Tax
Services & Questions
പങ്കാളിത്ത പെൻഷനും പാർട്‌ ടൈം സർവീസും
പങ്കാളിത്ത പെൻഷനും  പാർട്‌ ടൈം സർവീസും
2013 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച് സേ​വ​ന​ത്തി​ൽ തു​ട​ർ​ന്നു വ​ര​വേ 2013 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് ബൈ-​ട്രാ​ൻ​സ്ഫ​ർ/​ബൈ-​പ്ര​മോ​ഷ​ൻ മു​ഖേ​ന നി​യ​മി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രെ/​അ​ധ്യാ​പ​ക​രെ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. സ.​ഉ(​പി)​നം.178/2018/​ധ​ന. തീ​യ​തി 16/11/2018. പൊതു മാർഗനിർദേശങ്ങൾ ചുവടെ വിവരിക്കുന്നു.

* 2013 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലോ പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക ത​സ്തി​ക​യി​ലോ നി​മ​യ​നം ല​ഭി​ച്ച് സേ​വ​ന​ത്തി​ൽ തു​ട​ർന്നു​വ​ര​വേ 2013 ഏ​പ്രി​ൽ ഒ​ന്നി​നു​ശേ​ഷം ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് ബൈ-​ട്രാ​ൻ​സ്ഫ​ർ/​ബൈ-​പ്ര​മോ​ഷ​ൻ മു​ഖേ​ന നി​യ​മി​ത​രാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​കം.

* നി​ല​വി​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തി​രി​ക്കു​ന്ന ഈ ​വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ർ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ൽ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഈ ​ഉ​ത്ത​ര​വ് തീ​യതി ​മു​ത​ൽ ഒ​രു മാ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച സ​ത്യ​പ്ര​സ്താ​വ​ന നി​യ​മ​നാ​ധി​കാ​രി/​ഓ​ഫീ​സ് മേ​ധാ​വി മു​ന്പാ​കെ സ​മ​ർ​പ്പി​ക്ക​ണം. ആ​യ​ത് നി​യ​മ​നാ​ധി​കാ​രി/​ഓ​ഫീ​സ് മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​ര​ന്‍റെ /ജീ​വ​ന​ക്കാ​രി​യു​ടെ സേ​വ​ന പു​സ്ത​ക​ത്തി​ൽ പ​തി​ക്ക​ണം.

* 2013 ഏ​പ്രി​ൽ ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ പാ​ർ​ട്ട് ടൈം ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് ബൈ-​ട്രാ​ൻ​സ്ഫ​ർ/ ബൈ ​പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന പ​ക്ഷം അ​വ​ർ ഫു​ൾ​ടൈം ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ദി​വ​സം മു​ത​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ബാ​ധ​ക​മാ​കു​ം.

* ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് അ​ർ​ഹ​ത നേ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം കെഎ​സ്ആ​ർ ഭാ​ഗം ഒ​ന്ന് ച​ട്ടം 60 പ്ര​കാ​രം 56 വ​യ​സ് ആ​യി​രി​ക്കും.

* പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി 56 വ​യ​സി​നു​ ശേ​ഷ വും ജോ​ലി​യി​ൽ തു​ട​രു​ന്ന​തും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​നു​ള്ള സ​ത്യ​പ്ര​സ്താ​വ​ന സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ൽ​കാ​ത്ത​തു​മാ​യ ജീ​വ​ന​ക്കാ​രെ ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ലി​ന് വി​ധേ​യ​മാ​ക്ക​ണം.

* നി​ല​വി​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും സ​ത്യ​പ്ര​സ്താ​വ​ന ന​ൽ​കി പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നതുമായ ജീ​വ​ന​ക്കാ​രൊ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ യ​ഥാ​ർ​ഥ വി​ര​മി​ക്ക​ൽ പ്രാ​യ​മാ​യ 56 വ​യ​സി​നു​ശേ​ഷ​മു​ള്ള കാ​ല​യ​ള​വ് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട​താ​ണ്.

* സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ 56വ​യ​സ് പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷ​മു​ള്ള സേ​വ​ന​കാ​ല​യ​ള​വ് യാ​തൊ​രു​വി​ധ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

* 56 വ​യ​സി​നു​ശേ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​കി​യ ശ​ന്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും തി​രി​കെ ഈ​ടാ​ക്കേ​ണ്ട​തി​ല്ല.

* സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും നാ​ളി​തു​വെ അ​ട​വാ​ക്കി​യ സ​ർ​ക്കാ​ർ/ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.