Tax
Services & Questions
അവധി പാസായശേഷം മാത്രമേ വിദേശത്തു പോകാവൂ
അവധി പാസായശേഷം മാത്രമേ വിദേശത്തു പോകാവൂ
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യിട്ട് ഒ​ന്ന​ര​വ​ർ​ഷ​മാ​യി. പ്രൊ​ബേ​ഷ​ൻ ഡിക്ലയർ ചെയ്തിട്ടില്ല. എ​നി​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് അഞ്ചു വ​ർ​ഷ​ക്കാ​ലം വി​ദേ​ശ​ത്ത് പോ​കാ​ൻ സാ​ധി​ക്കു​മോ? പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത​തു​കൊ​ണ്ട് സ​ർ​വീ​സി​നെ ബാ​ധി​ക്കു​മോ? ജോ​ലി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ? അ​വ​ധി അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ താ​മ​സം നേ​രി​ടു​മോ? അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​തി​ന് മു​ന്പാ​യി വി​ദേ​ശ​ത്ത് പോ​കാ​നു​ള്ള​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ?
സാം ​ജോ​ണ്‍​സ്,
ക​ട്ട​പ്പ​ന

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ന്പ് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് വി​ദേ​ശ​ത്തു പോ​കു​ന്ന​തി​ന് പ്ര​ശ്നം ഒ​ന്നും തന്നെയില്ല. ചി​ല നി​ബ​ന്ധ​ന​യോ​ടെ​യേ അ​വ​ധി അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​വ​ധി ല​ഭി​ക്കേ​ണ്ട സ​മ​യ​ത്തി​ന് മൂന്നു മാ​സം മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​വ​ധി പാ​സാ​യി വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ വി​ദേ​ശ​ത്ത് പോ​കാ​ൻ പാ​ടു​ള്ളൂ. അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ദി​വ​സം വ​രെ​യു​ള്ള സ​ർ​വീ​സ് ന​ഷ്ട​പ്പെ​ടും. അ​വ​ധി​യു​ടെ കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ പു​തി​യ​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​യേ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ സ​ർ​വീ​സി​ൽ സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടും.