Tax
Services & Questions
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ഡ്യൂപ്ലിക്കേറ്റ് പിപിഒയ്ക്ക് അപേക്ഷിക്കുക
ഫാ​മി​ലി ‌പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ 88 വ​യ​സാ​യി. അ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ൻ മ​ണി ഓ​ർ​ഡ​റാ​യി ല​ഭി​ക്കു​ന്ന​തി​ന് ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ എ​ന്‍റെ പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) സ​ഹി​തം അ​പേ​ക്ഷ കൊ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പി​പി​ഒ ന​ഷ്ട​പ്പെ​ട്ടു. ഇ​തി​ന്‍റെ കോ​പ്പി കി​ട്ടാ​ൻ എ​ന്തു ചെ​യ്യ​ണം? മ​ണി ഓ​ർ​ഡ​ർ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടോ?
രാ​ഘ​വ​ൻ​പി​ള്ള,
ചിറയിൻകീഴ്

മ​ണി​ഓ​ർ​ഡ​റാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് പെ​ൻ​ഷ​ണ​റു​ടെ പി​പി​ഒ കൂ​ടി വേ​ണം. ന​ഷ്ട​പ്പെ​ട്ട​താ​ണെ​ങ്കി​ൽ ഈ ​വി​വ​രം കാ​ണി​ച്ചു​കൊ​ണ്ട് ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ട്ര​ഷ​റി​യി​ൽ ന​ൽ​കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ​യു​ടെ വി​ല​യാ​യി 250രൂ​പ​യും ട്ര​ഷ​റി​യി​ൽ അ​ട​ച്ച​തി​ന്‍റെ ചെ​ല്ലാ​ൻ സ​ഹി​തം ന​ൽ​കേ​ണ്ട​താ​ണ്. ജി​ല്ലാ ട്ര​ഷ​റി​യി​ൽ​നി​ന്നാ​ണ് ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ന​ൽ​കു​ന്ന​ത്. അ​തു​വ​രെ ട്ര​ഷ​റി​യി​ൽ​നി​ന്നും ചെ​ക്കു മു​ഖേ​ന നേ​രി​ട്ട് പെ​ൻ​ഷ​ൻ വാ​ങ്ങാ​വു​ന്ന​താ​ണ്. ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ കി​ട്ടി​യ​തി​നു​ശേ​ഷം ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.