Tax
Services & Questions
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
എ​യ്ഡ​ഡ് കോ​ള​ജി​ൽ 20-7-1971 മു​ത​ൽ 30-4-1984 വ​രെ ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച​തി​നാ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ വി​ദേ​ശ​ത്തു​പോ​യി. അ​തി​നാ​ൽ എ​ന്‍റെ സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് അ​വ​സാ​നി​പ്പി​ച്ചു. സ​ർ​വീ​സ് ബു​ക്ക് ഇ​പ്പോ​ഴും കോ​ള​ജി​ൽ ത​ന്നെ​യു​ണ്ട്. 2007ൽ ​വി​ദേ​ശ​ത്തു​നി​ന്ന് തി​രി​കെ വ​ന്നു. ഇ​പ്പോ​ൾ നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. പത്തു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​ത​ല്ലേ? പെ​ൻ​ഷ​ൻ, ഗ്രാ​റ്റുവി​റ്റി എ​ന്നി​വ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
ടോം ​ജോ​സ്, തി​രു​വ​ല്ല

താ​ങ്ക​ളെ സ​ർ​വീ​സി​ൽനി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി പു​റ​ത്താ​ക്കി എ​ന്നു വേ​ണം ക​ണ​ക്കാ​ക്കാ​ൻ. ശൂന്യ വേ തന അവധിയെടുത്ത് വിദേശജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ങ്കി​ൽ താ​ങ്ക​ളു​ടെ സ​ർ​വീ​സി​ന് ആ​നു​പാ​തി​ക​മാ​യി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചേ​നെ.
സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടു​ക​യോ ജോ​ലി രാ​ജിവ​യ്ക്കു​ക​യോ ചെ​യ്താ​ൽ കെഎ​സ്ആ​ർ റൂ​ൾ പ്ര​കാ​രം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത ഇ​ല്ലാ​താ​കും. അ​തി​നാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യി​ല്ല.