Tax
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ  ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ  ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ​​ചെ​​യ്യു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 2018 ജൂ​​ലൈ മാ​​സം 31 (നി​​ല​​വി​​ൽ) ആ​​ണ്. ശ​​ന്പ​​ളം ല​​ഭി​​ക്കു​​ന്ന​​വ​​രും വാ​​ട​​ക​​വ​​രു​​മാ​​നം ഉ​​ള്ള​​വ​​രും നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത പ്രൊ​​പ്രൈ​​റ്റ​​റി ബി​​സി​​ന​​സു​​കാ​​രും പ​​ങ്കു​​വ്യാ​​പാ​​ര ​​സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും പ​​ലി​​ശ, ഡി​​വി​​ഡ​​ൻഡ് മു​​ത​​ലാ​​യ​​വ ല​​ഭി​​ക്കു​​ന്ന​​വ​​രും ആ​​ദാ​​യ​​നി​​കു​​തി റീ​​ഫ​​ണ്ട് ഉ​​ള്ള​​വ​​രും ജൂ​​ലൈ 31-ന് ​​മു​​ന്പ് റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഓ​​ഡി​​റ്റി​​നു വി​​ധേ​​യ​​മാ​​കു​​ന്ന​​വ​​ർ​​ക്ക് സെ​​പ്റ്റം​ബ​​ർ 30 വ​​രെ റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാൻ അ​​വ​​സ​​ര​​മു​​ണ്ട്. ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 92 ഇ ​​വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ടി വ​​രു​​ന്ന നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്കു ന​​വം​​ബ​​ർ 30 വ​​രെ റി​​ട്ടേ​​ണു​​ക​​ൾ പി​​ഴ കൂ​​ടാ​​തെ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കും. റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് ആ​​ധാ​​ർ ന​​ന്പ​​ർ ന​​ൽ​​ക​​ണം. ആ​​ധാ​​ർ ന​​ന്പ​​ർ ഇ​​ല്ലാ​​ത്ത വ്യ​​ക്തി​​ക​​ൾ ആ​​ധാ​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ച്ച​​തി​​ന്‍റെ എ​​ൻ​​റോ​​ൾ​​മെ​​ന്‍റ് ഐ​​ഡി ന​​ൽ​​കി​​യാ​​ൽ മ​​തി.

50 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി​​ക്ക് മു​​ന്പ് വ​​രു​​മാ​​നമുള്ള നി​​കു​​തി​​ദാ​​യ​​ക​​ർ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ളി​​ൽ സ്വ​​ത്തു​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മു​​ത​​ൽ ന​​ൽ​​ക​​ണ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഈ ​​വ​​ർ​​ഷം മു​​ത​​ൽ സ്വ​​ത്തു​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളും അ​​ഡ്ര​​സും ന​​ൽ​​ക​​ണം.

ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട ഫോ​​മു​​ക​​ൾ: ഐടി.ആ​​ർ. 1 (സ​​ഹ​​ജ്)

ശ​​ന്പ​​ളം/​​പെ​​ൻ​​ഷ​​ൻ വ​​രു​​മാ​​നം, ഒ​​രു വീ​​ടി​​ന്‍റെ മാ​​ത്രം വാ​​ട​​ക​​ല​​ഭി​​ക്കു​​ന്ന​​വ​​ർ മ​​റ്റു വ​​രു​​മാ​​ന​​ങ്ങ​​ളാ​​യ പ​​ലി​​ശ, ഡി​​വി​​ഡ​​ൻഡ് മു​​ത​​ലാ​​യ​​വ ല​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​ണ് ഈ ​​റി​​ട്ടേ​​ണ്‍ ഫോം ​​ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​ത്.

എ​​ന്നാ​​ൽ, 50 ല​​ക്ഷം രൂ​​പ​​യി​​ൽ​​കൂ​​ടു​​ത​​ൽ നി​​കു​​തി​​ക്കുമു​​ന്പ് വ​​രു​​മാ​​നമുള്ള​​വ​​ർ ഹൗ​​സ് പ്രോ​​പ്പ​​ർ​​ട്ടി​​യു​​ടെ വാ​​ട​​കയിന​​ത്തി​​ൽ ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ വാ​​ട​​ക ല​​ഭി​​ക്കു​​ന്ന​​വ​​ർ, ലോ​​ട്ട​​റി​​യി​​ൽ​​നി​​ന്നും കു​​തി​​ര​​പ്പന്ത​​യ​​ത്തി​​ൽ​നി​​ന്നും വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന​​വ​​ർ, 10 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ഡി​​വി​​ഡ​​നൻഡ് ല​​ഭി​​ക്കു​​ന്ന​​വ​​ർ, മൂ​​ല​​ധ​​ന നേ​​ട്ടം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​വ​​ർ (ഹ്ര​​സ്വ​​കാ​​ല നേ​​ട്ട​​വും ദീ​​ർ​​ഘ​​കാ​​ല​​ നേ​​ട്ട​​വും ഉ​​ൾ​​പ്പെ​​ടും.), 5000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ കൃ​​ഷി​​യി​​ൽ​നി​​ന്നും വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന​​വ​​ർ, ബി​​സി​​ന​​സി​​ൽ നി​​ന്നോ പ്രൊ​​ഫ​​ഷ​​നി​​ൽ​നി​​ന്നോ വ​​രു​​മാ​​നമുള്ള​​വ​​ർ, വി​​ദേ​​ശ​​വ​​രു​​മാ​​ന​​ത്തി​​ന് ടാ​​ക്സ് ക്രെ​​ഡി​​റ്റ് എ​​ടു​​ക്കു​​ന്ന​​വ​​ർ, വി​​ദേ​​ശ​​ത്ത് സ്വ​​ത്തു​​ക്ക​​ൾ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​വ​​ർ, വി​​ദേ​​ശബാ​​ങ്കു​​ക​​ളി​​ൽ ഓ​​പ്പ​​റേ​​ഷ​​ന് അ​​ധി​​കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ള്ള​​വ​​ർ, വി​​ദേ​​ശവ​​രു​​മാ​​നം ഉ​​ള്ള​​വ​​ർ മു​​ത​​ലാ​​യ വ്യ​​ക്തി​​ക​​ൾ​​ക്ക് ഐ.​​ടി.​​ആ​​ർ.1 (സ​​ഹ​​ജ്) ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല.

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ളോ​​ടൊ​​പ്പം ഒ​​രു വി​​ധ​​ത്തി​​ലു​​ള്ള പേ​​പ്പ​​റു​​ക​​ളും ഫ​​യ​​ൽ​​ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണു​​ക​​ൾ പേ​​പ്പ​​ർ ഫോ​​മി​​ൽ നേ​​രി​​ട്ട് ആ​​ദാ​​യ​​നി​​കു​​തി ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​വാ​​ൻ (ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഒ​​ഴി​​കെ) സാ​​ധി​​ക്കു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ ഇ​​ല​​ക്‌​ട്രോ​ണി​​ക് ആ​​യി ഡി​​ജി​​റ്റ​​ൽ സി​​ഗ്‌​നേ​ച്ച​ർ ഉ​​പ​​യോ​​ഗി​​ച്ചും അ​​ല്ലെ​​ങ്കി​​ൽ ഇ​​ല​ക്‌​ട്രോ​ണി​​ക് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ കോ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചും ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ ഇ​​ല​​ക്‌​ട്രോ​ണി​​ക്ആ​​യി ഫ​​യ​​ൽ ചെ​​യ്ത​​തി​​നു​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന ഐടിആ​​ർഎ​​ന്ന അ​​ക്നോ​​ള​​ജ്മെ​​ന്‍റ് ഫോം ​​ഒ​​പ്പി​​ട്ട​​തി​​നു​​ശേ​​ഷം ഒ​​രു കോ​​പ്പി പോ​​സ്റ്റ്ബാ​​ഗ് ന​​ന്പ​​ർ 1, ഇ​​ല​​ക്‌ട്രോണി​​ക് സി​​റ്റി ഓ​​ഫീ​​സ്, ബാം​​ഗളൂരു, ക​​ർ​​ണാ​​ട​​ക സ്റ്റേ​​റ്റ് പി​​ൻ - 560600 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു ന​​ൽ​​കു​​ക. എ​​ന്നാ​​ൽ പേ​​പ്പ​​ർ റി​​ട്ടേ​​ണു​​ക​​ൾ 80 വ​​യ​​സ്ക​​ഴി​​ഞ്ഞ മു​​തി​​ർ​​ന്ന പൗ​ര​ന്മാ​ർ​​ക്കും 5 ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ നി​​കു​​തി​​ക്ക് മു​​ന്പു​​ള്ള​​വ​​രു​​മാ​​നം ഉ​​ള്ള വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു അ​​വി​​ഭ​​ക്ത കു​​ടും​​ബ​​ത്തി​​നും റീ​​ഫ​​ണ്ട് ക്ലെ​​യിം ഇ​​ല്ലെ​​ങ്കി​​ൽ മാ​​ത്രമേ ഇ​​തു സ​​മ​​ർ​​പ്പി​​ക്കു​​വാ​​ൻ സാ​​ധി​​ക്കു​​ക​​ക​​യു​​ള്ളു.

ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം അ​​നു​​സ​​രി​​ച്ച് മൊ​​ത്ത​​വ​​രു​​മാ​​നം (80 സി, 80​​ഡി, മു​​ത​​ലാ​​യ വ​​കു​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ചാ​​പ്റ്റ​​ർ 6. എ ​​യി​​ലെ കി​​ഴി​​വു​​ക​​ൾ​​ക്കു​​മു​​ന്പ്) 60 വ​​യ​​സ്സി​​ൽ താ​​ഴെ​​യു​​ള്ള വ്യ​​ക്തി​​ക​​ൾ​​ക്ക് 2,50,000 രൂ​​പ​​യോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഉ​​ണ്ടെ​​ങ്കി​​ലും 80 വ​​യ​​സ്സി​​ൽ താ​​ഴെ​​യു​​ള്ള മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​ർ​​ക്ക് 3,00,000 രൂ​​പ​​യോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഉ​​ണ്ടെ​​ങ്കി​​ലും 80 വ​​യ​​സി​​ൽ കൂ​​ടു​​ത​​ൽ ഉ​​ള്ള​​വ​​ർ​​ക്ക് 5,00, 000 രൂ​​പ​​യോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഉ​​ണ്ടെ​​ങ്കി​​ലും നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യ​​ണം. നി​​കു​​തി​​ക്ക് തൊ​​ട്ടു​​മു​​ന്പി​​ലു​​ള്ള വ​​രു​​മാ​​നം അ​​ല്ല ഇ​​വി​​ടെ ക​​ണ​​ക്കി​​ലെ​​ടു​​ക്കേ​​ണ്ട​​ത് എ​​ന്ന് ഓ​​ർ​​മി​പ്പി​ക്കു​​ന്നു.
ആ​​ദാ​​യ നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ നി​​ന്നു ല​​ഭി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ അ​​റി​​യു​​ന്ന​​തി​​ന് സ്വ​​ന്തം മൊ​​ബൈ​​ൽ​​ഫോ​​ണ്‍ ന​​ന്പ​​രും ഇ-മെ​​യി​​ൽ അ​​ഡ്ര​​സും ന​​ൽ​​കു​​ന്ന​​ത് ഉ​​ചി​​ത​​മാ​​ണ്. പി​​ൻ​​കോ​​ഡു​​ക​​ൾ തെ​​റ്റു​​കൂ​​ടാ​​തെ പൂ​​രി​​പ്പി​​ക്കു​​ക. ഫോം ​​ന​​ന്പ​​ർ 16-ൽ ​​സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന വ​​രു​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​ണ് യ​​ഥാ​​ർ​​ഥത്തി​​ൽ ഉ​​ള്ള​​തെ​​ങ്കി​​ൽ അ​​താ​​യി​​രി​​ക്ക​​ണം റി​​ട്ടേ​​ണി​​ൽ കാ​​ണി​​ക്കേ​​ണ്ട​​ത്. ഒ​​ന്നി​​ൽ​​കൂ​​ടു​​ത​​ൽ തൊ​​ഴി​​ൽ​ ഉ​​ട​​മ​​ക​​ളു​​ടെ പ​​ക്ക​​ൽ ജോ​​ലി ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ എ​​ല്ലാ​​വ​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വ​​രു​​മാ​​നം റി​​ട്ടേ​​ണി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​വാ​​ൻ വി​​ട്ടു​​പോ​​ക​​രു​​ത്. ബാ​​ങ്കി​​ൽ​​നി​​ന്നു ക​​ട​​മെ​​ടു​​ത്ത് ഭ​​വ​​നം നി​​ർ​മി​ച്ചി​​ട്ടു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ താ​​മ​​സി​​ക്കു​​ന്ന പ്രോ​​പ്പ​​ർ​​ട്ടി​​യു​​ടെ വ​​രു​​മാ​​നം നെ​​ഗ​​റ്റീ​​വ് ആ​​യ​​തി​​നാ​​ൽ (പ​​ലി​​ശ​​മാ​​ത്രം) ഈ (-) ​​ചി​​ഹ്നം ഉ​​പ​​യോ​​ഗി​​ക്ക​​ണം. ശ​​ന്പ​​ള​​ത്തി​​ന്‍റെ​​യും ഹൗ​​സ് പ്രോ​​പ്പ​​ർ​​ട്ടി വ​​രു​​മാ​​ന​​ത്തി​​ന്‍റെ​​യും പൂ​​ർ​​ണ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ റി​​ട്ടേ​​ണി​​ൽ ന​​ൽ​​ക​​ണം.

റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാൻ താ​​മ​​സി​​ച്ചാ​​ൽ പി​​ഴ നി​​ർ​​ബ​​ന്ധം

നി​​ർ​​ദിഷ്ട തീ​​യ​​തി​​ക്കു​​ള്ളി​​ൽ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഡി​​സം​​ബ​​ർ 31 വ​​രെ​​യു​​ള്ള കാ​​ല​​താ​​മ​​സ​​ത്തി​​ന് 5,000 രൂ​​പ പി​​ഴ​​യും 2019 മാ​​ർ​​ച്ച് 31 വ​​രെ​​യു​​ള്ള കാ​​ല​​താ​​മ​​സ​​ത്തി​​ന് 10,000 രൂ​​പ പി​​ഴ​​യും റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കു​​ന്ന സ​​മ​​യ​​ത്തുത​​ന്നെ നി​​ർ​​ബ​​ന്ധ​​മാ​​യും അ​​ട​​യ്ക്കേ​​ണ്ട​​താ​​ണ്. നി​​കു​​തി​​ക്കുമു​​ന്പു​​ള്ള വ​​രു​​മാ​​നം 5 ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് പി​​ഴ തു​​ക 1000 രൂ​​പ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 2019 മാ​​ർ​​ച്ച് 31 ന് ​​ശേ​​ഷം 17-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കു​​ക​​യി​​ല്ല.