Tax
Services & Questions
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
അക്കൗണ്ട് ടെസ്റ്റ് ലോവർ ജയിക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാണ്. എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ത​ന്നു. എം​ഒ​പി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. 19,000-43,600 എ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ​നി​ന്ന് 22,200-48,000 എ​ന്ന സ് കെ​യി​ലി​ലേ​ക്ക് എ​ന്‍റെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്തു കി​ട്ടി​. എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് 25,200 - 54,000 എ​ന്ന സ്കെ​യി​ലി​ലേ​ക്ക് അ​ല്ലേ മാ​റ്റേ​ണ്ട​ിയിരുന്നത്. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചു കി​ട്ടി​യി​രി​ക്കു​ന്ന ശ​ന്പ​ള സ്കെ​യി​ൽ ശ​രി​യാ​​ണോ?
സാം ​ആ​ന്‍റ​ണി, തൊ​ടു​പു​ഴ

എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 25,200-54,000 എ​ന്നു​ള്ള​ത് യു​ഡി ക്ല​ർ​ക്കാ​കാ​ൻ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്കാ​ണ്. അ​താ​യ​ത് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ ജ​യി​ച്ച​വ​ർ​ക്കേ യു​ഡി​യു​ടെ യോ​ഗ്യ​ത​പ്ര​കാ​ര​മു​ള്ള ശ​ന്പ​ള സ്കെ​യി​ൽ ല​ഭി​ക്കു​ക​യു​ള്ളൂ. താ​ങ്ക​ൾ എം​ഒ​പി മാ​ത്ര​മേ ജ​യി​ച്ചി​ട്ടു​ള്ള​ല്ലോ. യു​ഡി ക്ല​ർ​ക്കാ​കാ​ൻ യോ​ഗ്യ​ത​യു​ള്ള ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് യു​ഡി ക്ല​ർ​ക്കി​നു തൊ​ട്ടു​താ​ഴെ​യു​ള്ള സ്കെ​യി​ൽ അ​നു​വ​ദി​ച്ച​ത്. 50 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​മാ​ത്ര​മേ ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്നും പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. താ​ങ്ക​ൾ ഉ​ട​ൻ​ത​ന്നെ ടെ​സ്റ്റ് പാ​സാ​കു​ക​യാ​ണെ​ങ്കി​ൽ ശ​ന്പ​ള സ്കെ​യി​ലി​ൽ മാ​റ്റം വ​രു​ത്തി ലഭിക്കുന്നതാണ്.