Tax
Services & Questions
അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല
അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല
2014 ജൂ​ണി​ൽ മൃഗസംര ക്ഷണ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. നാലു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ഗ്രേ​ഡ് വ​ണ്‍ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റ​ത്തി​ന് താ​ത്പ​ര്യ​മു​ണ്ട്. ഇ​തി​നായി എ​ത്ര വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് അ​പേ​ക്ഷി​ക്കു​വാ​ൻ ക​ഴി​യുക. അഞ്ചുവ​ർ​ഷം എ​ന്ന നി​ബ​ന്ധ​ന​യു​ണ്ടോ?
ടോം ​തോ​മ​സ്, നെ​ടു​ങ്ക​ണ്ടം

അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന പ്ര​കാ​രം താ​ങ്ക​ൾ​ക്ക് അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. കാ​ര​ണം പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ മാ​ത്ര​മേ അ​ന്ത​ർവ​കു​പ്പ് സ്ഥ​ലംമാ​റ്റം ന​ൽ​കു​ക​യു​ള്ളൂ. താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തി​നാ​ൽ താ​ങ്ക​ളു​ടെ ത​സ്തി​ക പ്ര​വേ​ശ​ന ത​സ്തി​ക​യ​ല്ലാ​താ​യി.
6-3-2017 ലെ ​ഗ.ഉ(എംഎസ്) 5/2013 എ​ന്ന ന​ന്പ​രി​ലു​ള്ള ഉ​ത്ത​ര​വി​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.