ള്ള്യ​ൻ/​ജ്വ​ല്ല​റി - 1%
= ത​ടി​യും ഫോ​റ​സ്റ്റ് പ്രൊ​ഡ്യൂ​സ​സും - 2.5%
= പാ​റ​മ​ട, മൈ​നിം​ഗ് സൈ​റ്റ്, ടോ​ൾ​പ്ലാ​സ - 2%
= ബീ​ഡി​യി​ല - 5%


രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 80 ജി​​ജി​​ബി, 80 ജി​​ജി​​സി എ​​ന്നീ വ​​കു​​പ്പു​​ക​​ള​​നു​​സ​​രി​​ച്ച് ക​​ന്പ​​നി​​ക​​ളും വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം വ​​കു​​പ്പ് 2(14) അ​​നു​​സ​​രി​​ച്ച് കൃ​​ഷി​​ഭൂ​​മി​​യെ കാ​​പ്പി​​റ്റ​​ൽ അ​​സറ്റ് എ​​ന്ന നി​​ർ​​വ​ച​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ന​​ഗ​​ര​​പ​​രി​​ധി​
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക
ഭവനവായ്പയ്ക്കു നികുതി ആനുകൂല്യങ്ങൾ
ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 24, 80 സി, 80 ​ഇ​ഇ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​യി ഭ​വ​ന​വാ​യ്പ​യ്ക്കു വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്. ഭ​വ​ന​വാ​യ്പ എ​ടു​ക്കു​ന്പോ​ൾ ത​ന്നെ അ​തു​മൂ​ലം ഉ​ണ്ടാ
വി​ദ്യാ​ഭ്യാ​സവാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു വ​രു​മാ​ന​ത്തി​ൽനി​ന്നു പ​രി​ധി​യി​ല്ലാ​ത്ത കി​ഴി​വ്
ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി വ്യ​​ക്തി​​ക​​ൾ എ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി​​ നി​​യ​​മ​​ത്തി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നും പ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
ശന്പളക്കുടിശികയ്ക്ക് ആദായനികുതിയിൽ ആനുകൂല്യം
സാ​ധാ​ര​ണ​യാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത് ജോ​ലി ചെ​യ്ത മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ശ​ന്പ​ളം പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പ്ര​സ്തു​ത മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​തെ
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
സ്രോ​ത​സി​ൽ​നി​ന്നു പി​ടി​ച്ച നി​കു​തി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​ക
കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യ
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്കു​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ണെ​​ങ്കി​​ൽ അ​​വ​​യും പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 92 ഇ ​​അ​​
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന ആ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ

1) സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു​മു​ന്പുത​ന്നെ ടാ​ക്സ് ഡി​ഡ​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​ന്പ​ർ / ടാ​ക്സ് ക​ള​ക്‌​ഷ​
അനുമാനനികുതിയും വ്യാപാരികളും
ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സു​ക​ളും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക​വി​റ്റു​വ​ര​വ് 2
ആ​ദ്യ​ഗ​ഡു 15നു മു​ന്പ്
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 208-ാം വ​കുപ്പ​നു​സ​രി​ച്ച് 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന എ​ല്ലാ നി​കു​തി​ദാ​യ​ക​രും മു​ൻ​കൂ​റാ​യി ത​ന്നാ​ണ്ടി​ലെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണം. എ
ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ആദായനികുതിയിൽ കിഴിവ്
ഹയർഗ്രേഡ് ലഭിക്കും
ശന്പളം ഫിക്സ് ചെയ്യും
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
കോ​ന്പ​ൻ​സേ​ഷ​ൻ തു​ക​യ്ക്ക് നി​കു​തി ഒ​ഴി​വ്
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
കാറ്റഗറി മാറാൻ അപേക്ഷിക്കാം
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കുമോ ?
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.