Tax
Services & Questions
കമ്യൂട്ടേഷൻ വേണ്ടെങ്കിൽ ആ വിവരം അറിയിക്കണം
കമ്യൂട്ടേഷൻ വേണ്ടെങ്കിൽ ആ വിവരം അറിയിക്കണം
2018 മാ​ർ​ച്ച് 31ന് വിരമിച്ചു. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ആയിരു ന്നു. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ​യും ഡി​എ​യും മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​തി​ൽ​നി​ന്ന് ക​മ്യൂ​ട്ടേ​ഷ​ൻ കു​റ​ച്ചാ​ൽ ബാ​ക്കി കി​ട്ടു​ന്ന പെ​ൻ​ഷ​ൻ വ​ള​രെ കു​റ​വാ​ണ്. എ​നി​ക്ക് കൂ​ടു​ത​ൽ ബാ​ധ്യ​ത​ക​ൾ ഒ​ന്നും ഇ​ല്ല. പെ​ൻ​ഷ​നി​ൽ​നി​ന്ന് ക​മ്യൂ​ട്ടേ​ഷ​ൻ ഒ​ഴി​വാ​ക്കാ​മോ? പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഈ ​വി​വ​രം ആ​രെ​യാ​ണ് അ​റി​യി​ക്കേ​ണ്ട​ത്? പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​ത്ത​തു​കൊ​ണ്ട് മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? സാ​ധാ​ര​ണ എ​ത്ര തു​ക​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്യു​ന്ന​ത്?
ടോം ​ഡേ​വി​ഡ്, ഏ​റ്റു​മാ​നൂ​ർ

പെ​ൻ​ഷ​ൻ പ​റ്റു​ന്പോ​ൾ ക​മ്യൂ​ട്ട് ചെ​യ്യു​ന്നു​ണ്ടോ എ​ന്ന വി​വ​രം രേ​ഖാ​മൂ​ലം ഓ​ഫീ​സ് മേ​ധാ​വി​യെ ആ​ണ് അ​റി​യി​ക്കേ​ണ്ട​ത്. പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം വ​രെ​യു​ള്ള തു​ക​യാ​ണ് 12 വ​ർ​ഷ​ത്തേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ല​ഭി​ക്കു​ന്ന​ത്. ക​മ്യൂ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ മൊ​ത്തം പെ​ൻ​ഷ​നും അ​തി​ന്‍റെ നി​ല​വി​ലു​ള്ള ഡി​എ​യും കൂ​ടി​യ തു​ക ല​ഭി​ക്കും. നി​ല​വി​ൽ മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ​യു​ടെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്താ​ൽ ഒ​റ്റ​ത്ത​വ​ണ​യാ​യി 4,52,880 രൂ​പ ല​ഭി​ക്കും. ഈ ​തു​ക എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ കാ​ര്യ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാം. അ​ല്ലെ​ങ്കി​ൽ ഡി​പ്പോ​സി​റ്റ് ചെ​യ്ത് പ​ലി​ശ വാ​ങ്ങി​ക്കാം. കൂ​ടാ​തെ 12 വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​ക​യും ചെ​യ്യും.