Tax
Services & Questions
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
1-/6-/2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. എ​നി​ക്ക് അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ പി​എ​സ്‌‌ സി മു​ഖേ​ന എ​ച്ച്എ​സ്എ ആ​യി ജോ​ലി ല​ഭി​ക്കാ​നു​ള്ള മെ​മ്മോ ല​ഭി​ക്കും. പു​തി​യ​താ​യി ഗ​വ​. സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചാ​ൽ ഞാ​ൻ എ​യ്ഡ​ഡ് സ്കൂ​ളി​ൽ വാ​ങ്ങി​യ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു കി​ട്ടു​മോ? അ​തു​പോ​ലെ എ​നി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ്കീ​മി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ പി​എ​ഫ് അ​ക്കൗ​ണ്ട് മാ​റ്റേ​ണ്ടി​വ​രു​മോ? പി​എ​ഫ് ക്ലോ​സ് ചെ​യ്യേ​ണ്ട​തു​ണ്ടോ?
ജി. ​സു​ഗ​ന്ധി, ചെ​ങ്ങ​ന്നൂ​ർ

എ​യ്ഡ​ഡ് സ്കൂ​ളി​ലെ ശ​ന്പ​ളം പി​എ​സ്‌‌സി ​വ​ഴി ഗവ. സ്കൂളിൽ നി​യ​മ​നം ല​ഭി​ക്കു​ന്പോ​ൾ സം​ര​ക്ഷി​ച്ചു കി​ട്ടു​വാ​ൻ അ​ർ​ഹ​ത​യി​ല്ല. എ​ന്താ​യാ​ലും സ്കെ​യി​ലി​ന്‍റെ മി​നി​മ​ത്തി​ലേ ശ​ന്പ​ളം ല​ഭി​ക്കു​ക​യു​ള്ളൂ. 2013 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ ഓ​പ്ഷ​ൻ പു​തി​യ​താ​യി സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം പു​തി​യ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക. കെഎഎസ്ഇ പി​എ​ഫ് ക്ലോ​സ് ചെ​യ്ത് ട്രാ​ൻ​സ്ഫ​ർ ക്രെ​ഡി​റ്റ് മു​ഖേ​ന പു​തി​യ​താ​യി തു​ട​ങ്ങേ​ണ്ടി വ​രും. ജി​പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്താ​ൽ മ​തി.