Tax
Services & Questions
പുതുക്കിയ പെൻഷനും കുടിശികയും ലഭിക്കും
പുതുക്കിയ പെൻഷനും കുടിശികയും ലഭിക്കും
സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​ല്ലാ മാ​സ​വും പെ​ൻ​ഷ​ൻ വാ​ങ്ങാ​റി​ല്ല. അ​തു​പോ​ലെ ബാ​ങ്ക് പാ​സ്ബുക്ക് വ​ർ​ഷ​ത്തി​ൽ ഒ​ന്നോ, ര​ണ്ടോ ത​വ​ണ മാ​ത്ര​മേ പ​തി​പ്പി​ക്കാ​റു​ള്ളൂ. അ​തി​നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത് കൃ​ത്യ​മാ​യിട്ടാണോ എ​ന്ന​റി​യ​ി​ല്ല. 2014ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യം എ​നി​ക്ക് ല​ഭി​ച്ച​താ​യി അ​റി​യി​ല്ല. ഞാ​ൻ പെ​ൻ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബാ​ങ്കി​ൽ കൊ​ടു​ത്ത​താ​യി ഓ​ർ​ക്കു​ന്നി​ല്ല. ഇ​ത് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​വി​ടെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്? ബാ​ങ്കി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ല.
സി​സ്റ്റ​ർ മെ​ർ​ലി​ൻ ജോ​ബ്,
പ​ത്ത​നം​തി​ട്ട

ദേ​ശ​സാ​ത്കൃ​ത ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന എ​ല്ലാ പെ​ൻ​ഷ​ൻ​കാ​രും പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​വേ​ണ്ടി തൊ​ട്ട​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ൽ ആ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. നി​ർ​ദിഷ്ട അ​പേ​ക്ഷ​യു​ടെ മൂന്നു കോ​പ്പി​ക​ൾ ട്ര​ഷ​റി​യി​ൽ ന​ൽ​ക​ണം. ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ പു​തു​ക്കു​ന്ന​താ​ണ്. എ​ങ്കി​ൽ മാ​ത്ര​മേ പു​തു​ക്കി​യ നി​ര​ക്കി​ലു​ള്ള പെ​ൻ​ഷ​നും 1-7-2014 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ല​ഭി​ക്കു​ക​യു​ള്ളൂ.