Tax
Services & Questions
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ 1-8-2018 മു​ത​ൽ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച യാളാ​ണ്. എ​ച്ച്എ​സ്എ ആ​യി​രി​ക്കു​ന്പോ​ൾ ല​ഭി​ച്ച തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും ശ​ന്പ​ളം വാ​ങ്ങു​ന്ന​ത്. എ​ച്ച്എം സ്കെ​യി​ലി​ലു​ള്ള ശ​ന്പ​ളം ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ 1-10-2018ൽ ​എ​നി​ക്ക് എ​ച്ച് എ​സ്എ കേ​ഡ​റി​ൽ 22 വ​ർ​ഷം പൂ​ർ​ത്തി​യാ​കും. അ​തി​ൻ​പ്ര​കാ​രം എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടു​പോ​യ 22 വ​ർ​ഷത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യി​ല്ലേ? എ​ച്ച് എം പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ലും അ​തി​ൻ​പ്ര​കാ​രം ഫി​ക്സേ​ഷ​നു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കേ​ണ്ട​ത​ല്ലേ?
സെ​ലി​ൻ ജോ​സ​ഫ്,
ഇ​ര​ട്ട​യാ​ർ

1-8-2018ൽ ​ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ഷ​ൻ വാ​ങ്ങി​യെ​ങ്കി​ലും എ​ച്ച്എ​സ്എ സ​ർ​വീ​സ് പ്ര​കാ​ര​മു​ള്ള നോ​ഷ​ണ​ൽ ഫി​ക്സേ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ നോ​ഷ​ണ​ൽ ഫി​ക്സേ​ഷ​ൻ ക​ണ​ക്കാ​ക്കി ഡി​ഇ​ഒ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. കൂ​ടാ​തെ നോ​ഷ​ണ​ൽ സെ​ല​ക്‌‌ഷൻ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന തീ​യ​തി വ​ച്ചു​ത​ന്നെ ഹെ​ഡ്മാ​സ്റ്റ​ർ കേ​ഡ​റി​ലു​ള്ള ശ​ന്പ​ള സ്കെ​യി​ലി​ൽ ഫി​ക്സേ​ഷ​ൻ ല​ഭി​ക്കു​ന്ന​താ​ണ്. അ​താ​യ​ത് കു​റ​ഞ്ഞ​ത് നാലു ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ എ​ച്ച് എ​സ്എ​യു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം മു​ത​ൽ ല​ഭി​ക്കു​ന്ന​താ​ണ്.