Tax
Services & Questions
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
പെൻഷൻ കുറഞ്ഞത് ₹8500, കൂടിയത് ₹60,000, ഗ്രാറ്റുവിറ്റി ₹14ലക്ഷം
യോഗ്യസേവനകാലം (Qualifying service)

ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വിരമിച്ച തീയതി (Date of Superannuation)- സർവീസിൽ പ്രവേശിച്ച തീയതി (Date of Enter in Service).

യോഗ്യസേവനകാലം(QS)= ആകെ സർവീസ്- അയോഗ്യ സർവീസുകൾ (Non Qualifying Service) +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ(Added Service).
പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കിലേ KSR No.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗ ണിക്കൂ.

യോഗ്യസേവനകാലം (Qualifying service)

ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവ സാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.

പെൻഷൻ തുക കണ്ടുപിടിക്കാം-Rule 64 (B)

പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം
2 30
ഉദാഹരണം:
1. ശരാശരി വേതനം = 20,000, യോഗ്യസർവീസ്= 30 വർഷം
പെൻഷൻ തുക = 20,000 x 30 = 10,000രൂപ

2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം.
പെൻഷൻ തുക = 34,500 x 26 =14,950രൂപ
2 30
3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം
പെൻഷൻ തുക = 30,000 x 10 =5000
2 30
കുറഞ്ഞ പെൻഷൻ തുക 8,500രൂപ

4. ശരാശരി വേതനം = 42,500, യോഗ്യസർവീസ് = 32 വർഷം
പെൻഷൻ തുക = 42,500 x 30 = 21,250രൂപ
2 30
(ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാ ശ്വാസവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈയിൽ ലഭിക്കുന്നത്.)
പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ അന്പതുപൈസ യിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപ യായി റൗണ്ട് ചെയ്യാം.

ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG)

ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ ഏറ്റവും കുറഞ്ഞത് അഞ്ചു വർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്‍റെ സേവനകാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശന്പള നിരക്കും അതിനർഹമായ ക്ഷാമബത്തയു മാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടു ക്കുന്ന വേതനം. 1/3/1997മുതലാണ് ഗ്രാറ്റുവിറ്റി നിർണയിക്കു ന്നതിനായി അടിസ്ഥാന ശന്പളത്തോടൊപ്പം ക്ഷാമബത്തയും ഉൾ പ്പെടുത്തിയത്.
DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടി സ്ഥാനശന്പളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം/ 2 (Basic Pay+DA x QS/2).
ഉദാ:-
1. Basic Pay-42,500. DA=15%. യോഗ്യ സർവീസ്-26 വർഷം.
ഗ്രാറ്റുവിറ്റി= 42,500 x 15%=6375, 42,500+6375= 48,875 x26/2= 6,35,375.

2. Basic Pay- 50,400. DA=15%. യോഗ്യ സർവീസ് - 30 വർഷം
ഗ്രാറ്റുവിറ്റി= 50,400 x 15%=7560, 50,400+7560= 57,960 x 33/2=9,56,340.

3. Basic Pay- 65,400, DA 15%, യോഗ്യ സർവീസ്= 33 വർഷം
ഗ്രാറ്റുവിറ്റി= 65,400 x 15%= 9810, 65,400+9810= 73,248 x 30/2= 11,28,150.

കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം

സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻ പോകുന്ന അടിസ്ഥാന പെൻഷന്‍റെ ഒരു ഭാഗം മൂല്യത്തിനനുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്‍റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). ഇതിനു മുന്പ് 33.1/3 ആയിരുന്നു. അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർ ത്തനം ചെയ്യുന്പോൾ പെൻഷൻകാരന്‍റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർ ത്തനഘടകം തീരുമാനിക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രാ യമാണ്.

പരിവർത്തന ഘടകം (Table Value)

കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x
Table Value:
ഉദാ:
1. പെൻഷൻ തുക - 14,950, വിരമിക്കൽ പ്രായം 56,
Table Value - 11.10
കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536
2. പെൻഷൻതുക - 8,500, വിരമിക്കൽ പ്രായം 56,
Table Value- 11.10
കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880
3. പെൻഷൻതുക - 29,920, വിരമിക്കൽ പ്രായം 56,
Table Value - 11.10
കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138
4. പെൻഷൻ തുക-60,000. വിരമിക്കൽ പ്രായം 56,
Table Value-11.10
കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800

കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ

പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്രയും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിച്ചു കിട്ടുക.

58 വയസിൽ സർവീസിൽനിന്നു വിരമിക്കുന്ന ആൾക്ക് 59ന്‍റെ ടേബിൾ വാല്യു ആയ 10.46 സ്വീകരിക്കണം. ഇത് അടുത്ത പൂർണ സംഖ്യയായി തിട്ടപ്പെടുത്തുന്പോൾ 11 ആയി ലഭിക്കുന്നു. അതിന്‍റെ അർഥം 11 വർഷത്തിനു ശേഷം കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിച്ചു കിട്ടും.

46 വയസ് പൂർത്തിയായ ജീവനക്കാരൻ വോളന്‍ററി റിട്ടയർമെന്‍റ് സ്വീകരിച്ചാൽ 47ന്‍റെ ടേബിൾ വാല്യു ആയ 14.10 ആണ്. ഇതും പൂർണസംഖ്യയായി തിട്ടപ്പെടുത്തിയാൽ 15 എന്നു ലഭിക്കും. ഇങ്ങ നെയുള്ളവർക്ക് 15 വർഷത്തിനുശേഷം കമ്യൂട്ട് ചെയ്ത ഭാഗം പുനഃ സ്ഥാപിച്ചു കിട്ടും.
56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്‍റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്ന തെങ്കിൽ 56ന്‍റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും.

ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം

ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാന ശന്പള ത്തിന്‍റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്‍റെ /പെൻഷ ണറുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻ ഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്‍റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവ ൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാര ത്തിൽ മുൻകൂറായി ലഭിക്കുന്നത്.

ഫാമിലി പെൻഷൻ-സ്പെഷൽ നിരക്ക്

സർവീസിലിരുന്നു മരിച്ച ജീവനക്കാരന്‍റെ കുടുംബത്തിനു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാന ശന്പളത്തിന്‍റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനായിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാന ശന്പളത്തിന്‍റെ 50 ശതമാനം ഫാമിലി പെൻഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാനവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.