Tax
Services & Questions
പെൻഷൻ ലഭിക്കും
പെൻഷൻ ലഭിക്കും
സ്വകാര്യ ക​ന്പ​നി​യി​ൽ രണ്ടു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. 10,000രൂ​പ​യോ​ളം ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്നു. ഈ ​ജോ​ലി താ​ത്കാ​ലി​ക​മാ​ണ്. എ​നി​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യു അ​ടു​ത്ത ആ​ഴ്ച​യാ​ണ്. ഇ​പ്പോ​ഴ​ത്തെ താ​ത്കാ​ലി​ക ജോ​ലി ഉ​പേ​ക്ഷി​ച്ച് പാ​ർ​ട്ട്‌‌ടൈം ​ജോ​ലി​ക്കു പോ​കു​ന്ന​ത് ന​ഷ്ട​മാ​കു​മോ? ഇ​തും താ​ത്കാ​ലി​ക​മാ​ണോ? പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ലേ​ക്കാ​ണ് നി​യ​മ​നം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​യ​മ​നം സ്ഥി​ര​മാ​ണോ? പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ന്‌ സാ​ധ്യ​ത​യു​ണ്ടോ?
ജ​യിം​സ്, തൊ​ടു​പു​ഴ

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ ത​സ്തി​ക​യി​ൽ നി​യ​മി​ക്കു​ന്ന​ത് സാ​ധാ​ര​ണ സ്ഥി​രം പോ​സ്റ്റി​ലേ​ക്കാ​ണ്. പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റു​ടെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ളപ്ര​കാ​രം 10,500രൂ​പ​യ്ക്കു മു​ക​ളി​ൽ മൊ​ത്തം ശ​ന്പ​ളം വ​രും. 70 വ​യ​സു വ​രെ ജോ​ലി​യി​ൽ തു​ട​രാം. അ​തു​പോ​ലെ വിരമിച്ചുകഴിഞ്ഞാൽ പാ​ർ​ട്ട്ടൈംകാ​ർ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. വിര മിച്ചുക​ഴി​ഞ്ഞാ​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ലം വ​രെ പെ​ൻ​ഷ​നും ല​ഭി​ക്കും.