Tax
Services & Questions
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
എ​ന്‍റെ സർവീസ് പെൻഷ നും ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നും എ​നി​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​നു​വ​ദി​ച്ച പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സാ​യ 1000രൂ​പ എനിക്കു ലഭിച്ചു. എ​ന്നാ​ൽ ഭർത്താവിന്‍റെ പേരിലു ള്ള ഫാ​മി​ലി പെ​ൻ​ഷ​ന് അ​ല​വ​ൻ​സ് ല​ഭി​ച്ചി​ല്ല. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത് 1000രൂ​പ ത​ന്നെ​യാ​ണല്ലോ. ഫാ മിലി പെൻഷന്‍റെ ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സും എനിക്കു ല​ഭി​ക്കേ​ണ്ട​ത​ല്ലേ? ചി​ല​ർ​ക്ക് സർവീ സ്/ ഫാമിലി പെൻഷനുകളിൽ നിന്നായി 2000രൂപ ല​ഭി​ച്ച​താ​യി അ​റി​യാ​ന്‌ ക​ഴി​ഞ്ഞു.

റോ​സ​മ്മ തോ​മ​സ്,
മു​ണ്ട​ക്ക​യം
എ​ല്ലാ പെ​ൻ​ഷ​ൻ​കാ​ർ​ക്കും (സ​ർ​വീ​സ് / ഫാ​മി​ലി) 1000രൂ​പ ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. എ​ന്നാ​ൽ സ​ർ​വീ​സ് പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും ഒ​ന്നി​ച്ചു വാ​ങ്ങു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​തി​ൽ ഒ​രു ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ. എ​ന്നാ​ൽ ഒ​രു പെ​ൻ​ഷ​ൻ ട്ര​ഷ​റി​യി​ൽ​നി​ന്നും മറ്റൊരു പെൻഷൻ ബാ​ങ്ക് മു​ഖേ​ന​യും വാ​ങ്ങു​ന്ന​വ​ർ​ക്ക് രണ്ടു പെൻഷനും ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് ല​ഭി​ച്ചേ​ക്കാം. കാ​ര​ണം ര​ണ്ടു പെ​ൻ​ഷ​നും ര​ണ്ടു വി​ധ​ത്തി​ലാ​ണ​ല്ലോ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. ശ​രി​ക്കും ഇ​തി​ൽ ഒ​ന്നി​നു മാ​ത്ര​മേ ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ള്ളൂ.