Tax
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ മൂ​ല​ധ​നാ​ദാ​യ നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യി വ​രും (സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ അ​ല്ലെ​ങ്കി​ൽ). കൈ​വ​ശം​വ​ച്ച കാ​ലാ​വ​ധി അ​നു​സ​രി​ച്ചാ​ണ് നി​ങ്ങ​ളു​ടെ നി​കു​തി​ബാ​ധ്യ​ത. നി​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്വ​ർ​ണം ഒ​ന്നു​കി​ൽ നി​ങ്ങ​ൾത​ന്നെ വാ​ങ്ങി​യ​താ​യി​രി​ക്കും അ​ല്ലെ​ങ്കി​ൽ സ​മ്മാ​ന​മാ​യി കി​ട്ടി​യ​താ​യി​രി​ക്കും. അ​തു​മ​ല്ലെ​ങ്കി​ൽ പാ​ര​ന്പ​ര്യ​സ്വ​ത്താ​യി ല​ഭി​ച്ച​താ​യി​രി​ക്കും.

നി​ങ്ങ​ൾ വാ​ങ്ങി​ച്ച സ്വ​ർ​ണ​മാ​ണ് വി​ൽ​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ന് ഒ​ന്നു​കി​ൽ ദീ​ർ​ഘ​കാ​ല​മൂ​ല​ധ​നാ​ദാ​യം അ​ല്ലെ​ങ്കി​ൽ ഹ്ര​സ്വ​കാ​ല മൂ​ല​ധ​നാ​ദാ​യ​മാ​ണു​ണ്ടാ​കു​ന്ന​ത്. 36 മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ കാ​ലം സൂ​ക്ഷി​ച്ച സ്വ​ർ​ണ​മാ​ണ് വി​ൽ​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ലെ ലാ​ഭം ദീ​ർ​ഘ​കാ​ല​മൂ​ല​ധ​നാ​ദാ​യ​മാ​യി ക​ണ​ക്കാ​ക്കാം. അ​തി​ൽ കു​റ​ഞ്ഞ കാ​ലാ​വ​ധി​യാ​ണ് നി​ങ്ങ​ൾ സൂ​ക്ഷി​ച്ച​തെ​ങ്കി​ൽ വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന​ത് ഹ്ര​സ്വ​കാ​ല​മൂ​ല​ധ​ന​ലാ​ഭ​മാ​യി​രി​ക്കും. ദീ​ർ​ഘ​കാ​ല മൂ​ല​ധ​നാ​ദാ​യ​ത്തി​ന് 20 ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് നി​കു​തി. ഹ്ര​സ്വ​കാ​ല മൂ​ല​ധ​നാ​ദാ​യ​മാ​ണെ​ങ്കി​ൽ അ​തി​നെ സാ​ധാ​ര​ണ വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി നി​ങ്ങ​ളു​ടെ മ​റ്റു വ​രു​മാ​ന​ത്തി​ൽ കൂ​ട്ടി നി​കു​തി നി​ശ്ച​യി​ക്ക​ണം. ര​ണ്ട് സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​കു​തി​യു​ടെ കൂ​ടെ സെ​സും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ച്ചാ​ർ​ജും ബാ​ധ​ക​മാ​കും.

ഇ​ൻ​ഡെ​സ്ക്സേ​ഷ​ൻ

ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന​നേ​ട്ടം ക​ണ​ക്കാ​ക്കു​ന്പോ​ൾ ഇ​ൻ​ഡെ​ക്സേ​ഷ​ന്‍റെ പ്ര​യോ​ജ​നം നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​താ​ണ്. വാ​ങ്ങി​യ വി​ല ഇ​ൻ​ഡെ​ക്സേ​ഷ​ന് വി​ധേ​യ​മാ​ക്കി പു​തു​ക്കി​യ വി​ല നി​ശ്ച​യി​ച്ച് വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ​ണ​ത്തി​ൽ​നി​ന്നു കു​റ​ച്ചാ​ൽ കി​ട്ടു​ന്ന തു​ക​യാ​ണ് ദീ​ർ​ഘ​കാ​ല മൂ​ല​ധ​നാ​ദാ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഭ​വ​നം വാ​ങ്ങു​ക​യോ നി​ർ​മി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ല​ധ​നാ​ദാ​യ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ​ണം മു​ഴു​വ​നും പു​തി​യ ഭ​വ​ന​ത്തി​നു​വേ​ണ്ടി മു​ട​ക്കി​യാ​ൽ മു​ഴു​വ​ൻ മൂ​ല​ധ​നാ​ദാ​യ​ത്തി​നും കി​ഴി​വ് ല​ഭി​ക്കും. അ​ത​ല്ല ഭാ​ഗി​ക​മാ​യി​ട്ടാ​ണ് മു​ട​ക്കി​യ​തെ​ങ്കി​ൽ മു​ട​ക്കി​യ അ​നു​പാ​ത​മ​നു​സ​രി​ച്ച് മൂ​ല​ധ​നാ​ദാ​യ​ത്തി​ന് കി​ഴി​വ് ല​ഭി​ക്കും.

നി​ങ്ങ​ൾ ഭ​വ​നം വാ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ സ്വ​ർ​ണ വി​ല്പ​ന ന​ട​ത്തി​യ ദി​വ​സ​ത്തി​ന് ഒ​രു വ​ർ​ഷം മു​ന്പു മു​ത​ൽ വി​റ്റ് ര​ണ്ടു വ​ർ​ഷ​ത്തി​ന​കം വ​രെ എ​പ്പോ​ഴെ​ങ്കി​ലും ഇ​ട​പാ​ട് ന​ട​ത്തി​യാ​ൽ മ​തി. എ​ന്നാ​ൽ, നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ന​കം ന​ട​ത്തി​യാ​ൽ മ​തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 54 ഇ​സി അ​നു​സ​രി​ച്ച് റൂ​റ​ൽ ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ൻ കോ​ർ​പറേ​ഷ​ന്‍റെ​യും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ​യും ബോ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ല​ഭ്യ​മാ​കു​മാ​യി​രു​ന്ന നി​കു​തി ഒ​ഴി​വ് 2019 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നി​ർ​ത്ത​ലാ​ക്കും.

പൂ​ർ​വി​ക​സ്വ​ത്താ​യോ സ​മ്മാ​ന​മാ​യോ ല​ഭി​ച്ച സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ

ഒ​രു വ​ർ​ഷ​ത്തി​ൽ ആ​കെ 50,000 രൂ​പ വ​രെ വി​ല​യു​ള്ള സ്വ​ർ​ണം ഗി​ഫ്റ്റാ​യി ല​ഭി​ച്ചാ​ൽ അ​തി​ന് നി​ങ്ങ​ൾക്കു ല​ഭി​ക്കു​ന്ന വ​ർ​ഷ​ത്തി​ൽ നി​കു​തി ന​ല്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ, 50,000 രൂ​പ​യു​ടെ മു​ക​ളി​ൽ വി​ല ക​ൽ​പി​ക്കു​ന്ന സ​മ്മാ​നം നി​ങ്ങ​ൾ​ക്ക് ല​ഭി​ച്ചെ​ങ്കി​ൽ അ​ത് ആ ​വ​ർ​ഷത്തെ വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി നി​കു​തി ന​ല്ക​ണം. എ​ന്നാ​ൽ, അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് 50,000യു​ടെ പ​രി​ധി ബാ​ധ​ക​മ​ല്ല. വി​വാ​ഹ​സ​മ​യ​ത്ത് നി​ങ്ങ​ൾ​ക്ക് ബ​ന്ധു​ക്ക​ളു​ടെ പ​ക്ക​ൽനി​ന്നോ അ​ല്ലാ​തെ​യോ ല​ഭി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് (പ​ണ​മാ​യാ​ലും സ്വ​ർ​ണ​മാ​യാ​ലും) ആ​ദാ​യ​നി​കു​തി ബാ​ധ​ക​മ​ല്ല. അ​തു​പോ​ലെ ത​ന്നെ വി​വാ​ഹ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന പ​ണ​മോ സ്വ​ർ​ണ​മോ സ്ത്രീ​ധ​നനി​രോ​ധ​ന​ നി​യ​മം അ​നു​സ​രി​ച്ചു​ള്ള സ്ത്രീ​ധ​ന​മാ​യും ക​ണ​ക്കാ​ക്കു​ന്ന​ത​ല്ല. പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​മാ​യി ല​ഭി​ക്കു​ന്ന പൂ​ർ​വി​ക​സ്വ​ത്തും വി​ൽ​പ​ത്ര​പ്ര​കാ​രം ല​ഭി​ക്കു​ന്ന സ്വ​ത്തും ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​ല്ല.

എ​ന്നാ​ൽ, പൈ​തൃ​ക​മാ​യി ല​ഭി​ച്ച സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ നി​ങ്ങ​ൾ മൂ​ല​ധ​ന​നേ​ട്ട​ത്തി​ന് നി​കു​തി ന​ല്ക​ണം. കൈ​വ​ശം സൂ​ക്ഷി​ച്ച കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ന്ന​ത് പ്ര​സ്തു​ത സ്വ​ർ​ണം വാ​ങ്ങി​യ വ്യ​ക്തി സൂ​ക്ഷി​ച്ച കാ​ലാ​വ​ധി​യും നി​ങ്ങ​ൾ സൂ​ക്ഷി​ച്ച കാ​ലാ​വ​ധി​യും ഒ​രു​മി​ച്ചു ചേ​ർ​ത്താ​ണ്. പൈ​തൃ​കം അ​ല്ലെ​ങ്കി​ൽ സ​മ്മാ​ന​മാ​യി കി​ട്ടി​യ സ്വ​ർ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ര​ണ്ടു പേ​രും കൂ​ടി കൈ​വ​ശം​വ​ച്ച കാ​ലാ​വ​ധി 36 മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​ത് ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന​സ്വ​ത്താ​യി ക​ണ​ക്കാ​ക്കും. അ​തു വി​ൽ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ക​യും ഇ​ൻ​ഡ​ക്സേ​ഷ​നുശേ​ഷം ല​ഭി​ക്കു​ന്ന വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തി​ന് ദീ​ർ​ഘ​കാ​ല മൂ​ല​ധ​നാ​ദാ​യ​ത്തി​ന്‍റെ നി​കു​തി​യാ​യ 20 ശ​ത​മാ​ന​വും സെ​സും ചേ​ർ​ത്ത് ന​ൽ​കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, വ​ള​രെ​ക്കാ​ലം മു​ന്പാ​ണ് സ്വ​ർ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത് എ​ങ്കി​ൽ 2001 ഏ​പ്രി​ൽ ഒ​ന്നി​ലെ മ​തി​പ്പു​വി​ല​യാ​ണ് ഇ​ൻ​ഡെ​ക്സേ​ഷ​ന് മു​ന്പു​ള്ള വി​ല​യാ​യി എ​ടു​ക്കേ​ണ്ട​ത്. 2001 ഏ​പ്രി​ൽ ഒ​ന്നി​ലെ ഇ​ൻ​ഡെ​ക്സ് വാ​ല്യു 100 ആ​യാ​ണ് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ഇ​ൻ​ഡെ​ക്സ് പോ​യി​ന്‍റ് 280 ആ​യും കാ​ണാ​ൻ സാ​ധി​ക്കും. അ​താ​യ​ത് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 2001 ഏ​പ്രി​ൽ ഒ​ന്നി​ൽ 3500 രൂ​പ ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം അ​തി​ന്‍റെ ഇ​ൻ​ഡെ​ക്സ് വാ​ല്യു 3500 x 280/100 = 9800 ആ​യ​താ​യി കാ​ണാ​ൻ സാ​ധി​ക്കും. അ​ത​നു​സ​രി​ച്ച് വി​ൽ​ക്കു​ന്ന വി​ല​യി​ൽ​നി​ന്ന് 9800 രൂ​പ കി​ഴി​ച്ചു കി​ട്ടു​ന്ന തു​ക​യാ​ണ് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​നു ല​ഭി​ക്കു​ന്ന മൂ​ല​ധ​നാ​ദാ​യം. (ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 2001 ഏ​പ്രി​ൽ ഒ​ന്നി​ലെ വി​ല 3500 എ​ന്ന​ത് കൃ​ത്യ​മ​ല്ല.)

ഗോ​ൾ​ഡ് മോ​ണി​റ്റൈ​സേ​ഷ​ൻ സ്കീം 2015

​ഗോ​ൾ​ഡ് മോ​ണി​റ്റൈ​സേ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ച് ഡെ​പ്പോ​സി​റ്റ് ചെ​യ്ത സ്വ​ർ​ണ​ത്തി​നെ കാപ്പി​റ്റ​ൽ അ​സെ​റ്റ് ആ​യി ക​ണ​ക്കാ​ക്കു​ന്ന​ത​ല്ല. അ​തി​നാ​ൽ സ്കീ​മി​ൽ ഡെ​പ്പോ​സി​റ്റ് ചെ​യ്ത സ്വ​ർ​ണ​ത്തി​ന് കാ​ലാ​വ​ധി തി​ക​യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ​ണ​ത്തെ മൂ​ല​ധ​നാ​ദാ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത​ല്ലാ​ത്ത​തി​നാ​ൽ നി​കു​തി ബാ​ധ​ക​മ​ല്ല.

വീ​ട്ടി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന സ്വ​ർ​ണ​ത്തി​ന് പ​രി​ധി ഉ​ണ്ടോ?

11/05/1994 ൽ ​സി​ബി​ഡി​ടി ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് ഇ​ൻ​കം ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യേ​ഗ​സ്ഥ​ർ ആ​ദാ​യ​നി​കു​തി റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്പോ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ശ്ചി​ത തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം അ​റ്റാ​ച്ച് ചെ​യ്യാ​ൻ പാ​ടി​ല്ല എ​ന്ന നി​ബ​ന്ധ​ന ഉ​ണ്ടാ​യി​രു​ന്നു. അ​ത​നു​സ​രി​ച്ച് വി​വാ​ഹി​ത​യാ​യ സ്ത്രീ​ക്ക് 500 ഗ്രാം ​വ​രെ​യും അ​വി​വാ​ഹി​ത​ക​ൾ​ക്ക് 250 ഗ്രാ​മും ആ​ണു​ങ്ങ​ൾ​ക്ക് 100 ഗ്രാം ​വ​രെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാം.

എ​ന്നാ​ൽ, നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് പ്ര​ഖ്യാ​പി​ത​മാ​ർ​ഗ​ത്തി​ലൂ​ടെ സ​ന്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി സൂ​ക്ഷി​ക്കാ​വു​ന്ന സ്വ​ർ​ണ​ത്തി​ന് യാ​തൊ​രു പ​രി​ധി​യും ഇ​ല്ല.