Tax
Services & Questions
എൻട്രി കേഡർ തസ്തിക മാറുന്നതിനാൽ ഹയർഗ്രേഡ് ലഭിക്കില്ല
എൻട്രി കേഡർ തസ്തിക മാറുന്നതിനാൽ ഹയർഗ്രേഡ് ലഭിക്കില്ല
10-/2-/2004ൽ ​വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചു. ഇ​പ്പോ​ൾ 14 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ണ്ട്.
എ​നി​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ ലി​സ്റ്റി​ൽ​നി​ന്നും എ​ൽ​ഡി ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ക്ക് അ​ഡ്വൈ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി 15 വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്ര​മേ​യൂ​ള്ളൂ. 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​തെ ഞാ​ൻ റി​ലീ​വ് ചെ​യ്യ​പ്പെ​ട്ടാ​ൽ എ​നി​ക്ക് ര​ണ്ടാ​മ​ത്തെ ഗ്രേ​ഡ് ല​ഭി​ക്കു​മോ? അ​തോ പു​തി​യ ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ഫി​ക്സേ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
അ​പ​ർ​ണാ​ദേ​വി,
ആ​ല​പ്പു​ഴ

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ക്കു​ന്ന തീ​യ​തി മു​ത​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മാ​ത്ര​മേ താ​ങ്ക​ൾ​ക്ക് ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ക​യു​ള്ളൂ. കാ​ര​ണം എ​ൽ​ഡി ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​തോ​ടെ താ​ങ്ക​ളു​ടെ എ​ൻ​ട്രി കേ​ഡ​ർ എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യാ​കും. അ​തി​നാ​ൽ എ​ൻ​ട്രി കേ​ഡ​റി​ൽ മാ​ത്ര​മേ ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ലോ​വ​ർ ഗ്രേ​ഡി​ലു​ള്ള ത​സ്തി​ക​യി​ൽ​നി​ന്നും ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ന്പോ​ൾ കെഎസ്ആർ പാർട്ട് ഒന്ന് 28 എ ​പ്ര​കാ​ര​മു​ള്ള ശ​ന്പ​ള ഫി​ക്സേ​ഷ​ന് താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്.